വീടാണോ ഫ്ലാറ്റ് ആണോ വാങ്ങാൻ കൂടുതൽ നല്ലത്?

സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസ്സിലേക്ക് വരുമ്പോൾ മിക്ക ആളുകൾക്കും ഉള്ള സംശയമാണ് വീട് വാങ്ങണോ അതോ ഫ്ലാറ്റ് വാങ്ങണോ എന്നത്. ഇവയിൽ ഏത് തിരഞ്ഞെടുത്താലും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

എന്നാൽ ഓരോരുത്തർക്കും അവരവരുടെ ആവശ്യം അറിഞ്ഞു കൊണ്ട് ഏത് വേണമെന്ന് തീരുമാനിക്കുന്നതിലാണ് പ്രാധാന്യമർഹിക്കുന്നത്.

എന്താണെങ്കിലും അത് തിരഞ്ഞെടുക്കുന്നതിനു മുൻപായി രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ, ഗുണങ്ങൾ ദോഷങ്ങൾ എന്നിവയെ പറ്റി മനസ്സിലാക്കി ഇരിക്കുന്നത് ഗുണം ചെയ്യും.

ഫ്ലാറ്റാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ.

പലപ്പോഴും ഫ്ലാറ്റുകൾ എന്നു പറയുന്നത് വലിയ കെട്ടിട സമുച്ചയത്തിന്റെ ഭാഗമായാണ് ഉണ്ടാവുക.അതായത് ഇരുപതോ മുപ്പതോ അല്ലെങ്കിൽ 100 ൽ കൂടുതൽ ബിൽഡിങ്ങുകൾ ഒരുമിച്ച് ആയിരിക്കും ഫ്ലാറ്റുകളിൽ ഉണ്ടായിരിക്കുക.

അത്രയും ഫ്ലാറ്റുകൾക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങൾ ആയ സ്വിമ്മിംഗ് പൂൾ, കോമൺ ഏരിയ, കമ്മ്യൂണിറ്റി ഹാൾ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, കുട്ടികൾക്ക് കളിക്കാനുള്ള പ്ളേ ഏരിയ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ തീരുമാനത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക സംവിധാനം മിക്ക ഫ്ലാറ്റുകളിലും ഉണ്ടായിരിക്കും.

അതായത് സെക്രട്ടറി, ചെയർമാൻ എന്നിവരെ ആ ഒരു കമ്മ്യൂണിറ്റിയിൽ താമസിക്കുന്ന ആളുകൾ ചേർന്ന് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

ഗുണ ദോഷങ്ങള്‍

ആ വ്യക്തികളാണ് ഫ്ലാറ്റുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ നിശ്ചയിക്കുക. അതുകൊണ്ടുതന്നെ മറ്റുള്ളവർ അത് അംഗീകരിക്കേണ്ട ആവശ്യം വരും.

ഇത്തരം വലിയ ഒരു കമ്യൂണിറ്റിയിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള ആവശ്യങ്ങളുമായി പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവയെ ബന്ധപ്പെടുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്തു തരാൻ ഉള്ള ഒരു അവസരം കൂടി ഉണ്ടാകുന്നതാണ്.

ഓരോ മാസവും പ്രത്യേക മെയിന്റനൻസ് ചാർജ് ഫ്ലാറ്റുകളിൽ നൽകേണ്ടതായി വരും. ഇതിൽ നിന്നാണ് ആ കെട്ടിടത്തിലേക്കുള്ള സെക്യൂരിറ്റി ചാർജ്, വെള്ളം, വേസ്റ്റ് മാനേജ്മെന്റ്, ക്ലീനിംഗ് എന്നിവയ്ക്കുള്ള പണം കണ്ടെത്തുന്നത്.

എന്നാൽ ഇവിടെ എടുത്തു പറയേണ്ട ഒരു പോരായ്മ ഒരു ഫ്ലാറ്റ് വാങ്ങുമ്പോൾ അത് പൂർണ്ണമായും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് നിർമ്മിച്ചത് ആയിരിക്കില്ല. ഏകദേശം എത്ര സ്ഥലത്ത് ഉള്ള ഫ്ലാറ്റ് വേണം എന്നത് മാത്രമാണ് ഇവിടെ നമുക്ക് തിരഞ്ഞെടുത്ത് നടത്താനായി സാധിക്കുന്നത്.

കൂടാതെ ഫ്ലാറ്റുകൾ വാങ്ങുമ്പോൾ അവ നല്ല ക്വാളിറ്റിയിൽ, പ്രധാന ലൊക്കേഷനുകളിൽ ആണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ അതിനനുസരിച്ച് വിലയും നൽകേണ്ടിവരും.

ഒരു വീടാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നത് മുതലുള്ള കാര്യങ്ങൾ പൂർണമായും വീട്ടുടമയുടെ നേതൃത്വത്തിൽ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ആവശ്യമായ ലൊക്കേഷനിൽ ആവശ്യമായ സ്ഥലത്ത് ഒരു വീട് കണ്ടെത്താനായി സാധിക്കും.

ഇത്തരത്തിൽ മുഴുവൻ പണി കഴിഞ്ഞ ഒരു വീട് വാങ്ങുകയോ അതല്ല എങ്കിൽ, പിന്നീട് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച് എടുക്കുകയോ ചെയ്യാവുന്നതാണ്.

ഇങ്ങനെ നിർമിക്കുകയാണെങ്കിൽ ആവശ്യങ്ങൾ എല്ലാം കൃത്യമായി ഉൾക്കൊള്ളിച്ചു കൊണ്ട് പ്ലാൻ വരച്ച ശേഷം വീട് പണി പൂർത്തിയാക്കാൻ സാധിക്കും.അതായത് പൂർണ്ണമായും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിർമ്മിക്കുന്നവയായിരിക്കും ഇത്തരം വീടുകൾ.

ഗുണ ദോഷങ്ങള്‍

അതേസമയം ഫ്ളാറ്റുകളിൽ ഉള്ളതുപോലെ സെക്യൂരിറ്റി സംവിധാനങ്ങൾ, വെള്ള പ്രശ്നം ഉള്ള സ്ഥലങ്ങൾ ആണെങ്കിൽ വെള്ളം കണ്ടെത്തൽ എന്നിവയെല്ലാം വീട്ടുടമയുടെ മാത്രം ബാധ്യതയിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്.

മാത്രമല്ല വീടുമായി ബന്ധപ്പെട്ട റോഡ് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവ വീട്ടുടമ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച ശരിയാക്കേണ്ടതായി വരും.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ പ്രത്യേക ഏരിയ വീടിനോട് ചേർന്ന് തന്നെ നിർമ്മിച്ച് നൽകേണ്ടതുണ്ട്. വീട് നിർമ്മിക്കുന്ന സ്ഥലത്തിന്റെ പ്രോപ്പർട്ടി വാല്യു എപ്പോഴും കൂടുതൽ തന്നെയാണ്.

എന്ന് മാത്രമല്ല ഒരു വീട് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭം ചെറുതായിരിക്കില്ല. വീടിന്റെ നിർമ്മാണ ചിലവ് ഓരോരുത്തരുടെയും ബഡ്ജറ്റിന് അനുസരിച്ച് കണ്ട്രോൾ ചെയ്യാൻ സാധിക്കും.

കേരളത്തിൽ ഫ്ലാറ്റ് വാങ്ങുകയാണെങ്കിലും വീട് വാങ്ങുകയാണെങ്കിലും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഓരോരുത്തർക്കും അവരുടെ ആവശ്യങ്ങൾ അനുസരിച്ച് ഏത് വേണമെന്ന് തിരഞ്ഞെടുത്ത് തീരുമാനിക്കാവുന്നതാണ്.