പ്രവാസ ജീവിതവും വീട് നിർമ്മാണവും.വളരെയധികം പ്രാധാന്യമേറിയ ഒരു വിഷയമായി പ്രവാസ ജീവിതത്തേയും വീട് നിർമ്മാണത്തെയും കാണേണ്ടതുണ്ട്.

മിക്ക പ്രവാസികളും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം മുഴുവൻ നാട്ടിലെ വീട് നിർമ്മാണത്തിനായി ചിലവഴിക്കുകയും പിന്നീട് കൈയിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

അതേസമയം പ്രവാസജീവിതം പൂർണമായും അവസാനിപ്പിച്ച് നാട്ടിൽ വന്നു ഒരു വീട് പണിയാം എന്ന് ചിന്തിക്കുന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറുകയും ചെയ്യുന്നു.

എന്നാൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വിശ്വസ്തരായ ബിൽഡർമാരെ കണ്ടെത്തി വീട് നിർമ്മാണം ഏൽപ്പിച്ചു നൽകാൻ സാധിക്കും എന്നത് മാത്രമാണ് ഇതിന് ഉള്ള ശാശ്വതമായ ഒരു പരിഹാരമാർഗം.

അതുകൊണ്ടുതന്നെ വീടുപണിയെ പറ്റിയുള്ള വലിയ ടെൻഷൻ ഒന്നും ഇല്ലാതെ പ്രവാസിക്ക് നാട്ടിലേക്ക് തിരിച്ചെത്താം.

പ്രവാസജീവിതം നയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നാട്ടിൽ ഒരു വീട് വയ്ക്കുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പ്രവാസ ജീവിതവും വീട് നിർമ്മാണവും പരസ്പര പൂരകങ്ങളോ?

വിദേശത്ത് ജോലി ചെയ്യുന്ന മിക്ക ആളുകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തങ്ങളുടെ സ്വപ്ന വീട് എന്ന ആശയം പലപ്പോഴും ഉദ്ദേശിക്കുന്ന രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കില്ല എന്നതാണ്.

അതിനുള്ള പ്രധാന കാരണം വീടുപണി തുടങ്ങി അത് പൂർത്തിയാകുന്നത് വരെ ജോലി ഉപേക്ഷിച്ച നാട്ടിൽ നിൽക്കുന്നത് സാധിക്കില്ല എന്നത് തന്നെയാണ്.

ഇപ്പോൾ പലരും ചിന്തിക്കുന്നത് നാട്ടിലുള്ള എല്ലാവരും വീടുപണിയുടെ സമയത്ത് ജോലി കളഞ്ഞു നാട്ടിൽ നിൽക്കുന്നുണ്ടോ എന്നതായിരിക്കും.

എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് പോയി വീട് പണിയുടെ വ്യത്യസ്ത ഘട്ടങ്ങൾ കണ്ടു മനസിലാക്കുകയെങ്കിലും ചെയ്യാമല്ലോ.

പലരും ചെയ്യുന്നത് വിദേശത്തിരുന്ന് വീട് പണിയാനുള്ള ചിന്ത മനസിൽ വരുമ്പോൾ നാട്ടിലുള്ള വേണ്ടപ്പെട്ടവരോട് അതിനാവശ്യമായ കാര്യങ്ങൾ ചെയ്യാനായി ആവശ്യപ്പെടുകയാണ്.

ആവശ്യമായ പണം നാട്ടിൽ നിന്നും പറയുന്നതനുസരിച്ച് അയച്ചു കൊടുക്കുകയും ചെയ്യും.

എന്നാൽ പലപ്പോഴും സംഭവിക്കുന്നത് താൻ ഉദ്ദേശിച്ച രീതിയിലുള്ള ഒരു വീടല്ല നാട്ടിൽ നിർമ്മിച്ചിട്ടുള്ളത് എന്ന വസ്തുത നാട്ടിലെത്തുമ്പോൾ മാത്രമാണ് പലരും തിരിച്ചറിയുക എന്നതാണ്.

ഇത്തരത്തിൽ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ പണമെല്ലാം നഷ്ടത്തിൽ ആവുകയും ഉദ്ദേശിക്കുന്ന രീതിയിൽ വീടുപണി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യില്ല.

പരിഹാരമെന്ത്?

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മനസിൽ ആഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിർമ്മിച്ച് നൽകുന്ന ബിൽഡർമാർ നമ്മുടെ നാട്ടിൽ നിരവധിയുണ്ട്. അവരിൽ വിശ്വസ്തരായ ബിൽഡർമാരെ കണ്ടെത്തി വീടുപണി മുഴുവനായും ഏൽപ്പിച്ച് നൽകിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വീട് തന്നെ ഉദ്ദേശിച്ച ബഡ്ജറ്റിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും.

മാത്രമല്ല മെറ്റീരിയൽ പർച്ചേസ് ചെയ്യുന്നതിനും, തിരഞ്ഞെടുക്കുന്നതിനും ഉള്ള തലവേദനകൾ ഒന്നും വീട്ടുകാർ അറിയേണ്ടതില്ല. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ, പണി എവിടെ വരെ എത്തി എന്നിവയെല്ലാം അറിയാൻ താല്പര്യപ്പെടുന്നവർക്ക് വാട്സ്ആപ്പ് പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മീറ്റിങ്ങുകൾ സംഘടിപ്പിച്ചും വീടുപണി വീഡിയോ കോൾ വഴി കാണിച്ചും മാറ്റങ്ങൾ വരുത്തിയും വീട്ടുടമയെ തൃപ്തിപ്പെടുത്തുകയും ചെയ്യും.

ഇനി വീട് നിർമ്മാണത്തിന്റെ കാര്യങ്ങൾ കണ്ട് തന്നെ ബോധ്യപ്പെടണമെന്ന് തോന്നുകയാണെങ്കിൽ വേണ്ടപ്പെട്ടവരോട് ഇടയ്ക്കൊന്ന് സൈറ്റിൽ പോയി കാര്യങ്ങൾ നോക്കി മനസിലാക്കി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ചെയ്തത് എന്ന് കണ്ടു ഉറപ്പുവരുത്തിയാൽ മാത്രം മതി.

ടെക്നോളജിയുടെ വളർച്ച വീട് നിർമ്മാണ മേഖലയിലും വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്.

വീടു പണി തുടങ്ങുന്നതിനു മുൻപായി തന്നെ എഗ്രിമെന്റ് എഴുതുമ്പോൾ ഏതെല്ലാം പണികളാണ് നിങ്ങൾ അവരെ ഏൽപ്പിച്ചിട്ടുള്ളത് എന്നും, ഏതെല്ലാം മെറ്റീരിയലുകളാണ് ഉപയോഗപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്നും കൃത്യമായി എഴുതി തയ്യാറാക്കുകയും പണി ഓരോ ഘട്ടങ്ങളിലും പൂർത്തിയാകുമ്പോൾ നൽകേണ്ടി വരുന്ന തുക ചോദിച്ചു മനസ്സിലാക്കുകയും ചെയ്താൽ പിന്നീട് യാതൊരു ടെൻഷനും വേണ്ട.

വീടുപണി പൂർണമായും പൂർത്തിയാക്കി ഇന്റീരിയർ വർക്കുകൾ വരെ ഫിനിഷിംഗ് ചെയ്ത് താക്കോൽ കൈയിൽ നൽകുന്ന നൽകുന്ന വിശ്വസ്തരായ ബിൽഡേഴ്സിനെ കണ്ടെത്തുക എന്നത് മാത്രമാണ് നിങ്ങളുടെ ഒരേ ഒരു ദൗത്യം. പ്രവാസജീവിതം നയിക്കുന്നവർക്ക് ഉദ്ദേശിച്ച ബഡ്ജറ്റിൽ ആഗ്രഹിക്കുന്ന വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ഇത്തരം രീതികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

മാത്രമല്ല വിദേശത്തിരുന്നാണ് വീട് നിർമ്മാണം നടത്തുന്നത് എങ്കിൽ പണിക്കാരെ കൂലിക്ക് വച്ച് സാധനങ്ങൾ വാങ്ങിച്ചു കൊടുത്ത് പണി ചെയ്യിപ്പിക്കുന്ന രീതി ഒഴിവാക്കുന്നതാണ് നല്ലത്.

പ്രവാസ ജീവിതവും വീട് നിർമ്മാണവും ശരിയായ രീതിയിൽ കോർത്തിണക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കാം.