ശരിക്കും എന്താണ് എൻകംബറൻസ് സർട്ടിഫിക്കറ്റിന്റെ ഗുണം.?

ഒരു വസ്തു എല്ലാ രീതിയിലുമുള്ള നിയമപരവും സാമ്പത്തികവുമായ ബാധ്യതകളിൽ നിന്ന് മോചിതമാണ് അല്ലെങ്കിൽ അതിൽ പെട്ടു കിടക്കുകയാണ് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ആണ് എൻകംബറൻസ് സർട്ടിഫിക്കറ്റ് (Encumbrance Certificate).

ഉദാഹരണത്തിന് പണയത്തിൽ ഇരിക്കുന്ന ഒരു സ്ഥലമാണ് എങ്കിൽ അതിന്  പൂർണമായ ഒരു nil-encumbrance  സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ അതിൻറെ മേലുള്ള ബാധ്യത തീർക്കണം. 

അതുപോലെതന്നെ ഏതെങ്കിലും രീതിയിലുള്ള മുൻസിപ്പാലിറ്റിയുമായോ മറ്റോ ബന്ധപ്പെട്ട ഏതെങ്കിലും നിയമ പ്രശ്നങ്ങൾ നിലവിൽ നിൽക്കുന്നുവെങ്കിൽ അത് ഒഴിവാക്കിയ  ശേഷേമ ഈ സർട്ടിഫിക്കറ്റ് കിട്ടൂ.

തീർച്ചയായും ഒരു സ്ഥലത്തിന് എൻകംബറൻസ് സർട്ടിഫിക്കറ്റ് വളരെ ആവശ്യമാണ്. ആ സ്ഥലത്തിൻ മേൽ നിയമപരമോ സാമ്പത്തികപരമായ ഒരു ബാധ്യതയും നിലനിൽക്കുന്നില്ല എന്ന് നമുക്ക് ബോധ്യപ്പെടാൻ ആ സർട്ടിഫിക്കറ്റ് ഏറെ സഹായിക്കും. 

അത് മാത്രമല്ല, ഇപ്പോഴുള്ള ആ സ്ഥലത്തിൻറെ ഉടമയായി എത്ര പേരുടെ കയ്യിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും എൻകംബറൻസ്

സർട്ടിഫിക്കറ്റിൽ അടങ്ങിയിരിക്കുന്നു.

ഇത് ലഭ്യമായ ഒരു സ്ഥലം വാങ്ങാൻ പോകുമ്പോൾ ക്ലിയർ ആയ ഒരു എൻകംബറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തന്നെ അത് വിൽക്കുന്നയാൾ അത്യാവശ്യം ജനുവിൻ ആണെന്ന് നമുക്ക് മനസ്സിലാക്കാനാകും.

Encumbrance സർട്ടിഫിക്കറ്റിലൂടെ നമുക്ക് എന്തെല്ലാം മനസ്സിലാക്കാം:

  1. വാങ്ങാനുദ്ദേശിക്കുന്ന വസ്തു ബാങ്കിലോ മറ്റ് സ്ഥാപനങ്ങളോ പണയം വെച്ചിട്ടില്ല എന്ന് ഉറപ്പു വരുത്താം
  2. നിങ്ങളുമായി ബന്ധപ്പെടുന്ന ആൾ തന്നെയാണോ ഈ വസ്തുവിനെ നിയമപരമായ ഉടമസ്ഥൻ എന്ന് മനസ്സിലാക്കാം.
  3. ആ വസ്തു നിലവിൽ വന്നതിനുശേഷം എത്ര പേരുടെ കയ്യിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കാം
  4. മറ്റു രീതിയിലുള്ള കടബാധ്യതയിൽ നിന്നും ഈ വസ്തു മോചിതം ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കും
  5. ഈ വസ്തു കാണിച്ച് ഏതെങ്കിലും രീതിയിലുള്ള കടം ഉടമസ്ഥൻ എടുത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനാകും
  6. ഉടമസ്ഥന്റെ അറിവില്ലാതെ തന്നെ ഈ വസ്തു മറ്റാരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടോ എന്നും മനസ്സിലാക്കാനാകും.

Encumbrance സർട്ടിഫിക്കറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ എന്തൊക്കെ??

മനസ്സിലാക്കുക ഒരു എൻകംബറൻസ് സർട്ടിഫിക്കറ്റ് എപ്പോഴും നൽകുന്നത് ഒരു നിശ്ചിത കാലയളവിലേക്ക് ആയിരിക്കും.

അതിൽ ഇതുവരെ ഏതൊക്കെ രീതിയിലുള്ള രജിസ്ട്രേഡ് ആയ ക്രയവിക്രയങ്ങൾ ഈ വസ്തുവിന്മേൽ നടന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു.

ഉദാഹരണത്തിന് എൻകംബറൻസ് സർട്ടിഫിക്കറ്റിൽ പറയുന്ന കാലയളവ് 2000നും 2010നും ഇടയിലാണെങ്കിൽ ഈ കാലയളവിൽ എത്ര തവണ ഈ സ്ഥലം കൈമാറ്റം ചെയ്യപ്പെട്ടു എന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

അതുപോലെതന്നെ എന്നെ ഈ സമയത്തിനിടയിൽ അടച്ചു തീർത്തതോ  അല്ലാത്തതോ ആയ ഏതെല്ലാം രീതിയിലുള്ള ലോണുകൾ ഈ സ്ഥലത്തിൻ മേൽ എടുത്തിട്ടുണ്ട് എന്നും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഇതേപോലെ തന്നെ ഈ കാലയളവിൽ ഈ വസ്തുവിന്മേൽ ആരെങ്കിലും നിയമപരമായ ഉടമസ്ഥത അവകാശപ്പെട്ടിട്ടുണ്ടോ എന്നും അറിയാം.

പരമാവധി 30 വർഷം വരെ കാലയളവിൽ നിലവിലുള്ള വിവരങ്ങൾ ലഭിക്കുന്ന രീതിയിൽ എൻകംബറൻസ് സർട്ടിഫിക്കറ്റ് നമുക്ക് വാങ്ങി എടുക്കാനാവും.