ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കാൻ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീട മാറുക എന്നത് പ്രായോഗികമായ കാര്യമല്ല.

പലപ്പോഴും ആഡംബരം നിറച്ച് നിർമ്മിക്കുന്ന പല വീടുകളും കുറച്ച് കാലത്തെ ഉപയോഗം കൊണ്ട് തന്നെ പഴക്കം ചെന്ന രീതിയിലേക്ക് മാറുന്ന അവസ്ഥ കാണാറുണ്ട്.

വീടിന്റെ എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള പെയിന്റിന്റെ ഭംഗിയും, വീടിനകത്തെ ഫർണിച്ചറുകൾക്ക് ഡാമേജ് സംഭവിച്ചും പഴക്കം തോന്നുന്ന വീടുകൾ പലപ്പോഴും ഒരു വല്ലാത്ത കാഴ്ചയാണ് നൽകുന്നത്.

ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

മാറുന്ന ട്രെൻഡ് അനുസരിച്ച് വീടിലും മാറ്റങ്ങൾ വരുത്താൻ താല്പര്യപ്പെടുന്നവർക്ക് ചെയ്യാവുന്ന ഒരു കാര്യം ആവശ്യമുള്ള ഭാഗം മാത്രം വീട്ടിൽ നിർമ്മിച്ചു നൽകുക എന്നതാണ്.

ഭാവിയിൽ മാറ്റങ്ങൾ വരുത്തി നിർമ്മിക്കാവുന്ന രീതിയിൽ കുറച്ചുഭാഗം ഒഴിച്ചിട്ടാൽ ഇഷ്ടമുള്ള രീതിയിൽ പിന്നീട് വീടിനെ മാറ്റിയെടുക്കാനായി സാധിക്കും.

വീട്ടിൽ അനാവശ്യ ആർഭാടങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി മിനിമൽ ഡിസൈൻ ഫോളോ ചെയ്യുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് അവ ഒഴിവാക്കാനും എളുപ്പമായിരിക്കും.

വലിയ വില കൊടുത്ത് വാങ്ങുന്ന ഫർണിച്ചറുകളും ആഡംബര വസ്തുക്കളും കുറച്ചുകാലത്തെ ഉപയോഗത്തിനുശേഷം മാറ്റുന്നതിനേക്കാൾ ഏറ്റവും നല്ല രീതി എന്തുകൊണ്ടും മിനിമൽ ആശയം ഫോളോ ചെയ്യുക എന്നതാണ്.

ഓപ്പൺ സ്‌പേസ് കൂടുതൽ നൽകി ഒഴിച്ചിടുകയാണെങ്കിൽ ഭാവിയിൽ ഇഷ്ടാനുസരണം അത്തരം ഭാഗങ്ങൾ ഉപയോഗിക്കാനായി സാധിക്കും.ആർക്കിടെക്ചറിൽ എലമെന്റ്സ് ഉപയോഗപ്പെടുത്തി വീട് അലങ്കരിക്കുന്നതാണ് ഏറ്റവും മോഡേൺ ട്രെൻഡ്.

അതുകൊണ്ടു തന്നെ കൂടുതൽ സാധനങ്ങൾ വാങ്ങി വീടിനകത്ത് കുത്തി നിറയ്ക്കേണ്ട. ആർക്കിടെക്ചറിൽ എലമെന്റ്സ് വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്താൻ ജനാലകൾ, വാതിലുകൾ എന്നിവയിൽ ചില വ്യത്യസ്തതകൾ കൊണ്ടു വരാവുന്നതാണ്.

ഉദാഹരണത്തിന് സാധാരണ ജനാലകൾക്ക് പകരമായി ബേ വിൻഡോകളും, ഡോറുകൾക്ക് പകരമായി സ്ലൈഡിങ് ടൈപ്പ് കർട്ടൻ വാളുകളും സെറ്റ് ചെയ്ത് നൽകാം.അതല്ലെങ്കിൽ തടിയും ഗ്ലാസും കോമ്പിനേഷനിൽ പാർട്ടീഷൻ ഡോറുകൾ വീടിന്റെ ഇന്റീരിയറിലെല്ലാം പരീക്ഷിക്കാവുന്ന കാര്യമാണ്.

ഓപ്പൺ ലേഔട്ട് രീതിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിൽ ഫർണിച്ചറുകൾ അറേഞ്ച് ചെയ്യുന്ന രീതിയിലും മറ്റും വളരെ എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താനായി സാധിക്കും.

എല്ലാകാലത്തും ബോൾഡ് ലുക്ക് വീടിന് വേണമെന്ന് ആഗ്രഹമുള്ളവർക്ക് പാനലിങ്‌ വർക്കുകൾ, ഫാൾസ് സീലിംഗ്, വാൾപേപ്പർ എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത്തരം കാര്യങ്ങളിലെല്ലാം വളരെ പെട്ടെന്ന് ട്രെൻഡ് മാറിക്കൊണ്ടിരിക്കും.

പ്രകൃതിയോട് ഇണക്കി വീട് ഒരുക്കുമ്പോൾ

പ്രകൃതി ഭംഗിക്ക് ഒരു കാലത്തും മാറ്റങ്ങൾ വരുന്നില്ല. അതുകൊണ്ടുതന്നെ ആ ഒരു തീമിനെ അടിസ്ഥാനമാക്കി വീട് ഒരുക്കിയാൽ പിന്നീട് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും നൽകേണ്ടി വരുന്നില്ല.

പ്രകൃതി നൽകുന്ന എല്ലാ കാലാവസ്ഥകളും അതായത് മഴ,മഞ്ഞ്, വെയിൽ എന്നിവയെല്ലാം ആസ്വദിക്കാവുന്ന രീതിയിൽ വേണം വീടിന്റെ ആർക്കിടെക്ചർ ഉപയോഗപ്പെടുത്താൻ.

കോർട്ടിയാഡുകൾ, പാഷിയോ എന്നിവയെല്ലാം സെറ്റ് ചെയ്ത് നൽകുന്നത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ ലഭിക്കുന്നതിന് ഇടയാക്കും.

ഇത്തരം ഭാഗങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ ഹെർബുകൾ എന്നിവ വെച്ചു പിടിപ്പിക്കുകയും ആകാം.

വീട്ടിനകത്ത് എപ്പോഴും ഉന്മേഷം നൽകുന്ന ഒരു അന്തരീക്ഷം ലഭിക്കുന്നതിനായി ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കണം.

ഡബിൾ ഹൈറ്റ് രീതിയിൽ റൂഫ് നൽകുന്നത് വീട്ടിനകത്തേക്ക് വായുവിന്റെയും വെളിച്ചത്തിന്റെയും സഞ്ചാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

വീടിനകത്ത് കോർട്ടിയാഡ് സെറ്റ് ചെയ്ത് നൽകാനുള്ള സൗകര്യം ഇല്ല എങ്കിൽ ഒരു എക്സ്റ്റീരിയർ കോർടിയാഡ് രീതിയിലും നിർമ്മിച്ച് നൽകാവുന്നതാണ്.

ഇന്റീരിയലിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവക്ക് എല്ലാ കാലത്തും ഒരേ ലുക്ക് തന്നെ നിലനിർത്താൻ സാധിക്കും.

ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കാൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.