പുതിയ കാലത്തിന്റെ രീതി: ഫെറോ സിമന്റ് നിർമിതി

ഇന്ന് വീട് പണിയുമായി ബന്ധപ്പെട്ടു വേണ്ട നിർമ്മാണ സാമഗ്രികൾ വിപണിയിൽ  ക്ഷാമം നേരിടുകയാണ്. 

അതേപോലെതന്നെ കുത്തനെ ഉദിച്ചുയരുന്ന വിലയും. ഇവ രണ്ടിനും പുറമേ ഈ സാമഗ്രികൾ പ്രകൃതിയുടെ മേൽ ഉണ്ടാകുന്ന ക്ഷതവും ചെറുതല്ല. ഇതെല്ലാം കൂടിയാണ് ബദൽ നിർമ്മാണ സാമഗ്രികൾക്ക് വേണ്ടിയുള്ള നമ്മുടെ അന്വേഷണം തുടങ്ങുന്നത്. 

ഈ ശ്രേണിയിൽ ഇപ്പോൾ വിപണിയിൽ വ്യാപകം ആകുന്നതും ഏറെ പ്രത്യേകതകളും ഗുണങ്ങളും ഉള്ളതുമായ ഒരു നിർമ്മാണ രീതിയാണ് ഫെറോസിമൻറ് നിർമ്മാണ രീതി

ഫെറസ് എന്നാൽ ഇരുമ്പ് എന്നാണർത്ഥം.  ഫെറോസിമൻറ് എന്നാൽ കുറഞ്ഞ കനത്തിൽ ഉപയോഗിക്കാവുന്ന reinforced കോൺക്രീറ്റ് എന്നും. കുറഞ്ഞകാലം എന്നുള്ളത് തന്നെയാണ് ഇതിൻറെ ആദ്യത്തെ പ്രത്യേകതയും.

സിമൻറ്, മണൽ, കുറഞ്ഞ വ്യാസമുള്ളതും തുടർച്ചയുള്ളതുമായ റീ ഇന്ഫോഴ്സ്ഡ് മേഷുകൾ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. കോഴ്സ് അഗ്രിഗ്രേറ്റ്സ് ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ റീ ഇന്ഫോഴ്സിങ് ഏലമെന്റുകൾ എങ്ങനെ സജ്ജീകരിക്കുന്നു എന്നതിലാണ് ഫെറോസിമൻറ്റും RCC തമ്മിൽ വ്യത്യാസമുള്ളത്.

ഏറ്റവും കൂടുതൽ ലഭ്യമായതും പുനരുപയോഗം സാധ്യമായതുമായ ഇരുമ്പാണ് ഫെറോസിമൻറ്റിലെ പ്രധാന ഘടകം. ആറ്റുമണൽ, നിർമ്മിത മണൽ, ഫ്‌ളൈ ആഷ് തുടങ്ങിയ ഫൈന അഗ്രിഗേറ്റ്‌സ് ഫെറോസിമന്റിൽ ഉപയോഗിക്കാം. ഏത് ആകൃതിയിലും  നിർമ്മിച്ചെടുക്കാം. സങ്കീർണമായ യന്ത്രസാമഗ്രികൾ ആവശ്യമായി വരുന്നില്ല. മാത്രമല്ല നിര്മിതിയിൽ ഉണ്ടായേക്കാവുന്ന തകരാറുകളും അനായാസം റിപ്പയർ ചെയ്യാവുന്നതാണ്.

പ്രത്യേകതകൾ

ചെറിയ യൂണിറ്റുകൾ അല്ലെങ്കിൽ ഇഷ്ടികകൾ ഒന്നിനു മുകളിൽ ഒന്നായി ഒട്ടിച്ചെടുത്ത് നിർമ്മിക്കുന്ന സാധാരണ ഭിത്തികളെക്കാൾ tensile stress   അതിജീവിക്കുവാൻ ഫെറോസിമൻറ് ഭിത്തികൾക്ക് കഴിവുണ്ട്. 

സ്‌ഥല ലഭ്യതയാണ് മറ്റൊരു പ്രത്യേകത. താരതമ്യേന കനം കുറവായതിനാൽ ഫെറോസിമൻറ് ഭിത്തികളിൽ നിർമ്മിക്കപ്പെടുന്ന വീടുകളുടെ മൊത്തം തറ വിസ്തീർണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നു.

പ്ലിന്ത് ഏരിയ, കാർപെറ്റ് ഏരിയ എന്നിവയുടെ അനുപാതത്തിൽ വരുന്ന വ്യത്യാസമാണ് ആണ് ചെലവു കുറയ്ക്കുന്ന പ്രധാനഘടകം.

ഫെറോസിമൻറ് നിർമാണത്തിൽ സ്ഥല വിന്യാസം കുറവാണ്. സാധാരണ നിർമ്മാണ രീതിയിൽ 1000 സ്ക്വയർ ഫീറ്റ് പ്ലിന്ത് ഏരിയ ഉള്ള വീട് ഉ കിട്ടുന്ന അതേ കാർപെറ്റ് ഏരിയ, വെറും 800 മുതൽ 900 സ്ക്വയർ ഫീറ്റ് മാത്രം പ്ലിന്ത് ഏരിയ ഉള്ള  ഫെറോസിമൻറ് വീട്ടിൽ നിന്ന് കിട്ടും.

ഫെറോസിമൻറ് സ്ട്രക്ചറിൽ നിർമ്മിക്കുന്ന വീടുകൾക്ക് സാധാരണ വീടുകളെക്കാൾ വെർട്ടിക്കൽ, ഹൊറിസോണ്ടൽ ഭാരവാഹനശേഷി കൂടുതലാണ്. 

കോളം-ബീം സ്ട്രക്ചറിൽ സാധാരണ കെട്ടിടങ്ങൾ രൂപകല്പന ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്പേസും ഫെറോസിമൻറ് വീടുകൾക്ക് ലഭിക്കും. മറ്റു നിർമ്മാണരീതികളെ അപേക്ഷിച്ച് നോക്കുമ്പോൾ  ഫെറോസിമൻറ് രീതിയിലുള്ള നിർമ്മാണത്തിന് ചെലവ് കുറവാണ്. 

കോൺക്രീറ്റ് വീടുകൾ വെച്ച് നോക്കുമ്പോൾ ഫെറോസിമൻറ്  നിർമ്മാണരീതി ചെയ്യുമ്പോൾ 30 ശതമാനം ചെലവ് കുറവുണ്ട്. നല്ല ഉറപ്പുള്ളതിനാൽ ലീക്കേജിനെ പ്രതിരോധിക്കും. 

വളരെ എളുപ്പത്തിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പണി തീർക്കാൻ സാധിക്കും എന്നുള്ളതിനാൽ ലേബർ കോസ്റ്റ് നല്ലൊരു ശതമാനം കുറയുന്നു.

വീടുപണിക്ക് ആകെ ആവശ്യമായി വരുന്ന നിർമാണ സാമഗ്രികളുടെ അളവിൽ വരുന്ന കുറവും ചെലവ് ലഭിക്കാൻ സഹായിക്കും. അതായത് ഫെറോസിമൻറ് ടെക്നോളജിയിൽ നാല് വീടുകൾ നിർമ്മിക്കുമ്പോൾ സാധാരണ വീടുകളുമായി താരതമ്യം ചെയ്തു നോക്കിയാൽ അഞ്ചാമതൊരു വീടുകൂടി നിർമ്മിക്കാനുള്ള നിർമാണസാമഗ്രികൾ നമുക്ക് മിച്ചം വയ്ക്കാൻ ആവും. ഈ സാങ്കേതികവിദ്യ പരിസ്ഥിതി സൗഹാർദ്ദപരമായ ആണെന്ന് പറയുന്നതിന് കാരണവും ഇതുതന്നെയാണ്.

ഫെറോസിമൻറ് അടിസ്ഥാനഘടകമാണ് വയർമെഷ് അഥവാ വല രൂപത്തിലുള്ള റീ ഇന്ഫോഴ്‌സ്മെന്റ്. ഇത് വെൽഡ്  ചെയ്യപ്പെട്ടതോ നെയ്യപ്പെട്ടതോ ആവാം.

കമ്പിയും വയർമെഷും അടങ്ങുന്ന റീ ഇന്ഫോഴ്സ്മെന്റ് പ്രധാനമായും രണ്ട് ധർമങ്ങൾ ആണുള്ളത്:

  1. പ്ലാസ്റ്ററിങ്ങിൻറെ ആദ്യഘട്ടത്തിൽ സിമൻറ്-മണൽ മിശ്രതത്തിന് ആവശ്യമായ ഫോമ് വർക്കും സപ്പോർട്ടും നൽകുക.
  1. സിമൻറ് ചാന്ത് (മോർട്ടാർ) സെറ്റ് ആയതിനുശേഷം അതിനുമേൽ വരുന്ന tensile സ്ട്രെസ്സിനെ ഉൾക്കൊണ്ട് തുല്യമായി വിതരണം ചെയ്യുക.

ഇരുമ്പ് സ്ട്രക്ച്ചറുകളായ ആംഗിൾ ISMB USMC, ഫ്ലാറ്റ് റോഡ് തുടങ്ങിയവ ഉൾപ്പെടുന്ന ഒരു ചട്ടക്കൂടാണ് സ്കെൽടൽ സ്റ്റീൽ ഫെറോ സിമൻറ് കെട്ടിടങ്ങളിലെ പ്രാഥമികമായ ലോഡ് ബെയറിംഗ് എലമെൻറ്. അതായത് കെട്ടിടത്തിന്റെ  ഭാരത്തെ താങ്ങി നിർത്തുന്നത് ചട്ടക്കൂടാണ് എന്ന് ചുരുക്കം. ഓരോ സ്ട്രക്ചറൽ ഉപയോഗവും സ്കെൽറ്റൽ സ്റ്റീലിന്റെ ഡിസൈനും വ്യത്യാസപ്പെടുന്നു.

ശ്രദ്ധിക്കേണ്ടത് 

പഴക്കം ഇല്ലാത്തതും കട്ടകൾ ഇല്ലാത്തതും സമാനസ്വഭാവത്തോട് കൂടിയതുമായ നിലവാരമുള്ള സിമൻറ് ആണ് ഫെറോസിമൻറ് രീതിയിൽ ഉപയോഗിക്കേണ്ടത്. സാധാരണ നിർമിതികളിൽ ഉള്ളതിനേക്കാൾ ഫെറോസിമൻറ് നിർമ്മിതിയിൽ സിമൻറ്റിന്റെ അളവ് കൂടുതലായിരിക്കും. 

എന്നാൽ ആകെ ഉപഭോഗം കുറവായിരിക്കും. അനുയോജ്യമായ ഗ്രേഡിലുള്ള നിർമ്മിത മണലോ ആറ്റുമണലോ ഫൈൻ അഗ്രിഗേറ്റ്‌ ആയു ഉപയോഗിക്കാം.

എന്നാൽ ജൈവ അജൈവ മാലിന്യങ്ങൾ, ചെളി, ഉപ്പ് എന്നിവയുടെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല. 

ഫെറോസിമന്റിന്റെ നിർമ്മിതിയിലും തുടർന്ന് ക്യൂറിങ്ങിനും ഉപയോഗിക്കുന്ന വെള്ളം ലവണാംശമോ മറ്റു മാലിന്യങ്ങളോ ഇല്ലാത്ത ശുദ്ധജലം ആയിരിക്കണം. വാട്ടർ-സിമൻറ് അനുപാദം നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ പ്രവർത്തനക്ഷമതയും ഉറപ്പും ലഭ്യമാക്കുന്നതിന് ഫെറോസിമൻറ്റിൽ ചില രാസവസ്തുക്കൾ ചേർക്കാറുണ്ട്.

ഗാൽവനൈസ്ഡ് മെഷും സിമൻറും തമ്മിലുള്ള പ്രതിപ്രവർത്തനം കുറയ്ക്കാൻ രാസവസ്തുക്കൾ സഹായിക്കുന്നു. തുരുമ്പിനെ പ്രതിരോധിക്കാൻ skelton സ്റ്റീലിൽ പ്രത്യേകം കോട്ടിംഗ് ഉപയോഗിക്കുന്നുണ്ട്. ഇത് കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ തുരുമ്പിനെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ് ആണ്.