എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം ഒന്ന് വാർത്ത് കിട്ടാൻ ?

കാൽക്കുലേറ്ററും അൽപം വിവരങ്ങളുമറിയാമെങ്കിൽ ഏതൊരു സാധാരണക്കാരനും കണക്ക് കൂട്ടിയെടുക്കാവുന്ന ഒന്നാണ് കോൺക്രീറ്റ് ചെയ്യാൻ എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം? എന്നത്.

എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം എന്ന് അറിയുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  • ഗുണമേന്മയുള്ള കോൺക്രീറ്റ് തന്നെയാണോ കോൺട്രാക്ടർ തലക്ക് മീതെ കെട്ടിപ്പടുത്തു വക്കാൻ പോവുന്നത് എന്ന് പരിശോധിക്കാം ;
  • കോൺക്രീറ്റ് സാമ്പത്തികമായി നഷ്ടം വരുമോ എന്ന് കണക്കാക്കാം ..

കണക്കാക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ചുരുങ്ങിയത് 5 ഇഞ്ച് കനം ( Thickness ) ആണ് വേണ്ടതെങ്കിലും സാധാരണ പണിത് വരുന്നത് 10 cm കനത്തിലാണ്. 5 ഇഞ്ച് എന്നാൽ 12.7 cm വരും ! അതിനാൽ 10 cm ൽ കുറഞ്ഞ SIabകൾ FIoorനോ Roof നോ ചെയ്യരുത് ;

slab ന് വേണ്ട കോൺക്രീറ്റ് M 20 എന്ന ഗ്രേഡ് മിശ്രിതമാണ്.
അതിൽ 1: 1.5: 3 എന്ന ratio ആണ് പാലിക്കേണ്ടത്.
( സിമൻറ് : മണൽ : മെറ്റൽ എന്ന ക്രമത്തിൽ ! )
മിക്സറിലാണ് മിക്സ് ചെയ്യുന്നതെങ്കിൽ 1 ചാക്ക് സിമൻ്റിന് 3 കൊട്ട മണൽ, 6 കൊട്ട മെറ്റൽ എന്ന കണക്കാണ് ഉപയോഗിക്കുക.
അതാണ് ഒരു ക്വാളിറ്റി മിശ്രിതം . പക്ഷെ നിലവിൽ അങ്ങനെ ചെയ്യാറില്ല പലരും ,
ഈ അളവിനേക്കാൾ അൽപം സിമൻറ് കുറച്ചാണ് ചെയ്തു വരുന്നത്

1 ചാക്ക് സിമൻ്റിന് 4 കൊട്ട മണലും 8 കൊട്ട മെറ്റലും ഉപയോഗിക്കാറുണ്ട്. ഇത് M 15 ഗ്രേഡ് മിശ്രിതമായിരിക്കും.
സിമൻ്റിൻ്റെ അളവ് കൂടുന്നതാണ് കൂടുതൽ ഈടു നിൽപിന് അഭികാമ്യം!

  • പലപ്പോഴും നമ്മുടെ വീടിന്റെ square feet എത്രയാണ് എന്ന കണക്കാണ് നമ്മുടെ കൈയിൽ ഉണ്ടാവുക ; എന്നാൽ എസ്റ്റിമേഷന് എളുപ്പം ടquare meter ൽ കിട്ടുന്ന Area ആണ് . അപ്പോൾ അതെങ്ങനെ മാറ്റാം ?

eg : 1000 Square Feet ആണ് നിങ്ങൾക്കുള്ളെതങ്കിൽ അതിനെ ഒന്ന് 10.76 കൊണ്ട് ഹരിക്കുക! !
ഉത്തരം കിട്ടുന്നതാണ് അതിന്റെ square meter ൽ ഉള്ള അളവ് ;

ഇപ്പോൾ തന്നെ നിങ്ങളുടെ വീടിന്റെ ഒരു നിലയുടെ ഫ്ളോർ ഏരിയ ഒന്ന് 10.76 കൊണ്ട് ഹരിച്ച് നോക്കു. ( എളുപ്പത്തിന് 10 കൊണ്ട് ഹരിച്ചാൽ മതീന്നേ ; ഇശിരി കൂടുതൽ കിട്ടുമെന്നേ ഉള്ളൂ )
= ഇതാണ് നിങ്ങളുടെ Floor Area In sq. Meter

  • 1 Cubic Meter കോൺക്രീറ്റ് വ്യാപ്തത്തിന് എത്ര ചാക്ക് സിമന്റ് വേണം ,എത്ര kg സ്റ്റീൽ കമ്പി വേണം എന്നതാണ് നമ്മുടെ Std കണക്ക് .

volume അല്ലെങ്കിൽ വ്യാപ്തം കണ്ടു പിടിക്കാൻ നമുക്ക് നേരത്തെ കിട്ടിയ sq .m ലുള്ള ഏരിയയേ 0.1 meter ( thickness of slab ) കൊണ്ട് ഗുണിക്കുക.

1000 sq Feet ഉള്ളയാൾക്ക് 9.3 cubic meter കിട്ടും .

  • 1 cubic meter വ്യാപ്തം കോൺക്രീറ്റ് ഏകദേശം 60 മുതൽ 80kg വരെ സ്റ്റീൽ കമ്പി വേണം. 8 mm ന്റെ സ്റ്റീൽ ബാറാണ് ഉപയോഗിക്കാറുള്ളത്
  • അതേ പോലെ 1 cubic.m കോൺക്രീറ്റിന് 8 ചാക്ക് സിമൻറ് വേണ്ടി വരും. അൽപം സിമൻറ് കുറച്ചാലും 7 ചാക്കിൽ കുറഞ്ഞ തോത് കോൺക്രീറ്റിന്റെ ഗുണമേന്മക്ക് നല്ലതാവില്ല.

അപ്പോൾ ഇനി 9.3 Cubic meter കിട്ടിയാൽ എന്തു ചെയ്യണം ?

9.3 x 70 Kg ( ശരാശരി ) = 651 kg സ്റ്റീൽ കമ്പി

9.3 X 7.5 ചാക്ക് ( ശരാശരി )= 70 ചാക്ക് സിമന്റ്

അനുബന്ധം : എഞ്ചിനീറിങ് ഫാക്ട്സ്

1.Area of steel in slab = 0.7 % to 1% of c/s area of slab section

2.weight of steel = volume of steel * unit weight (7850 kg/cubic metre )

courtesy : Er .Rafi Muhammed

റെഡി മിക്സ് കോൺക്രീറ്റ് ആണോ സൈറ്റ് മിക്സ് കോൺക്രീറ്റ് ആണോ നല്ലത്?