വീട് വാർപ്പും ഹൈഡ്രോളിക് മെഷീനും.വീട് നിർമ്മാണത്തിൽ വളരെയധികം ചിലവ് വരുന്നതും അതേ സമയം കൂടുതൽ സമയമെടുക്കുന്നതുമായകാര്യമാണ് കോൺക്രീറ്റിംഗ്.

വ്യത്യസ്ത രീതിയിലുള്ള കോൺക്രീറ്റിംഗ് രീതികൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് എങ്കിലും അവക്കെല്ലാം അവയുടേതായ പോരായ്മകളുമുണ്ട്.

കോൺക്രീറ്റ് മിക്സിങ് ചെയ്യുന്നതിന് റെഡി മിക്സ് മെഷീനുകൾ വന്നതോടെ ഒരു പരിധി വരെ കോൺക്രീറ്റിങ് സമയം കുറയ്ക്കാനും ചിലവ് ചുരുക്കാനും സാധിക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

ഇനി അതല്ല മാന്വൽ രീതിയിൽ ഉപയോഗപ്പെടുത്തുന്ന മെഷീനുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അവിടെ ലേബർ കോസ്റ്റ് കൂടുതലായി നൽകേണ്ടി വരും.

പൂർണമായും ലേബേഴ്സിനെ വെച്ചാണ് കോൺക്രീറ്റിംഗ് ചെയ്യുന്നത് എങ്കിൽ ലേബർമാരുടെ എണ്ണം കൂടുതൽ ആവശ്യമായി വരികയും കൂടുതൽ സമയം എടുത്ത മാത്രം വീട് പണി പൂർത്തിയാക്കേണ്ട സാഹചര്യവും വരുന്നു.

ഇത്തരം സാഹചര്യങ്ങളിലാണ് ഹൈഡ്രോളിക് കോൺക്രീറ്റിംഗ് മെഷീനുകളുടെ പ്രാധാന്യം വരുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാവുന്ന ഹൈഡ്രോളിക് മെഷീനുകൾ ഉപയോഗിച്ചുള്ള കോൺക്രീറ്റിംഗ് രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

വീട് വാർപ്പും ഹൈഡ്രോളിക് മെഷീനും.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് മെഷീനുകൾ ഉപയോഗിച്ചുകൊണ്ട് 6 മുതൽ 10 നില വരെയുള്ള കെട്ടിടങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കോൺക്രീറ്റിംഗ് പൂർത്തിയാക്കാനായി സാധിക്കും.

കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരുന്നില്ല എന്നതും ഈ ഒരു രീതിയിൽ ചിലവ് ചുരുക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന കാര്യമാണ്.

മാന്വലായി ചെയ്യുന്ന കോൺക്രീറ്റ് മിക്സിങ് രീതിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ അതിന്റെ പകുതി പോലും സമയം എടുക്കാതെ ഇത്തരം മെഷീനുകൾ ഉപയോഗപ്പെടുത്തി വീടിന്റെ കോൺക്രീറ്റിംഗ് പണികൾ പൂർത്തിയാക്കാൻ സാധിക്കും.

ചെറിയ വീടുകൾക്കും വലിയ കെട്ടിടങ്ങൾക്കും പ്രത്യേക മോട്ടോർ ഘടിപ്പിച്ച ഹൈഡ്രോളിക് മെഷീനുകൾ ഉപയോഗപ്പെടുത്തി കോൺക്രീറ്റിംഗ് എളുപ്പമാക്കാവുന്നതാണ്.

ഇവിടെ മെഷീൻ പ്രവർത്തിക്കുന്നതിന് കൂടുതൽ സ്ഥലം ആവശ്യമായി വരുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

എത്ര സ്ഥല പരിമിതിക്കുള്ളിൽ വേണമെങ്കിലും ഈയൊരു ഹൈഡ്രോളിക് മെഷീൻ കൊണ്ടുപോയി പണികൾ ചെയ്യാനായി സാധിക്കും.

വർക്കിങ് രീതി

ആവശ്യമായ മെറ്റൽ, സിമന്റ്, വെള്ളം എന്നിവ മെഷീനിൽ നൽകിയിട്ടുള്ള പ്രത്യേക യന്ത്ര ഭാഗത്ത് ഇട്ട് നൽകുമ്പോൾ ഒരേസമയം മിക്സിങ്‌ ചെയ്യാനും കോൺക്രീറ്റ് ആക്കി മാറ്റാനും സാധിക്കുന്ന രീതിയിലാണ് മെഷീൻ വർക്ക് ചെയ്യുന്നത്.

കൃത്യമായ അളവിൽ മിക്സ് ചെയ്യപ്പെട്ട കോൺക്രീറ്റ് മിശ്രിതം ഒരു പ്രത്യേക പാത്രത്തിലേക്ക് മാറ്റി മുകളിലേക്ക് എത്തിച്ച് ഉപയോഗപ്പെടുത്താൻ സാധിക്കും.

അതേ സമയം രണ്ട് പാക്കറ്റ് സിമന്റ് വരെ ഇവയിൽ നൽകാനായി സാധിക്കും. സാധാരണ രീതിയിൽ ചെയ്യുന്നതിനേക്കാൾ നല്ല രീതിയിൽ മിക്സിങ്ങും ഈ ഒരു മെഷീൻ ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കും.

മിക്സ് ചെയ്യപ്പെട്ട മിശ്രിതം ഒരു വലിയ ക്രെയിൻ രൂപത്തിലുള്ള യന്ത്ര ഭാഗം ഉപയോഗപ്പെടുത്തി എത്ര ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്കും എത്തിക്കാൻ സാധിക്കും.

അതായത് ഒരേ സമയം മിക്സിങ്ങും കോൺക്രീറ്റിങ്ങും ചെയ്യുന്നതിൽ ഹൈഡ്രോളിക് മെഷീനുകൾ വളരെയധികം ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.

മാന്വലായി കോൺക്രീറ്റ് മിക്സ് ചെയ്ത് വലിയ കെട്ടിടത്തിന് മുകളിലേക്ക് എത്തിക്കുന്നതിന് 23 മുതൽ 24 വരെ തൊഴിലാളികൾ ആവശ്യമായി വരുമ്പോൾ യന്ത്രം കൺട്രോൾ ചെയ്യുന്നതിന് മാത്രം ഒന്നോ രണ്ടോ ലേബേഴ്സിനെ വെച്ച് ഈ ഒരു മെഷീൻ പ്രവർത്തിപ്പിക്കാൻ സാധിക്കും.

165 ബാഗ് കുറഞ്ഞ സമയത്തിനുള്ളിൽ മിക്സ് ചെയ്ത് കോൺക്രീറ്റ് ചെയ്യുന്നതിന് വെറും ഒന്നോ രണ്ടോ ലേബർ മാരുടെ ആവശ്യം മാത്രമാണ് ഇവിടെ വരുന്നുള്ളൂ.

ഹൈഡ്രോളിക് മെഷീൻ ഉപയോഗിക്കുന്നതു
കൊണ്ടുള്ള ഗുണങ്ങൾ

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കോൺക്രീറ്റിംഗ് വർക്കുകൾ പൂർത്തിയാക്കാനായി സാധിക്കും.

മിക്സിങ് കോൺക്രീറ്റിംഗ് എന്നിവയ്ക്ക് ഒരു മെഷീൻ മാത്രമാണ് ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. കുറഞ്ഞ ലേബർമാരെ വച്ച് കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാനായി സാധിക്കുന്നു.

സാധാരണ കെട്ടിട നിർമ്മാണത്തിൽ കൂടുതലായി കൊടുക്കേണ്ടി വരുന്ന ലേബർ കോസ്റ്റ് ഇവിടെ ലാഭം നേടാവുന്നതാണ്. മിക്സിങ് നല്ല രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും.

മിക്സ് ചെയ്ത മിശ്രിതം മെഷീൻ വഴി മുകളിലേക്ക് എത്തുമ്പോൾ ഒരു ലേബർ അതെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ അപ്ലൈ ചെയ്ത് നൽകുന്നത് വഴി പണി എളുപ്പത്തിൽ പൂർത്തിയാകുന്നു. ഒരു മെഷീൻ മാത്രം ഉപയോഗപ്പെടുത്തി തന്നെ ഏകദേശം 800 ബാഗ് മിക്സിങ് ചെയ്യാവുന്നതാണ്. പലപ്പോഴും റെഡിമിക്സ് കോൺക്രീറ്റിങ് മെഷീനുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവയിൽ കൃത്യമായ അളവിൽ അല്ല മെറ്റീരിയൽ ആഡ് ചെയ്ത് നൽകുന്നതെങ്കിൽ സ്റ്റക്ക് ആകാനും ശരിയായ രീതിയിൽ മിക്സിങ് നടക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതേസമയം ഹൈഡ്രോളിക് മെഷീനുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരുന്നില്ല.

വീട് വാർപ്പും ഹൈഡ്രോളിക് മെഷീനും വീട് നിർമാണവുമായി ബന്ധപ്പെട്ട് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.