വീട് നിർമ്മാണവും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും.

വീട് നിർമ്മാണവും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും.ഒരു വീട് നിർമ്മിക്കുന്നതിന് മുൻപായി കെട്ടിട നിർമ്മാണ നിയമങ്ങൾ ശരിയായ രീതിയിൽ പാലിക്കേണ്ടതുണ്ട്.

ദിനംപ്രതി വർദ്ധിച്ചു വരുന്ന കെട്ടിടങ്ങളുടെ നിർമ്മാണം ഒരു വ്യവസായം എന്ന രീതിയിലേക്ക് നമ്മുടെ നാട്ടിൽ വളർന്നു കഴിഞ്ഞു.

വീടായാലും ഫ്ലാറ്റ് ആയാലും കൊമേഴ്സ്യൽ സ്ഥാപനങ്ങളായാലും കെട്ടിട നിർമ്മാണത്തിൽ ഒളിഞ്ഞിരിക്കുന്ന ചില ചതിക്കുഴികളുമുണ്ട്.

പണ്ടുകാലത്ത് ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ വീട്ടുടമ തന്നെ പണിക്കാരെ കണ്ടെത്തി പണിയെടുപ്പിക്കുന്ന തച്ച് രീതിയായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് അത്തരം റോളുകൾ കൺസ്ട്രക്ഷൻ കമ്പനികൾ ഏറ്റെടുത്തു എന്നതാണ് സത്യം. മറ്റൊരു രീതി ലേബർ കോൺട്രാക്ട് നൽകുക എന്നതാണ്.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് പലരും അറിയാതെ പോകുന്ന ചില അപ്രിയ സത്യങ്ങളുണ്ട്.അവ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട് നിർമ്മാണവും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും.

കൺസ്ട്രക്ഷൻ കമ്പനികൾ കച്ചവടത്തിന്റെ ഭാഗമായി വീട് നിർമ്മാണത്തെ കാണുമ്പോൾ വീട് നിർമിക്കാനുദ്ദേശിക്കുന്നയാൾക്ക് ലാഭവും നഷ്ടവും ഉണ്ടാകാനുള്ള സാധ്യത തുല്യമാണ് എന്ന് പറയേണ്ടി വരും.

അതേ സമയം നാട്ടിൻ പുറങ്ങളിൽ ഇപ്പോഴും കോൺട്രാക്ടർമാരെ കണ്ടെത്തി പണി ഏൽപ്പിക്കുന്ന രീതി തന്നെയാണ് കൂടുതലായും കണ്ടു വരുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ വീടുപണിയുടെ മുഴുവൻ ഉത്തരവാദിത്വവും പണിക്കാർക്ക് നൽകാതെ ആവശ്യമായ സാധനങ്ങളെല്ലാം വീട്ടുടമക്ക് തന്നെ വാങ്ങി നൽകാൻ സാധിക്കും എന്നതാണ് ഒരു പ്രധാന മെച്ചം.

വരച്ച പ്ലാൻ അനുസരിച്ച് വ്യത്യസ്ത ഘട്ടങ്ങളായി പണി നടത്തുന്ന രീതിയാണ് ഇവിടെ ഫോളോ ചെയ്യുന്നത്.

അതേസമയം നഗരങ്ങളിലേക്ക് എത്തുമ്പോൾ ഈയൊരു രീതി നടപ്പാക്കുക പ്രാവർത്തികമായ കാര്യമല്ല.

ചെറിയ പ്ലോട്ടുകൾ പോലും വലിയ വില കൊടുത്തു വാങ്ങുന്നതിന് പകരമായി ഫ്ലാറ്റുകളിലേക്ക് മാറുക എന്നതാണ് പലരും ചെയ്യുന്ന കാര്യം.

വില്ലകൾ തിരഞ്ഞെടുക്കുമ്പോൾ

നഗരപ്രദേശങ്ങളിൽ വീട് എന്നതിനു പകരം വില്ലകൾ എന്ന രീതിയിൽ ആണ് ഉണ്ടാവുക. ഒരു വീടിന് ഉള്ളതിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ അതായത് പാർക്കിംഗ്, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ പോലെയുള്ള നിരവധി സൗകര്യങ്ങൾ ഇവിടെ ലഭിക്കും.

അതു കൊണ്ട് തന്നെ ഒരു വീടിന് മാത്രമായി പണം ചിലവഴിച്ച് ഇത്തരം സൗകര്യങ്ങൾ ഉണ്ടാക്കേണ്ടി വരുന്നില്ല. വില്ലകൾ നിർമ്മിച്ച് നൽകുന്ന ഡവലപ്പർമാർക്കാണ് എല്ലാവിധ ഉത്തരവാദിത്വങ്ങളും ഉണ്ടാവുക.

വീട് രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ മുഴുവൻ സൗകര്യങ്ങളോടും കൂടിയ വീടിന്റെ കീ കൈ മാറ്റമാണ് ഇവിടെ നടക്കുന്നത്. വില്ലകൾ വാങ്ങുന്നതിന് മുൻപായി അവ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ലാൻഡ് ഡോക്യുമെന്റ്സ് എല്ലാം കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല കെട്ടിടം നിർമ്മിച്ച് നൽകുന്നവർക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും പരിശോധിക്കണം. കെട്ടിട നിർമ്മാണത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ പണി നടക്കുന്ന സ്ഥലത്ത് നേരിട്ട് പോയി കാര്യങ്ങൾ ശരിയായ രീതിയിൽ തന്നെയാണോ നടക്കുന്നത് എന്നും ഉറപ്പു വരുത്താവുന്നതാണ്.

വീട് നിർമ്മാണവും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും മനസിലാക്കി പണമിടപാടുകൾ നടത്താം

ഇന്ന് കൂടുതലായി കേട്ടുവരുന്ന ഒരു കാര്യമാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ. എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു നിശ്ചിത കാലയളവിനുള്ളിൽ കെട്ടിടം നിർമിച്ചു നൽകാം എന്ന് പറയുകയും പിന്നീട് അത് പാതിവഴിയിൽ നിർത്തി പോകുന്ന ബിൽഡർമാരും നമ്മുടെ നാട്ടിൽ ഉണ്ട് എന്ന സത്യം മനസ്സിലാക്കുക. വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എഗ്രിമെന്റ് രൂപത്തിൽ എഴുതി വാങ്ങി മാത്രം പണം നൽകാനായി ശ്രദ്ധിക്കുക.

മറ്റൊരു വലിയ ചതി കെട്ടിടം നിർമ്മിക്കാനുള്ള പണം പോലും കൈവശമില്ലാതെ ബിൽഡർമാർ പണി ആരംഭിക്കുന്നതാണ്, പിന്നീട് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന പണം വ്യത്യസ്ത ഘട്ടങ്ങളായി വാങ്ങി പണി പൂർത്തിയാക്കുക എന്നതായിരിക്കും ഇത്തരക്കാർ ഉദ്ദേശിക്കുന്നത്. പിന്നീട് ചെറിയ രീതിയിൽ പോലും പണത്തിന് ഷോട്ടേജ് വന്നു കഴിഞ്ഞാൽ അതോടു കൂടി വീട് പണി മുന്നോട്ടു പോകാത്ത അവസ്ഥ ഉണ്ടാകും. പല ഗൾഫ് രാജ്യങ്ങളിലും ഈയൊരു രീതിക്ക് നിയമപരമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നുണ്ട് എന്നതാണ് വസ്തുത.

നഗരങ്ങളില്‍ വീട് വാങിയാല്‍

നഗരങ്ങളിലും മറ്റുമാണ് വീട് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ എല്ലാ രേഖകളും നിയമപരമായി കറക്റ്റ് ആണോ എന്ന് ഉറപ്പു വരുത്തിയ ശേഷം വീട് പണി തുടങ്ങുന്നതിനു മുൻപായി തന്നെ പണം നൽകുന്നതിൽ തെറ്റില്ല. വീട് നിർമ്മാണത്തിനായി ഹോം ലോൺ എടുക്കുന്നുണ്ട് എങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി ശരിയാക്കാൻ ഈ ഒരു അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.ഹോം ലോൺ എടുക്കുമ്പോൾ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്ന ബാങ്ക് നോക്കി തിരഞ്ഞെടുക്കുകയാണ് നല്ലത്.

ഹോം ലോണിന് ഉയർന്ന പലിശനിരക്കുള്ള സമയങ്ങളിൽ വീട് അത്യാവശ്യം അല്ല എന്ന് തോന്നുന്നുവെങ്കിൽ പിന്നീട് വാങ്ങാനായി ആലോചിക്കാവുന്നതാണ്.ഫ്ലാറ്റ് ആണ് വാങ്ങുന്നത് എങ്കിൽ എഗ്രിമെന്റിൽ ഇലക്ട്രിസിറ്റി,വേസ്റ്റ് മാനേജ്മെന്റ്,അമിനിറ്റീസ് എന്നിവയെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം കൃത്യമായി എഴുതി വാങ്ങിക്കണം.

വീട് നിർമ്മാണവും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും മനസ്സിലാക്കിയാൽ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാനായി സാധിക്കും.