അടിത്തറക്ക് ഉറപ്പ് വരുത്തേണ്ട രീതി.കെട്ടിട നിർമ്മാണത്തിൽ അടിത്തറയുടെ പ്രാധാന്യം വളരെ വലുതാണ് എന്നത് പലർക്കും അറിയില്ല.

മിക്കപ്പോഴും ഒരു നിലയിൽ വീട് നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി നിർമ്മിക്കുന്ന അടിത്തറകളിൽ പിന്നീട് മുകളിലേക്ക് കൂടി കെട്ടി എടുക്കുമ്പോൾ ആവശ്യത്തിന് ബലമുണ്ടോ എന്നത് പലരും ചിന്തിക്കാറില്ല.

മറ്റ് ചിലർ ചെയ്യുന്ന കാര്യം അടിത്തറയ്ക്ക് കൂടുതൽ ബലം ലഭിക്കാൻ എന്ന പേരിൽ സ്വന്തം ഇഷ്ടപ്രകാരം കൂടുതൽ സിമന്റ് മണലും എല്ലാം ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതാണ്.

ഈ രണ്ടു രീതികളും സത്യത്തിൽ തെറ്റാണ്. ഒരു ശരിയായ ആർക്കിടെക്റ്റി ന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്ലോട്ടിന്റെ രീതി പരിശോധിച്ച് മാത്രം ചെയ്യേണ്ട ഒരു കാര്യമാണ് ഫൗണ്ടേഷൻ നിർമ്മാണം.

ഇവ തന്നെ ചതുപ്പ് നിലങ്ങൾ, വെള്ളക്കെട്ട് പോലുള്ള ഭാഗങ്ങളാണ് എങ്കിൽ അതീവശ്രദ്ധയോടെ ഫൗണ്ടേഷൻ നിർമ്മാണം നടത്തണം. വീടിന്റെ അടിത്തറക്ക് ഉറപ്പില്ലെങ്കിൽ അത് വീടിന്റെ മുഴുവൻ സുരക്ഷയെയും ബാധിക്കും എന്ന കാര്യം ആരും ചിന്തിക്കുന്നില്ല.

അടിത്തറയ്ക്ക് കൂടുതൽ ഈടും ഉറപ്പും ലഭിക്കുന്നതിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അടിത്തറക്ക് ഉറപ്പ് വരുത്തേണ്ട രീതി.

വീട് നിർമ്മിക്കാനുള്ള പണം മുഴുവനായും കൈവശം ഇല്ലാത്ത ആളുകൾ ഒരു നില മാത്രം നിർമ്മിച്ച് നൽകി ഭാവിയിൽ അത് ഇരുനില ആക്കി മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് തുടക്കത്തിൽ തന്നെ ആർക്കിടെക്റ്റിനോട് പറയണം.

എന്നാൽ മാത്രമാണ് പിന്നീട് ഇരുനില വീടാക്കി കെട്ടി ഉയർത്തുമ്പോഴും ആവശ്യത്തിന് ഈടും ഉറപ്പും ലഭിക്കുകയുള്ളൂ.

പ്രത്യേകിച്ച് ടൗൺ ഭാഗങ്ങളിലാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ സ്ഥലം വാങ്ങാനും വീട് പണിയാനും തന്നെ വലിയ ഒരു തുക ചിലവഴിക്കേണ്ടി വരും.

അത്തരം സാഹചര്യങ്ങളിൽ ആവശ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു നില വീട് നിർമിക്കുക എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം, പണം ഉണ്ടാകുമ്പോൾ അത് ഇരുനില വീടാക്കി മാറ്റാം എന്ന് ഉദ്ദേശത്തോടു കൂടിയാണ് ഇത്തരത്തിൽ കാര്യങ്ങൾ നടത്തുന്നത്.

ഫൗണ്ടേഷൻ രീതികൾ തന്നെ വ്യത്യസ്ത തരത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിൽ സോയിൽ ടെസ്റ്റ് നടത്തി മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം ഫൗണ്ടേഷൻ രീതി തിരഞ്ഞെടുക്കാൻ.

ഫൗണ്ടേഷൻ രീതികൾ പലതരം

അത്യാവശ്യം നല്ല രീതിയിൽ മണ്ണിന് ഉറപ്പുള്ള സ്ഥലങ്ങളിൽ കരിങ്കല്ല് ഉപയോഗപ്പെടുത്തിയുള്ള സാധാരണ ഫൗണ്ടേഷൻ രീതിയാണ് നൽകുന്നത്.

അതേസമയം മണ്ണിന് ആവശ്യത്തിന് ബലം ഇല്ല എന്ന് തോന്നുകയാണെങ്കിൽ ഒരു നല്ല ആർക്കിടെക്ടിനോട് നിർദ്ദേശങ്ങൾ ചോദിച്ചു തുടർന്നുള്ള പണികൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഒട്ടും ബലമില്ലാത്ത മണ്ണിൽ പൈൽ ഫൗണ്ടേഷൻ രീതിയാണ് ഉപയോഗപ്പെടുത്തുന്നത്.

അതേസമയം സോയിൽ ടെസ്റ്റ് നടത്തി ഒരു ആർക്കിടെക്റ്ററുടെ നിർദ്ദേശപ്രകാരം കോളം ഫൂട്ടിങ് ചെയ്തും ഇത്തരം സ്ഥലങ്ങളിൽ വീട് നിർമ്മാണം ആരംഭിക്കാൻ സാധിക്കും.

മറ്റ് ഫൗണ്ടേഷൻ രീതികളെ അപേക്ഷിച്ച് പൈൽ ഫൗണ്ടേഷൻ ചെയ്യുന്നതിന് ചിലവ് കൂടുതലാണ്.

സാധാരണ നമ്മുടെ നാട്ടിൽ വീടുകളുടെ അടിത്തറ നിർമ്മിക്കുന്നതിനായി കരിങ്കല്ല് ഉപയോഗപ്പെടുത്തി ഇരുനില വീടിന് 45*45 സെന്റീമീറ്റർ എന്ന അളവിൽ ബെസ്മെന്റും,60*60 മീറ്റർ എന്ന അളവിൽ ഫൗണ്ടേഷനും നൽകുകയാണ് ചെയ്യുന്നത്.

തുടർന്ന് പിന്ത് ഭീം ചെയ്യുമ്പോൾ ആഴംകൂട്ടി നൽകേണ്ടി വരികയാണ് ചെയ്യുന്നത്. ഭൂമിയുടെ നിരപ്പ് അനുസരിച്ചാണ് ഫൗണ്ടേഷൻ നൽകേണ്ട രീതി തീരുമാനിക്കുന്നത്.

റോഡിന് ഉയരം കൂടാൻ ഉള്ള സാധ്യതകൾ ഉണ്ട് എങ്കിൽ അത് മുന്നിൽ കണ്ടു കൊണ്ട് വേണം ഫൗണ്ടേഷൻ ചെയ്യാൻ.

അല്ലാത്തപക്ഷം പിന്നീട് മഴയിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകും. ബേസ്‌മെന്റ് നിർമ്മാണം നടത്തുമ്പോൾ തന്നെ ബാത്ത്റൂ മുകളിലേക്കും മറ്റും പൈപ്പുകൾ നൽകി കഴിഞ്ഞാൽ പിന്നീട് പൊളിക്കേണ്ട അവസ്ഥ വരില്ല.

വീടിന്റെ തറ കെട്ടാനായി മണ്ണ് ഒരു കാരണവശാലും തിരഞ്ഞെടുക്കരുത്. ഫൗണ്ടേഷന് കൂടുതൽ ഈടും ഉറപ്പും ആവശ്യമുള്ളതു കൊണ്ട് സിമന്റ് തന്നെ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക.

അടിത്തറക്ക് ഉറപ്പ് വരുത്തേണ്ട രീതി മനസിലാക്കിയിരുന്നാൽ വീട് നിർമ്മാണത്തിൽ അത് വളരെയധികം ഗുണം ചെയ്യും.