വീടൊരുക്കുമ്പോൾ കുട്ടികൾക്കും വേണം പരിഗണന.

വീടൊരുക്കുമ്പോൾ കുട്ടികൾക്കും വേണം പരിഗണന.ഏതൊരു വീട്ടിലും ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്നവർ കുഞ്ഞുങ്ങൾ തന്നെയാണ്.

അവരുടെ വളർച്ചയ്ക്ക് അനുസൃതമായി വീട്ടിലും പല മാറ്റങ്ങളും അനിവാര്യമായി വരും. വളരെ കുഞ്ഞായിരിക്കുമ്പോൾ വീട്ടിൽ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിലെല്ലാം പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

അല്ലായെങ്കിൽ വലിയ രീതിയിലുള്ള അപകടങ്ങളിലേക്ക് അവ വഴിവെച്ചേക്കാം. മാത്രമല്ല കുഞ്ഞുങ്ങളുള്ള വീട് എല്ലാസമയവും വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഇല്ലെങ്കിൽ അസുഖങ്ങൾ കൂടപ്പിറപ്പായി തന്നെ ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടൊരുക്കുമ്പോൾ കുട്ടികൾക്കും വേണം പരിഗണന.

വളരെ ചെറിയ കുട്ടികൾ ഉള്ള വീടാണ് എങ്കിൽ ഫർണിച്ചറുകളുടെ അമിത ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുകയാണ് എങ്കിൽ തന്നെ ഷാർപ്പ് എഡ്ജ് ഉള്ളവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ചുമരിന് താഴെയായി കാണുന്ന പ്ലഗ് പോയ്ന്റ്സ് ഉപയോഗിക്കാത്ത സമയങ്ങളിൽ കവർ ചെയ്തു നൽകാൻ ശ്രദ്ധിക്കണം.

താഴെ ഭാഗത്ത് നൽകുന്ന പ്ലഗ് ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ ഇസ്തിരി പെട്ടി പോലുള്ളവ ഒരുകാരണവശാലും പ്ലഗ്ഗിൽ കുത്തി വയ്ക്കരുത്. പലപ്പോഴും ചെറിയ ഒരു അശ്രദ്ധ വലിയ പൊള്ളലുകൾ ഉണ്ടാകുന്നതിന് കാരണമായേക്കും.

അടുക്കളയിൽ ഒരു കാരണവശാലും ഗ്യാസ് സിലിണ്ടർ, സ്റ്റവ് എന്നിവ കുട്ടികളുടെ കയ്യെത്തും ദൂരത്ത് വക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വീടിനകം മുഴുവൻ തിങ്ങി നിറഞ്ഞു കിടക്കുന്ന ഫർണിച്ചറുകൾ കാരണം കുട്ടിക്ക് ശരിയായ രീതിയിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാത്ത അവസ്ഥ വരും.

കുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ഇടം വീടിനകത്തും പുറത്തും ഒരുക്കി നൽകണം.

വീടിന്റെ തറ എല്ലാ ദിവസവും അണുവിമുക്തമാക്കുന്ന രീതിയിൽ തുടക്കാനായി ശ്രദ്ധിക്കണം.

ബെഡ്റൂ മുകളിൽ ഫർണിച്ചറുകൾ നൽകുമ്പോൾ അധികം ഹൈറ്റ് ഉള്ള രീതിയിൽ കിടക്ക നൽകേണ്ടതില്ല.

കുട്ടികളുടെ അഭിപ്രായം തേടാം.

കുട്ടിക്ക് മൂന്നു വയസ്സിനു മുകളിൽ പ്രായം ഉണ്ടെങ്കിൽ അവരോട് ചോദിച്ചറിഞ്ഞ് ഇഷ്ടമുള്ള രീതിയിൽ ബെഡ്റൂം സജ്ജീകരിച്ച് നൽകാവുന്നതാണ്.

ഇഷ്ടമുള്ള പെയിന്റിന്റെ നിറം, കാർട്ടൂൺ ക്യാരക്ടറുകൾ എന്നിവ ചോദിച്ചറിഞ് അതിനനുസൃതമായി ബെഡ്, വാൾ എന്നിവ സെറ്റ് ചെയ്തു നൽകാം.

പഠിക്കാനായി ഒരു പ്രത്യേക സ്റ്റഡി റൂം അല്ലെങ്കിൽ ബെഡ്റൂമിനോട് ചേർന്ന് സ്റ്റഡി ഏരിയ എന്നിവ സജ്ജീകരിച്ചു നൽകാവുന്നതാണ്.

വീടിന്റെ മറ്റ് ഭാഗങ്ങളിലെ ബഹളങ്ങളിൽ നിന്നും തീർത്തും ഒഴിഞ്ഞു നിൽക്കുന്ന സ്ഥലത്ത് വേണം സ്റ്റഡി ഏരിയ തയ്യാറാക്കാൻ. പുസ്തകങ്ങൾ, പഠന സാമഗ്രികൾ എന്നിവ വയ്ക്കുന്നതിന് പ്രത്യേകം ഷെൽഫുകൾ അറേഞ്ച് ചെയ്തു നൽകാവുന്നതാണ്. ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീട്ടിൽ ഡബിൾ ഡെക്കർ ടൈപ്പ് ബെഡുകൾ പരീക്ഷിക്കാവുന്നതാണ്.

അപകടങ്ങൾ വിളിച്ചു വരുത്തുന്ന കാര്യങ്ങൾ

കുട്ടികൾക്ക് പെട്ടെന്ന് കയ്യെത്തുന്ന ഭാഗങ്ങളിലുള്ള പ്ലഗ് പോയിന്റ്കൾ ആവശ്യമില്ലാത്ത സമയത്ത് അടച്ചു വെക്കാനായി ശ്രദ്ധിക്കണം.സ്വിച്ചിന്റെ ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ അവ ഓഫ് ചെയ്ത് ഇടാനായി ശ്രദ്ധിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കഴിഞ്ഞാൽ പൂർണമായും പവർ ഓഫ് ചെയ്യാനായി ശ്രദ്ധിക്കണം.

ചെറിയ സ്ക്രൂ, നട്ട് എന്നിവ നിലത്തോ മറ്റോ കിടക്കുന്നുണ്ടോ എന്ന കാര്യം രണ്ടു തവണയെങ്കിലും ഉറപ്പു വരുത്തുക. കുട്ടികൾക്ക് വലിച്ചിടാൻ സാധിക്കുന്ന ഹൈറ്റിൽ ഇൻഡോർ പ്ലാന്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയൊന്നും നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ടീവി സജ്ജീകരിച്ച് നൽകുമ്പോൾ പ്രത്യേക ടീവി യൂണിറ്റ് നൽകി പെട്ടെന്ന് വലിച്ചിടാൻ പറ്റാത്ത രീതിയിൽ വേണം നൽകാൻ.

വീടൊരുക്കുമ്പോൾ കുട്ടികൾക്കും വേണം പരിഗണന,ചോദിച്ചറിയാം ഇഷ്ടാനിഷ്ടങ്ങൾ.