ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം.വീടുപണിക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് കട്ടിള, ജനൽ എന്നിവയ്ക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

പലപ്പോഴും കട്ടിളയും ജനലും വെച്ച് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അതിൽ ചിതൽ ശല്യങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

അതായത് തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിലും ചൂട് കൂടുതൽ ഉള്ള സ്ഥലങ്ങളിലും മരം തിരഞ്ഞെടുക്കുമ്പോഴും വ്യത്യാസമുണ്ട്.

തണുപ്പ് കൂടുതലുള്ള ഒരു പ്രദേശത്ത് വളർന്ന മരം ചൂടു കൂടുതലുള്ള പ്രദേശത്തെ വീടുപണിക്ക് ഉപയോഗപ്പെടുത്തുന്നത് ഒട്ടും അനുയോജ്യമല്ല.

നമ്മുടെ നാട്ടിൽ നാടൻ മരങ്ങളായി അറിയപ്പെടുന്ന പ്ലാവ്, അയിനി, ഇരുൾ പോലുള്ള മരങ്ങൾ വീട് പണിക്ക് അനുയോജ്യമാണ്.

അതേസമയം ഇത്തരം മരങ്ങൾ മില്ലിൽ കൊണ്ടു പോയി ഈർന്ന് എടുക്കുമ്പോൾ വേസ്റ്റേജ് കൂടുതലായിരിക്കും.

ചിതലരിക്കാത്ത രീതിയിൽ വീടിന്റെ കട്ടിള ജനാല എന്നിവയ്ക്ക് ആവശ്യമായ മരം തിരഞ്ഞെടുക്കേണ്ട രീതി വിശദമായി മനസ്സിലാക്കാം.

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം

നാടൻ ഇനത്തിൽ വീട്, ആരാധനാലയങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് കൂടുതലായും ഉപയോഗപ്പെടുത്താവുന്ന ഒരു മരമാണ് നാടൻ ഇരുൾ.

ഇവയുടെ വണ്ണ കുറവാണ് ഒരു വലിയ പ്രശ്നമായി എപ്പോഴും നേരിടേണ്ടി വരുന്നത്.മാത്രമല്ല ഇരുൾ മില്ലിൽ കൊണ്ടു പോയി ഈരുന്ന സമയത്ത് കൂടുതലായി വേസ്റ്റേജ് വരാനുള്ള സാധ്യതയുണ്ട്.

തേക്ക് തിരഞ്ഞെടുക്കുമ്പോൾ

എല്ലാകാലത്തും വീട് നിർമാണത്തിൽ മിക്ക ആളുകളും തിരഞ്ഞെടുക്കാൻ ഇഷ്ടപെടുന്ന മരം തേക്ക് തന്നെയാണ്. തേക്കിനെ തന്നെ വ്യത്യസ്ത രീതിയിൽ തരം തിരിച്ചിരിക്കുന്നു. നാടൻ തേക്ക്, നിലമ്പൂർ തേക്ക്, ഫോറസ്റ്റ് തേക്ക്, ബർമ്മ, ആഫ്രിക്ക,ടാൻസാനിയ എന്നിവയെല്ലാം ഇതിൽ ഉളപ്പെടുന്നു.മറ്റ് മരങ്ങളെ അപേക്ഷിച്ച് തേക്കിന് എണ്ണമയം കൂടുതലാണ്. അതുകൊണ്ടുതന്നെ ചിതൽ പോലുള്ള പ്രശ്നങ്ങൾ കുറവായിരിക്കും.

വീട്ടിൽ സ്വിച്ച് ബോർഡ് നിർമിക്കാനെല്ലാം മികച്ച മരമായി തേക്കിനെ ഉപയോഗപെടുത്താം. കൂടാതെ ഇവ പോളിഷ് ചെയ്തെടുത്താൽ കൂടുതൽ ഭംഗി ലഭിക്കുകയും ചെയ്യും. നാടൻ തേക്കാണ്‌ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയിൽ രണ്ടു മുതൽ രണ്ടേകാൽ ഇഞ്ച് വരെ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നാടൻ തേക്ക്,ഫോറസ്റ്റ് തേക്ക് എന്നിവ തമ്മിൽ വിലയിൽ ഏകദേശം 1000 രൂപയുടെ വ്യത്യാസം വരുന്നുണ്ട്.

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം സൈസ് അറിയാം

വീടിന്റെ മുൻവശത്തുള്ള കട്ടിളക്ക് വലിയ സൈസിലുള്ള തേക്കാണ്‌ തിരഞ്ഞെടുക്കാറുള്ളത്. ഡോറിനുള്ള കട്ടിള 9 3,83,53,52 എന്നീ സൈസുകളിലെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ കൂടുതൽ വലിപ്പത്തിലുള്ള മരങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്.

ചിതലരിക്കാത്ത മരങ്ങൾ വിദേശത്തു നിന്നും ഇറക്കുമതി

വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മരങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവക്ക് കൂടുതൽ നീളവും വലിപ്പവും ലഭിക്കും. മാത്രമല്ല സെലക്ട് ചെയ്ത തടികൾ ആണ് നാട്ടിലേക്ക് ഇംപോർട്ട് ചെയ്യപ്പെടുന്നത്.വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ വർക്കുകൾ ചെയ്യാനും കട്ടിള ജനൽ എന്നിവയ്ക്കും ഇംപോർട്ട് ചെയ്യുന്നതിൽ ഏറ്റവും നല്ല മരം മലേഷ്യൻ ഇരുൾ ആണ്. അതുകൊണ്ടുതന്നെ ഇവ നാട്ടിൽ വളരെ പെട്ടെന്ന് തന്നെ പേരെടുത്തു.

പിൻകോഡ എന്ന പേരിലാണ് മലേഷ്യൻ ഇരുൾ നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ നില നിൽക്കുന്നതു കൊണ്ടുതന്നെ ഇപ്പോൾ മലേഷ്യൻ ഇരുൾ നമ്മുടെ നാട്ടിലേക്ക് അധികം ഇറക്കുമതി ചെയ്യുന്നില്ല. തുടക്കത്തിൽ ഉരുണ്ട ആകൃതിയിലും പിന്നീട് പ്രത്യേക സ്ലൈസുകൾ ആയുമാണ് ഇവ വിപണിയിൽ എത്തിയിരുന്നത്. പ്രധാനമായും 53,63 സൈസുകളിൽ ആണ് ഇവ വിപണിയിലെത്തിയിരുന്നത്.മലേഷ്യൻ വീട്ടി, കമ്പോഡിയൻ ഇരുൾ,ബർമ പാലരുപ്പ്, മലേഷ്യൻ വേങ്ങ പോലുള്ള മരങ്ങളും പുറം രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് എത്തുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ മരങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന രീതിയിൽ അല്ല അവയുടെ ക്വാളിറ്റി ഉണ്ടായിരിക്കുക.

ചിതലരിക്കാത്ത മരങ്ങൾ ഫർണീച്ചറുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുമ്പോൾ

വീടിന്റെ കട്ടിള,ജനാല എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മിക്ക നാടൻ മരങ്ങളും ഫർണിച്ചറുകൾ നിർമ്മിക്കുന്നതിന് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്. വില കൂടുതൽ ഉള്ള മരങ്ങൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നാടൻ വീട്ടി ഫർണ്ണിച്ചറുകൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം. കൂടാതെ തേക്ക്,തമ്പകം, ആഞ്ഞിലി,മഹാഗണി പോലുള്ള മരങ്ങളും ഫർണിച്ചറുകൾ നിർമ്മിക്കുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്. ഏത് മരമാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അവ സീസൺ ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക എന്നതിലാണ് പ്രാധാന്യം. അതല്ല എങ്കിൽ പിന്നീട് തൂങ്ങൽ, വളച്ചിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം.

പാലോരുപ്പ്, കറവേങ്ങ പോലുള്ള മരങ്ങളും ഫർണിച്ചറുകൾ നിർമ്മിക്കുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്ലാവ്, മഹാഗണി പോലുള്ള മരങ്ങൾ ഫർണിച്ചറുകൾ നിർമ്മിക്കാനായി തിരഞ്ഞെടുക്കാമെങ്കിലും മഹാഗണി പെട്ടെന്ന് ചിതലരിച്ചു പോകുന്നതായി പറയപ്പെടുന്നു. വളരെ പെട്ടന്ന് തന്നെ ചിതലരിക്കുന്ന മറ്റൊരു മരമാണ് നേലോട്ടിക്ക.

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാംതിരഞ്ഞെടുക്കാം ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ.