മഴക്കാലത്ത് വീട് പണിയുമ്പോൾ.നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മഴക്കാലം ഉണ്ടാക്കുന്നത് വളരെ വലിയ നാശനഷ്ടങ്ങൾ ആണ്.

അതുകൊണ്ട് തന്നെ വീട് പണിയുമ്പോഴും, പണിത് കഴിഞ്ഞാലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധ നൽകാത്ത കാര്യങ്ങൾ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും.

വീട് പണിയുന്ന സമയത്തെ അശ്രദ്ധ ഭിത്തികളിൽ വിള്ളൽ ഉണ്ടാക്കുന്നതിനുള്ള കാരണമാകുന്നു.

അതേസമയം ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാലത്ത് വീട് പണിതാലും വലിയ രീതിയിലുള്ള പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല.

മഴക്കാലത്ത് വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മഴ സമയത്ത് ടെറസിന് മുകളിൽ ചപ്പുചവറുകൾ അടിഞ്ഞ് വെള്ളം പുറത്തേക്ക് വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

മാത്രമല്ല വീട് പണിയുന്ന സമയത്ത് ഓപ്പൺ ടെറസ് പോലുള്ള ഭാഗങ്ങളിൽ ഒരു ഹോൾ മാത്രമാണ് പലരും ഇട്ടു നൽകുന്നത്.

ശക്തമായ മഴയിൽ വെള്ളം പുറത്ത് പോകാതിരിക്കാൻ ഇത് ഒരു കാരണമാകുന്നു.

പുറത്തു നൽകിയിട്ടുള്ള പൈപ്പുകൾ വഴി വെള്ളം ശക്തമായി ഒഴുകി വീടുന്നത് പൈപ്പ് പൊട്ടി പോകുന്നതിന് വരെ കാരണമാകാറുണ്ട്.

വീട് പൂട്ടിയിട്ട ശേഷം പുറം നാടുകളിൽ പോകുന്ന ആളുകൾ മഴക്കാലം തുടങ്ങുന്നതിനു മുൻപ് വീട് നോക്കാൻ ആരെയാണോ ഏൽപ്പിച്ചിട്ടുള്ളത് അവരോട് ടെറസിൽ ചപ്പുചവറുകൾ എല്ലാം അടിച്ച് കളയാനായി ആവശ്യപ്പെടണം.

ഒന്നിൽ കൂടുതൽ ഹോളുകൾ ഓപ്പൺ ടെറസിൽ നൽകിയിട്ടുണ്ട് എങ്കിൽ വെള്ളം പോകുന്നതിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല.

മഴയിൽ പ്രധാനമായും നേരിടേണ്ടി വരുന്ന ഒരു പ്രശ്നം കുടി വെള്ളവുമായി ബന്ധപ്പെട്ടതാണ്.

മഴക്കാലത്തുണ്ടാകുന്ന വെള്ളത്തിൽ കോളോഫോം ബാക്ടീരിയയുടെ അളവ് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ആദ്യത്തെ മഴയിൽ വരുന്ന വെള്ളം സംഭരിച്ചു സൂക്ഷിക്കാതെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്.

വെള്ളവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ സീൽ ചെയ്ത് വെക്കുന്നത് വളരെയധികം ഗുണം ചെയ്യും.

ഉപയോഗിക്കാത്ത കിണറുകളാണ് എങ്കിലും അവയിലെ വെള്ളം ക്ലോറിനേഷൻ ചെയ്തു സൂക്ഷിച്ചാൽ ഭാവിയിൽ ശുദ്ധവെള്ളം തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കും.

മഴക്കാലത്ത് വീട് നിർമ്മിക്കുമ്പോൾ

സാധാരണ സമയത്ത് വീട് നിർമ്മിക്കുന്നതിനേക്കാൾ വളരെയധികം ശ്രദ്ധ നൽകേണ്ട സമയമാണ് മഴക്കാലം. ഇപ്പോഴത്തെ മഴക്കാലം വീടുകൾക്ക് വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടാക്കാൻ കാരണമാകാറുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ടെറസിന്റെ മുകൾ ഭാഗത്ത് വെള്ളം കെട്ടിനിന്ന് പുറത്തു പോകാത്ത അവസ്ഥ ഉണ്ടാകും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം ശക്തമായി വീടിന്റെ ഫൌണ്ടേഷൻ വഴി പോകാനുള്ള ഇടവരുത്തരുത്. കുറച്ച് ഉയരമുള്ള സ്ഥലങ്ങളിൽ ആണ് വീട് വെച്ചിട്ടുള്ളത് എങ്കിൽ മണ്ണ് ഒലിച്ചു പോകാനുള്ള സാധ്യത മുന്നിൽ കാണണം.മാത്രമല്ല വീട് ഇരുന്നു പോകുന്ന അവസ്ഥയും ഉണ്ടാകും. അതുകൊണ്ടുതന്നെ വീട് നിർമ്മാണം നടക്കുന്നതിന് അടുത്തായി യാതൊരു കാരണവശാലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

പണിക്ക് ആവശ്യമായ മണൽ, സിമന്റ് എന്നിവ വെള്ളം നനയാത്ത രീതിയിൽ വേണം സൂക്ഷിച്ചുവെക്കാൻ. അല്ലെങ്കിൽ പിന്നീട് ആ മെറ്റീരിയൽ വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കുകയില്ല. വീട് പണിക്ക് ആവശ്യമായ കമ്പി തുരുമ്പ് എടുക്കാതിരിക്കാൻ ഒരു നിശ്ചിത വലിപ്പത്തിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.മണൽ,സിമന്റ് എന്നിവ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ അവ നല്ല രീതിയിൽ കവർ ചെയ്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മണൽ കൊണ്ടു വരുമ്പോൾ തന്നെ അത് ഒരു ഷീറ്റിനു മുകളിലായി വിരിച്ച് ചുറ്റും കല്ലു വച്ച് കൊടുത്താൽ ഒലിച്ചു പോകുന്ന അവസ്ഥ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നം ലാൻഡ് സ്കേപ് പോലുള്ള ഭാഗങ്ങളിലുണ്ടാകുന്ന ലീക്കേജ് പ്രശ്നങ്ങളാണ്.

പെയിന്റ് പണികൾ ചെയ്യുമ്പോൾ.

വീടുപണി പൂർത്തിയായാലും മഴക്കാലത്തെ പെയിന്റ് പണികൾ ചെയ്യാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അതിനുള്ള കാരണം മഴക്കാലത്ത് വീടിന്റെ എക്സ്റ്റീരിയർ പെയിന്റ് ചെയ്താൽ അവ ശരിയായ രീതിയിൽ ഭിത്തിയിൽ പിടിക്കണം എന്നില്ല. മാത്രമല്ല പായൽ പൂപ്പൽ എന്നിവ പെട്ടെന്ന് അടിഞ്ഞ് വൃത്തികേട് ആകാനും സാധ്യതയുണ്ട്.

അതേ സമയം വീടിന്റെ ഏതെങ്കിലും ഭാഗത്ത് വിള്ളലുകൾ കാണുകയാണെങ്കിൽ അത് ഉടൻ തന്നെ അടച്ചു നൽകാനായി ശ്രദ്ധിക്കണം. ഇല്ലായെങ്കിൽ ഭിത്തിയിലൂടെ കൂടുതൽ വെള്ളം ഊർന്നിറങ്ങി കൂടുതൽ ഭാഗത്ത് വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ക്രാക്കുകൾ അടയ്ക്കുന്നതിനായി അവ കുറച്ച് വലുതാക്കി ഇടയിലായി എപ്പോക്സി പോലുള്ളവ അടിച്ചു നൽകിയാൽ മതി. കോൺക്രീറ്റിംഗ് സമയത്തു തന്നെ വാട്ടർപ്രൂഫിങ് വർക്കുകൾ ചെയ്തു നൽകാം.

മഴക്കാലത്ത് വീട് പണിയുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ പിന്നീട് നേരിടേണ്ടി വരില്ല.