പൂർത്തിയാക്കിയ വീടിന് എങ്ങനെ വീട്ടു നമ്പർ ലഭ്യമാകാം

പൂർത്തിയായ ഒരു വീടിന് വീട്ടു നമ്പർ ലഭിക്കുവാനുള്ള രേഖകളും, നടപടിക്രമങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കാം


ഒരു വീട് പൂർത്തിയായാൽ ആദ്യം ചെയ്യേണ്ട പ്രവർത്തിയിൽ ഒന്നാണ് വീടിന്റെ നമ്പർ കരസ്ഥമാക്കുക എന്നത്. വീടിന്റെ നമ്പർ നൽകുന്നത് നിങ്ങളുടെ വീട് ഉൾപ്പെടുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്(പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ). ഇതിനായി നൽകേണ്ട രേഖകൾ ഏതൊക്കെ എന്ന് മനസ്സിലാക്കാം


രേഖകൾ

1.ഓൺലൈൻ ആയിട്ട് സമർപ്പിച്ച കംപ്ലീഷൻ ഡീറ്റെയിൽസ്സിൻറെ കോപ്പി.

2.ബിൽഡിംഗ് പെർമിറ്റിൻറെയും ബിൽഡിംഗ് പ്ലാൻനിൻറെയും കോപ്പി.

3.പ്ലാൻ വരച്ചു ബിൽഡിംഗ് പെർമിറ്റ്എടുത്തു തന്ന ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത ലൈസൻസ് സർട്ടിഫിക്കറ്റിൻറെ കോപ്പി.

4.ലൈസൻസി അറ്റസ്റ്റ് ചെയ്ത കംപ്ലീഷൻ പ്ലാൻ.

5.കരം അടച്ച രസീത് കോപ്പി.

6.100m2 മുകളിലുള്ള ബിൽഡിങ് ആണെങ്കിൽ വൺടൈം ടാക്സ് അടച്ചതിൻറെ വില്ലേജിൽ നിന്ന് കിട്ടിയ സർട്ടിഫിക്കറ്റ് കോപ്പി.

പൂർത്തിയാക്കിയ വീടിന് വീട്ടു നമ്പർ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇവയാണ്


നടപടിക്രമങ്ങൾ

  • മേൽപ്പറഞ്ഞ രേഖകളെല്ലാം എല്ലാം നിങ്ങളുടെ വീട് ഉൾപ്പെടുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (പഞ്ചായത്തിൽ / മുൻസിപ്പാലിറ്റി / കോർപ്പറേഷനിൽ) സമർപ്പിക്കണം .
  • ഈ ഡോക്യുമെൻട് എല്ലാം വേരിഫൈ ചെയ്തതിനുശേഷം, പഞ്ചായത്തിൽ / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ നിന്നും നിർദ്ദേശിക്കപ്പെട്ട അധികാരികൾ വന്നു ബിൽഡിംഗ് മെഷർ ചെയ്തു പോകുകയും ചെയ്യും
  • അതിൻറെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ / മുൻസിപ്പാലിറ്റിലെ / കോർപ്പറേഷൻലെ എൻജിനീയറിങ് സെക്ഷനിൽ നിന്നും ഫയൽ റവന്യൂ സെക്ഷൻലേക്ക് അയയ്ക്കുകയും ചെയ്യും.
  • ഈ റവന്യൂ സെക്ഷനിൽ നിന്നാണ് ബിൽഡിംഗ് നമ്പറും മറ്റ് കാര്യങ്ങളും നമുക്ക് കിട്ടുന്നത്.

പൂർത്തിയാക്കിയ വീടിന് വീട്ടു നമ്പർ ലഭിക്കുന്നതിനായി വീട് പൂർണമായി പൂർത്തീകരിക്കേണ്ടതുണ്ടോ? ഈ ചോദ്യവും നിരവധി ആളുകൾ ചോദിക്കാറുണ്ട്.
പൂർണ്ണമായും പൂർത്തീകരിച്ച് വീടുകൾക്ക് മാത്രമല്ല വീട്ടുനമ്പർ ലഭിക്കുന്നത്. വീട്ടുനമ്പർ ലഭിക്കുന്നതിനായി ചില കാര്യങ്ങൾ മാത്രം ഉണ്ട് എന്ന് ഉറപ്പു വരുത്തിയാൽ മതി. എന്തൊക്കെയാണ് അവ എന്ന് മനസ്സിലാക്കാം


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വീട് അടച്ചുറപ്പ് ഉണ്ടായിരിക്കണം അതായതു വാതിൽ ( ജനൽ നിർബന്ധമല്ല ) സ്ഥാപിച്ചിരിക്കണം .
  • സെപ്റ്റിക് ടാങ്ക് പണികൾ പൂർത്തിയായിരിക്കണം .
  • പഞ്ചായത്തു പ്രതേശങ്ങളിൽ മഴ വെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ടായിരിക്കണം