നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും.

നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും.വീട് നിർമാണവുമായി ബന്ധപ്പെട്ട വിലക്കയറ്റം സാധാരണക്കാരായ ആളുകളിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

സത്യത്തിൽ ഈ ഒരു മേഖലയിൽ മാത്രമല്ല മറ്റ് പല മേഖലകളിലും വിലക്കയറ്റം വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകളാണ് ആളുകളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഈ ഒരു കാരണം കൊണ്ട് മാസങ്ങളായി പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ച വീടുകളും കുറവല്ല.

വീട് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വിലക്കയറ്റത്തെ എങ്ങിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ നമ്മളെ കൊണ്ട് സാധിക്കില്ല എന്ന സത്യം ആദ്യം മനസിലാക്കണം.

അതുകൊണ്ടുതന്നെ അതിനെ മറികടക്കാനുള്ള വഴികളെപ്പറ്റി ചിന്തിക്കുകയാണ് വേണ്ടത്. അതേസമയം നിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലിന്റെ ക്വാളിറ്റിയിൽ യാതൊരു കോംപ്രമൈസും വേണ്ട.

വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഒരു കോൺട്രാക്ടറെ ആണ് ഏൽപ്പിച്ച് നൽകുന്നത് എങ്കിൽ തയ്യാറാക്കുന്ന എഗ്രിമെന്റിൽ പ്രൈസ് എസ്‌കേലേഷൻ തീർച്ചയായും ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം.

മിക്ക വീടുകളിലും വീട്ടുടമസ്ഥനും കോൺട്രാക്ടറും തമ്മിൽ ഇത്തരത്തിലുള്ള ഒരു കാര്യം എഗ്രിമെന്റ് വക്കാത്തതാണ് പിന്നീട് നിർമ്മാണ മേഖലയിൽ വസ്തുക്കളുടെ വില വർദ്ധിക്കുമ്പോൾ വലിയ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നത്.

ഇത്തരത്തിലുള്ള ഒരു ഉടമ്പടി ഇല്ലാതെ വീടുപണി ആരംഭിക്കുകയും പിന്നീട് സാധനങ്ങളുടെ വില വർദ്ധിച്ചു തുടങ്ങുമ്പോൾ കോൺട്രാക്ടർ പതിയെ പണിയിൽ വീഴ്ചകൾ വരുത്തി തുടങ്ങുകയും അതല്ല എങ്കിൽ വീടുപണി താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ കുറവല്ല.

മറ്റു പല കോൺട്രാക്ടർമാരും ചെയ്യുന്ന കാര്യം വസ്തുക്കളുടെ വില വർദ്ധനവ് ഉണ്ടാവുകയാണെങ്കിൽ കുറഞ്ഞ വിലക്ക് ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ വാങ്ങി ഫിറ്റ് ചെയ്തു നൽകുക എന്നതാണ്.

അത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീട് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പൊളിഞ്ഞു തുടങ്ങും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

അതുകൊണ്ടുതന്നെ വീടുപണി തുടങ്ങുന്നതിനു മുൻപായി ഏൽപ്പിച്ച കോൺട്രാക്ടറുമായി സംസാരിച്ച് സാധനങ്ങളുടെ വില പണി പൂർത്തിയാകുന്നതിന് ഉള്ളിൽ വില വർദ്ധനവ് ഉണ്ടായാലും ഏകദേശം എത്ര രൂപ വരെ നൽകേണ്ടി വരും എന്നതിനെ അടിസ്ഥാനമാക്കി ഒരു എസ്റ്റിമേഷൻ തയ്യാറാക്കി നൽകാൻ ആവശ്യപ്പെടുക എന്നതാണ്.

സാധനങ്ങളുടെ വില വർദ്ധിക്കുമ്പോൾ അത് കോൺട്രാക്ടർ മാരെയും കാര്യമായി ബാധിക്കുന്നുണ്ട്.

ഉടമസ്ഥൻ റെ കാര്യവും മറിച്ചല്ല താൻ ഉദ്ദേശിച്ച ബഡ്ജറ്റിനകത്ത് വീടുപണി തീർക്കണമെന്ന ഉദ്ദേശത്തോടു കൂടി ആരംഭിക്കുന്ന പണി പിന്നീട് ബഡ്ജറ്റിന് പുറത്തേക്ക് പോയി വലിയ ഒരു തുക ചിലവഴിക്കേണ്ടി വരികയും ചെയ്യുന്നു.

വീടു പണി പാതി വഴിയിൽ നിർത്തി പോകാൻ ആഗ്രഹം ഇല്ലാത്തതു കൊണ്ട് കടംവാങ്ങിയും മറ്റും പണി പൂർത്തിയാക്കാനായുള്ള ശ്രമങ്ങൾ നടത്തുന്നു.

ഭാവിയിൽ വലിയ ഒരു സാമ്പത്തിക ബാധ്യതയാണ് ഇത്തരം പണികൾ ഉണ്ടാക്കി വയ്ക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

പലപ്പോഴും സംഭവിക്കുന്നത് വീടുപണി പകുതിയാകുമ്പോൾ തന്നെ ആദ്യം തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റിൽ റിവിഷൻ ആവശ്യമായി വരുന്നു എന്നതാണ്.

അതുകൊണ്ടുതന്നെ വീടുപണി തുടങ്ങുന്നതിനു മുൻപായി തന്നെ കൃത്യമായ പ്ലാൻ തയ്യാറാക്കി തങ്ങളുടെ ബഡ്ജറ്റ് എത്രയാണ് എന്നകാര്യം കോൺട്രാക്ടറെ അറിയിക്കുക.

പരിഹാരമാർഗം തേടുമ്പോൾ

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വിലക്കയറ്റം വീടിനെ ബാധിക്കാതെ ഇരിക്കാനായി ചെയ്യാവുന്ന ഒരേയൊരു കാര്യം നേരത്തെ പറഞ്ഞതു പോലെ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട എഗ്രിമെന്റ് എഴുതി തയ്യാറാക്കുമ്പോൾ തന്നെ പ്രൈസ് എസ്‌കലേഷൻ അതിൽ ഉൾപ്പെടുത്തുക എന്നതാണ്.പ്രൈസ് എസ്കലേഷൻ തയ്യാറാക്കുന്നത് മൂന്ന് മാസത്തിൽ ഒരിക്കൽ ആർബിഐ പുറത്തിറക്കുന്ന പ്രൈസ് ഇൻഡക്സ് കണക്കാക്കിയാണ്. സാധനങ്ങളുടെ വില വർദ്ധിക്കുന്നത് ഏകദേശം എത്രയാണ് എന്ന് കണക്കാക്കി കൊണ്ടാണ് പ്രൈസ് എസ്‌കലാഷൻ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ പിന്നീട് ആ ഒരു എമൗണ്ടിൽ നിന്നും വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ വരാനുള്ള സാധ്യത കുറവാണ്.

ആ ഒരു തുക മുൻകൂട്ടി കണ്ടെത്തി വയ്ക്കുകയും ബഡ്ജറ്റിന് വലിയ കോട്ടങ്ങൾ വരാതെ വീടു പണി പൂർത്തിയാക്കാനും ഈ ഒരു രീതി ഉപയോഗപ്പെടുത്തുന്നത് വഴിയിരിക്കുന്നു. പെട്ടെന്നുള്ള വസ്തുക്കളുടെ വില വർദ്ധനവും മൂലം വീടുപണി നിർത്തേണ്ട അവസ്ഥയും, കൂടുതൽ വില നൽകേണ്ട അവസ്ഥയും ഒഴിവാക്കാനായി പ്രൈസ് എസ്‌കേലേഷൻ തീർച്ചയായും ഉടമ്പടിയിൽ ആഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

നിർമ്മാണ മേഖലയിലെ നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.