വീട് നിർമ്മാണ വസ്തുക്കളുടെ വില കയറ്റത്തെ പറ്റി ഇനി പേടിക്കേണ്ടതില്ല -നിർമ്മിക്കാം എർത്ത് ബാഗ് ഹൗസുകൾ.

ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് ആവശ്യമായ ബഡ്ജറ്റ് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര ചെറിയ ഒരു വീടാണ് പണിയാൻ ഉദ്ദേശിക്കുന്നത് എങ്കിലും അതിന് പൂർണത ലഭിക്കുന്നതിന് മികച്ച ക്വാളിറ്റിയിൽ ഉള്ള മെറ്റീരിയലുകൾ തന്നെ ആവശ്യമായി വരും.

ഓരോ ദിവസവും വീടു നിർമാണത്തിന് ആവശ്യമായ മെറ്റീരിയലുകളുടെ വില കുത്തനെ ഉയർന്നു വരുന്ന സാഹചര്യത്തിൽ അത് എങ്ങിനെ മറികടക്കാം എന്ന് ആലോചിക്കുന്ന വരാണ് മിക്ക ആളുകളും.

വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് ചിലവ് കുറച്ച് വീട് നിർമ്മിക്കാൻ സാധിക്കുമെങ്കിലും പലർക്കും സംശയം ഉണ്ടാക്കുന്ന കാര്യം അവയുടെ ക്വാളിറ്റി തന്നെയാണ്.

എന്നാൽ കല്ലോ കമ്പിയോ ഉപയോഗിക്കാതെ തന്നെ പ്രകൃതിക്ക് ദോഷം ഉണ്ടാക്കാത്ത രീതിയിൽ നിർമ്മിച്ചെടുക്കുന്നവയാണ് ‘എർത്ത് ബാഗ് ഹൗസുകൾ’. ഇവയുടെ നിർമ്മാണ രീതിയെ പറ്റിയും, ഉപയോഗിക്കുന്ന മെറ്റീരിയലിനെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാം.

എന്താണ് എർത്ത് ബാഗ് ഹൗസുകൾ?

പേര് പോലെ തന്നെ ഒഴിഞ്ഞ ബാഗുകൾ ഉപയോഗപ്പെടുത്തി വീട് നിർമ്മിക്കുന്ന ഒരു രീതിയാണ് എർത്ത് ബാഗ് ഹൗസുകൾ. പഴയ സിമന്റ് ചാക്കുകൾ, അരി സൂക്ഷിക്കുന്ന ബാഗുകൾ എന്നിവ ഉപയോഗപ്പെടുത്തി അതിനകത്ത് മണ്ണ് നിറച്ച് വീട് നിർമ്മിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത് .

പ്രധാനമായും പോളി പ്രോപ്പലീൻ ബാഗുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. മണ്ണ് നിറച്ച ബാഗുകൾ അടുക്കി വെച്ച് വീട് നിർമ്മാണം പൂർത്തിയാക്കുന്നു.

എന്നാൽ ഇവിടെ എടുത്തു പറയേണ്ട ഒരു പോരായ്മ നിർമ്മിച്ചെടുക്കുന്ന വീടുകളുടെ വിസ്തീർണ്ണത്തിന് പരിമിതി നിശ്ചയിച്ചിട്ടുണ്ട് എന്നതാണ്.

നിർമ്മാണരീതി

എർത് ബാഗ് ഹൗസുകൾ നിർമ്മിക്കുന്നതിന് വേണ്ടി വീടിനകത്ത് ഭിത്തികൾ നൽകുന്ന ഭാഗങ്ങൾ ഭൂമിയുടെ അടിയിലേക്ക് മൂന്ന് അടി നീളം,ആഴം എന്നിങ്ങനെ ലഭിക്കുന്ന രീതിയിൽ കുഴിച്ചെടുക്കണം.

തുടർന്ന് വെള്ളം നിറച്ച് നല്ലപോലെ പ്രസ്സ് ചെയ്തു കൊടുക്കണം. സാധാരണ വീടിന് തറ നൽകുമ്പോൾ മണ്ണ് സെറ്റ് ആക്കുന്നതിനു ചെയ്യുന്ന അതേ രീതിയിൽ ഇവിടെയും മണ്ണ് നല്ലപോലെ ഉറപ്പിച്ച് എടുക്കണം.

ഉണ്ടാക്കി വച്ച എർത്ത് ബാഗുകളുടെ ആദ്യത്തെ ലെയർ നിർമ്മിച്ച് നല്കാവുന്നതാണ്. രണ്ട് കമ്പികൾ ഫിറ്റ് ചെയ്ത് നൽകി ആദ്യത്തെ ലെയറിന് മുകളിലായി എർത്ത് ബാഗുകൾ അടുക്കി വെക്കേണ്ടതാണ്.

ഇതേ രീതിയിൽ തന്നെയാണ് വീടിന്റെ ഫൗണ്ടേഷൻ പണികൾ പൂർണമായും പൂർത്തിയാക്കേണ്ടത്. തുടർന്ന് ചുമരുകൾ കെട്ടുന്നതിനായി 2 അടി വലിപ്പത്തിൽ എർത്ത് ബാഗുകൾ നൽകി അതിനിടയ്ക്ക് കമ്പികൾ നൽകണം.

ചുമരുകൾ വരുന്ന ഭാഗങ്ങളിലെല്ലാം ഇതേ പ്രോസസ് തന്നെയാണ് റിപ്പീറ്റ് ചെയ്യേണ്ടത്. ചുമരുകൾക്കിടയിൽ എവിടെയെല്ലാമാണ് വാതിലുകൾ,ജനാലകൾ എന്നിവ വരുന്നത് അത് ഫിറ്റ് ചെയ്ത് നൽകുകയും വേണം.

ഭിത്തികളുടെ നിർമാണം പൂർണമായും പൂർത്തിയായി കഴിയുമ്പോൾ ആവശ്യത്തിനുള്ള ഹൈറ്റിൽ ഏതെങ്കിലും
കനം കുറഞ്ഞ ബ്ലോക്കുകൾ ഉപയോഗപ്പെടുത്തി മുകൾഭാഗം കെട്ടി നൽകണം. വാളുകൾ ക്ക് മുകളിൽ ലൈറ്റ് വെയിറ്റ് ബ്രിക്കുകൾ, ടെറാക്കോട്ട റൂട്ട് ടൈലുകൾ എന്നിവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

അതേസമയം വീണ്ടും ചിലവ് കുറച്ചു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് എർത് ബാഗുകൾ മുകളിലേക്ക് കൂടി നൽകി ഡോ സ്ട്രക്ച്ചർ ചെയ്തെടുക്കാവുന്നതാണ്.

സാധാരണയായി എർത് ബാഗ് ഹൗസുകൾ നിർമ്മിക്കുമ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഡോ സ്‌ട്രക്ചർ തന്നെയാണ്.

വാളുകൾ കൂടുതൽ ഭംഗിയാക്കുന്നതിനു വേണ്ടി ചുണ്ണാമ്പ് മിക്സ് അല്ലെങ്കിൽ സിമന്റ് മിക്സ് ഉപയോഗിച്ച് വീടിന്റെ അകത്തും പുറത്തും തേച്ച് നൽകാവുന്നതാണ്.

എന്നാൽ ഇവിടെ കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യം സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്ന അതേ സമയത്തു തന്നെയാണ് ഇലക്ട്രിക് വർക്കുകളും പൂർത്തിയാക്കേണ്ടത്. ചുമരിൽ നേരിട്ട് പ്ലാസ്റ്ററിങ് വർക്ക് ചെയ്യാതെ PVC കോട്ട് ചെയ്ത മെഷ് വയറുകൾ നൽകി ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

പലരും ചിന്തിക്കുന്ന കാര്യങ്ങൾ

സാധാരണ പ്ലാസ്റ്റിക് ബാഗുകളിൽ മണ്ണ് നിറച്ച വീട് കെട്ടുമ്പോൾ അവക്ക് എത്രമാത്രം ഈടും ഉറപ്പും ലഭിക്കും എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം.

ഇതിനുള്ള ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഭോപ്പാലിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തം.

കോൺക്രീറ്റിൽ തീർത്ത വീടുകളെല്ലാം ദുരന്തത്തിൽ നശിച്ചു പോയപ്പോൾ ഗവൺമെന്റ് ജനങ്ങൾക്ക് വേണ്ടി പിന്നീട് നിർമ്മിച്ചു നൽകിയത് ഇത്തരം എർത് ബാഗ് ഹൗസുകളായിരുന്നു.

എന്നുമാത്രമല്ല ഇവക്ക് ഭൂകമ്പത്തെ പ്രതിരോധിച്ച് നിൽക്കാനുള്ള ശേഷിയും ഉണ്ടെന്ന് പറയപ്പെടുന്നു.

അതേസമയം ഭിത്തികൾ തമ്മിൽ കണക്ഷൻ ഇല്ലാത്തതുകൊണ്ട് തന്നെ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ വീട് മുഴുവനായും ഇടിഞ്ഞു വീഴാനുള്ള സാധ്യത യും കണക്കിലെടുക്കേണ്ടതുണ്ട്.

അതേസമയം ചെറിയ ബാഗുകളിൽ മണ്ണ് നിറച്ച് വീട് നിർമ്മിക്കാതെ വലിയ ട്യൂബ് ചാക്കുകളിൽ മണ്ണ് നിറച്ച് വീട് നിർമിക്കുകയാണെങ്കിൽ അവയ്ക്ക് കൂടുതൽ ബലം ലഭിക്കും.

സിംഗിൾ ട്യൂബ് ബാഗുകൾ വ്യത്യസ്ത ആകൃതിയിൽ ഫിക്സ് ചെയ്തു ഉപയോഗിക്കാനും സാധിക്കും. ഇവ ഉപയോഗപ്പെടുത്തുന്നത് വഴി ഒരുവശത്തെ ചുമര് പൊളിഞ്ഞു വീണാലും അത് മറ്റുള്ള ഭാഗങ്ങളെ ബാധിക്കാതെ ഇരിക്കുന്നതിന് സഹായിക്കും.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ സാധാരണ വീടുകൾ വെച്ച് കമ്പയർ ചെയ്യുമ്പോൾ എർത്ത് ബാഗ് വീടുകൾ കൂടുതൽ കാലം ഈട് നിൽക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ എർത്ത് ബാഗുകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വീടുകൾക്ക് വെള്ളത്തിന്റെ ശക്തി കുറയ്ക്കാനും ഭിത്തിക്ക് കൂടുതൽ ബലം നൽകാനുമുള്ള കഴിവുണ്ട്. ചിലവ് കുറച്ച് വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒന്നായി എർത്ത് ബാഗ് വീടുകളെ കണകാക്കാം.