വീടിന്‍റെ ഏരിയ കണക്കാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

വീട് നിർമ്മാണത്തിൽ വീടിന്റെ ഏരിയ കണക്കാക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും ഫ്ലോറിങ്ങിന് ആവശ്യമായ ടൈലുകൾ എടുക്കാൻ കൃത്യമായ ഏരിയ അറിഞ്ഞിരിക്കണം. അതുപോലെ വീടിന്റെ പെർമിറ്റ് സംബന്ധമായ കാര്യങ്ങൾക്കും ഏരിയയിൽ കൃത്യമായ അളവ് ഉണ്ടായിരിക്കണം.

എന്നാൽ വീടിന്റെ ഏത് ഭാഗത്ത് നിന്നും ഏരിയ കണക്കാക്കണം എന്നത് പലർക്കും സംശയമുള്ള ഒരു കാര്യമാണ്. ഏത് വസ്തുവിന്റെ ഏരിയയാണ് കണക്കാക്കുന്നത് എങ്കിലും അതിൽ കോമൺ ആയി ഉപയോഗിക്കുന്ന തത്വം നീളം * വീതി എന്ന രീതിയിൽ തന്നെയാണ്.

അതേസമയം കൃത്യമായ ഷേപ്പിൽ ഉള്ള ഒരു പ്ലോട്ട് അല്ല എങ്കിൽ അതിനനുസരിച്ചാണ് ഏരിയ കണക്കാക്കുന്നതിൽ ചെറിയ മാറ്റങ്ങൾ വരുന്നതാണ്.പ്രധാനമായും രണ്ട് രീതിയികളാണ് വീടിന്റെ ഏരിയ കണക്കാക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്.

പ്ലിന്ത് ഏരിയ കണക്കാക്കുന്ന രീതി

പ്ലിന്ത് ഏരിയ കണക്കാക്കുന്നത് ഭിത്തിയുടെ താഴെ ഭാഗത്ത് ഫൗണ്ടേഷനിൽ ഉന്തിനിൽക്കുന്ന ഭാഗത്തുനിന്ന് അല്ല. മറിച്ച് വാളിന്റെ മുകളിലായി ഔട്ടർ ടു ഔട്ടർ എന്ന രീതിയിലാണ്.

അതല്ല താഴെ ഭാഗത്ത് ഫൗണ്ടേഷനിൽ നിന്നും പ്ലിന്ത് ഏരിയ എടുക്കുമ്പോൾ അത് രണ്ട് ഇഞ്ച് അല്ലെങ്കിൽ മൂന്ന് ഇഞ്ച് അധികമായി ഉണ്ടാവും .

ഒരു ഭാഗത്തു നിന്ന് വാൾ കൃത്യമായി എങ്ങിനെ തുടങ്ങുന്നു എന്നതിനെ അടിസ്ഥാനമാക്കി പ്ലിന്ത് ഏരിയയുടെ അളവ് കണക്കാക്കാം.

ഇതിനായി വാളിന്റെ തുടക്കത്തിൽ ടേപ്പ് ഫിക്സ് ചെയ്ത് കൃത്യമായി അവസാനിക്കുന്നതു വരെ നൽകുക . ഇത്തരത്തിൽ വീടിന്റെ നാല് ഭാഗത്തുമുള്ള ഔട്ടർ ടു ഔട്ടർ ചുവരുകളുടെ ഏരിയ എടുത്ത് അവ കൂട്ടിയാണ് വീടിന്റെ മുഴുവൻ ഏരിയ കണക്കാക്കുന്നത്.

സൺ ഷെയ്ഡ് മെയിൻ ഏരിയയിൽ ഉൾപ്പെടുന്നുണ്ടോ?

വീട്ടിൽ നൽകിയിട്ടുള്ള പ്രൊജക്ഷൻസ്, ഷോ വാളുകൾ , സൺഷേഡ്, പറഗോള എന്നിവ ഒന്നും തന്നെ മെയിൻ ഏരിയ യിൽ ഉൾപ്പെടുന്നില്ല.

ഇവ പെർമിറ്റ് ലഭിക്കുന്നതിനുവേണ്ടി ഏരിയയിൽ ഉൾപ്പെടുത്തുന്നുമില്ല. പുറത്തേക്ക് നിൽക്കുന്ന മെയിൻ വാളുകൾ മാത്രം കണക്കാക്കിയാണ് പെർമിറ്റിന് ആവശ്യമായ ഏരിയ എടുക്കുന്നത്.

മെയിൻ വോൾ എവിടെയെങ്കിലും വച്ച് കട്ട് ആവുന്നുണ്ട് എങ്കിൽ അതുവരെയുള്ള അളവാണ് എടുക്കേണ്ടത്.

വീടിന് സെറ്റ് ബാക്ക് നൽകുമ്പോഴും ഇത്തരത്തിൽ ഔട്ടറിൽ നിന്നും മെയിൻ വോളിലേക്കുള്ള അകലമാണ് എടുക്കേണ്ടത്.

ഷോ വോളുകൾ , പറഗോള എന്നിവ ഒന്നും തന്നെ സെറ്റ് ബാക്ക്‌ അകലത്തിൽ എടുക്കേണ്ടതില്ല. ഔട്ടർ മെയിൻ വോളിനെ അടിസ്ഥാനമാക്കിയാണ് സെറ്റ് ബാക്ക് അളവുകൾ നിശ്ചയിക്കേണ്ടത്.

വീടിന്റെ മതിലും മെയിൻ വാളും തമ്മിലുള്ള അകലം അനുസരിച്ചാണ് സെറ്റ് ബാക്ക് കണക്കാക്കുന്നത്.വീടുപണിയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് വിസ്തീർണ്ണം.

പ്രത്യേകിച്ച് ലേബർ കോൺട്രാക്ട് നൽകുമ്പോൾ മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുന്നതിനും, പെർമിറ്റ് ലഭിക്കുന്നതിനും വീടിന്റെ ഏരിയയെ പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.