ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ദിനംപ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇക്കോ ഫ്രണ്ട്ലി വീടുകൾക്കും പ്രാധാന്യം ഏറുകയാണ്.

അതിനുള്ള പ്രധാന കാരണം ഇക്കോ ഫ്രണ്ട്ലിയായി നിർമ്മിക്കുന്ന വീടുകൾക്ക് നിർമ്മാണ ചിലവ് താരതമ്യേനെ കുറവാണ് എന്നതാണ്.

മാത്രമല്ല പ്രകൃതിക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ നിർമിക്കാനും ഇത്തരം വീടുകൾ വളരെയധികം ഉപകാരപ്രദമാണ്.

ഇക്കോ ഫ്രണ്ട്‌ലി വീടുകളുടെ മേന്മകളായി പറയുന്നത് നിർമ്മാണ ചിലവിലുള്ള കുറവും, പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കുറക്കുന്നതും,ഉപയോഗിക്കേണ്ട വസ്തുക്കൾ വളരെ കുറവാണ് എന്നതുമൊക്കെയാണെങ്കിലും ഇത്തരം വീടുകൾ കാഴ്ചയിൽ നൽകുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ് എന്ന കാര്യം എടുത്തു പറയണമല്ലോ.

ഇക്കോ ഫ്രണ്ട്‌ലി വീടുകൾ ചിലവ് ചുരുക്കുന്നതിൽ എങ്ങിനെ ഭാഗമാകുന്നു എന്നത് വിശദമായി മനസ്സിലാക്കാം.

ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം അറിഞ്ഞിരിക്കാം.

സത്യത്തിൽ ഏത് രീതിയിൽ വീട് നിർമ്മിക്കുന്നതും പൂർണമായും ഇക്കോ ഫ്രണ്ട്ലി ആണെന്ന് പറയാൻ സാധിക്കില്ല.

കാരണം വീട് നിർമ്മിക്കാനായി ഏത് മെറ്റീരിയൽ തിരഞ്ഞെടുത്താലും അത് ഭൂമിയിൽ നിന്ന് എടുക്കുക തന്നെ വേണം.

പ്രകൃതിക്ക് വലിയ രീതിയിൽ കോട്ടങ്ങൾ ഒന്നും ഉണ്ടാക്കാതെ നിർമ്മിക്കുന്ന വീടുകൾ വേണമെങ്കിൽ ഇക്കോ ഫ്രണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.

ഇത്തരം രീതികളിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് പുതിയ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, പുനചക്രമണം ചെയ്യുക, വീണ്ടും ഉപയോഗപ്പെടുത്തുക എന്ന തത്വമാണ്.

അതായത് പഴയ വസ്തുക്കൾ വീണ്ടും റീസൈക്കിൾ ചെയ്തെടുത്ത് പുനരുപയോഗിക്കുക എന്ന ആശയമാണ് വീടിന് ഇക്കോ ഫ്രണ്ട്‌ലി ആശയം പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഒരു രീതി.

മോഡേൺ രീതികളും ഇക്കോ ഫ്രണ്ട്‌ലി വീടുകളും

പഴയകാലത്തെ വെച്ച് താരതമ്യം ചെയ്യുമ്പോൾ നിർമ്മാണ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇക്കോ ഫ്രണ്ട്ലി എന്ന ഒരു ആശയം പുതിയ വീടുകളിൽ പ്രാവർത്തികമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഇക്കോ ഫ്രണ്ട്ലി വീടുകളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഊർജ്ജ വിനിയോഗം.

പ്രകൃതി തന്നെ കനിഞ്ഞ് നൽകുന്ന വെളിച്ചവും കാറ്റും വീട്ടിനകത്ത് ലഭിക്കുന്ന രീതിയിൽ നിർമ്മാണ രീതിയെ മാറ്റുക എന്നതാണ് പ്രാധാന്യം നൽകേണ്ട കാര്യം.

ഇങ്ങിനെ ചെയ്യുന്നത് വഴി മറ്റ് രീതികളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാനായി സാധിക്കും.

നമ്മുടെ നാടിന്റെ കാലാവസ്ഥ മനസ്സിലാക്കി കൊണ്ട് വീട് പണിയുക എന്നതും വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

അതായത് വീട്ടിനകത്തേക്ക് കാറ്റ് കൂടുതൽ ലഭിക്കാൻ തെക്ക് പടിഞ്ഞാറ് ദിശയിൽ ജനാലകൾ സ്ഥാപിച്ച് നൽകാം.

എന്നാൽ ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും ഇവിടെ നൽകേണ്ടതുണ്ട്. കാരണം ഇതേ ദിശയിൽ തന്നെയാണ് ചൂടും കൂടുതലായി അനുഭവപ്പെടുന്നത്.

ജനാലകൾക്ക് മുകളിൽ പ്രത്യേക ഷെയ്ഡുകൾ നിർമ്മിച്ച് നൽകുന്നത് ചൂടിനെ പ്രതിരോധിക്കാനുള്ള ഒരു മതമാണ്.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

ഇക്കോ ഫ്രണ്ട്‌ലി വീടുകൾ എന്ന ആശയം പ്രാവർത്തികമാക്കാൻ കല്ലും മണ്ണും ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്നവർ അവയുടെ കൂടുതലായുള്ള ഉപയോഗവും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ് എന്ന കാര്യം ചിന്തിക്കുന്നില്ല.

ഇവ പ്രകൃതിയിൽ പെട്ടെന്ന് തീർന്നു പോവുകയും ചെയ്യും.അതേസമയം കോൺക്രീറ്റ് രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് ഒട്ടും പരിസ്ഥിതി സൗഹാർദ്ദമല്ല എന്നാണ് മിക്ക ആളുകളും പറയുന്നത്.

മറ്റൊരു പ്രധാന മാർഗ്ഗം പ്രീ ഫാബ് പോലുള്ള സ്റ്റീൽ മെറ്റീരിയലുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കുക എന്നതാണ്.

എന്നാൽ ഇത്തരം മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തുന്നത് വഴി വീടിനകത്തെ ചൂട് വർദ്ധിക്കുന്നതിന് കാരണമാകും.

പ്രകൃതിക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കാത്ത ബാംബൂ ,മണ്ണ് എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വീടുകൾ ഇക്കോ ഫ്രണ്ട്ലിയും അതേസമയം വീട്ടിനകത്ത് തണുപ്പും നൽകുന്നു.

വീട്ടാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന വെള്ളം ശുദ്ധീകരിച്ച് ചെടികൾക്കും മറ്റും നനക്കാനായി പുനരൂപയോഗം ചെയ്തു നോക്കാവുന്നതാണ്.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ VOC യുടെ അളവ് കുറഞ്ഞ രീതിയിലുള്ള പെയിന്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ.

ബാത്റൂം, കിച്ചൻ എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ഉപയോഗം മിതമായ രീതിയിലാക്കാനായി ശ്രദ്ധിക്കുക.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് വഴി ഒരു പരിധി വരെ വീടുകൾ ഇക്കോ ഫ്രണ്ട്‌ലിയാക്കി മാറ്റാൻ സാധിക്കും.

ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം അവ മനസിലാക്കി വീട് നിർമ്മിക്കാം.