ബെഡ്റൂം സെറ്റ് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

വീട് നിർമ്മാണത്തിൽ ബെഡ്റൂമുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ഒരു ദിവസത്തെ ജോലികൾ മുഴുവൻ തീർത്ത് വിശ്രമിക്കാനായി എല്ലാവരും ഓടിയെത്തുന്നത് ബെഡ്റൂമിലേക്കാണ്.അതുകൊണ്ടുതന്നെ ബെഡ്റൂം എപ്പോഴും വൃത്തിയുള്ളതും ഭംഗിയുള്ളതും ആയാൽ മനസ്സിനും കൂടുതൽ സന്തോഷം ലഭിക്കും.

പലപ്പോഴും ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ കൃത്യമായ ശ്രദ്ധ നൽകാത്തത് പിന്നീട് സാധനങ്ങൾ വയ്ക്കുന്നതിന് സ്ഥലം ഇല്ലാത്ത അവസ്ഥയിൽ കൊണ്ട് എത്തിക്കും.

ബെഡ്റൂമിൽ എന്തെല്ലാം സാധനങ്ങളാണ് വെക്കേണ്ടത് എന്നതിന് അനുസരിച്ച് വേണം ഡിസൈൻ ചെയ്യുന്നത്. അതനുസരിച്ച് കബോർഡുകൾ, ബെഡ് അറേഞ്ച് മെന്റ് എന്നിവയെല്ലാം തീരുമാനിക്കാൻ സാധിക്കും.

വീട് നിർമ്മിക്കുമ്പോൾ തന്നെ ബെഡ്റൂമുകളെ പറ്റി കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബെഡ്റൂമിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ബെഡ്റൂം സെറ്റ് ചെയ്യേണ്ട രീതി

ബെഡ്റൂമുകൾക്ക് വളരെ സിംപിൾ ആയ ലുക്ക് നൽകുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. കൂടുതൽ ഡിസൈനുകളും വർക്കുകളും നൽകി പലപ്പോഴും ബെഡ്റൂമുകൾ അലങ്കോലമായി മാറുന്ന അവസ്ഥ വരാറുണ്ട്.

മിനിമൽ ഡിസൈൻ എന്ന കൺസെപ്റ്റ് ഫോളോ ചെയ്ത് ബെഡ്റൂമുകൾ സെറ്റ് ചെയ്താൽ അവക്ക് സ്വാഭാവികമായി തന്നെ ഒരു എലഗൻസ് ലഭിക്കുന്നതാണ്.

ബെഡ്റൂമിൽ വാൾപേപ്പറുകൾ സ്റ്റിക്കറുകൾ എന്നിവ അധികം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

എന്നാൽ കുട്ടികളുടെ ബെഡ്റൂമുകളിൽ ആവശ്യമെങ്കിൽ വാൾപേപ്പറുകൾ സ്റ്റിക്കറുകൾ എന്നിവ ഒരു ഭാഗത്ത് മാത്രമായി നൽകാവുന്നതാണ്.

ബെഡ്റൂമിൽ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ഗോൾഡൻ യെല്ലോ ഡിം ലൈറ്റ് ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

റൂമിലേക്ക് നല്ലരീതിയിൽ വെൻറിലേഷൻ ലഭിക്കുന്നതിന് ജനാലകൾ നൽകാനായി ശ്രദ്ധിക്കുക. കൂടാതെ ഭിത്തിയുടെ മുകൾ ഭാഗത്ത് എയർ ഹോളുകൾ നൽകുന്നത് വായുസഞ്ചാരം കൂടുതൽ ലഭിക്കുന്നതിന് സഹായിക്കും.

എന്നാൽ ബെഡ്റൂമിൽ AC ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ എയർ ഹോളുകൾ ബ്ലോക്ക് ചെയ്യേണ്ടതായി വരും.

ബെഡ് റൂമുകൾക്ക് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. ലൈറ്റ് നിറങ്ങൾ ബെഡ്റൂമിൽ ഉപയോഗപ്പെടുത്തുന്നത് അട്രാക്റ്റീവ് ലുക്ക് തരും.

കുട്ടികളുടെ മുറികൾക്ക് ലൈറ്റ് ഷേഡുകൾ ആയ പിങ്ക്,ബ്ലൂ, പിസ്താ ഗ്രീൻ പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം. ഉപയോഗിക്കുന്ന പെയിന്റിന് അനുയോജ്യമായ രീതിയിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു രീതിയിലും മാച്ച് ആകാത്ത രീതിയിൽ ഉള്ള കർട്ടനുകൾ ബെഡ് റൂമുകൾക്ക് അഭംഗിയാണ് നൽകുക.

റൂമിൽ ഒരു പ്രത്യേക തീം ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ അതിനനുസരിച്ച് തന്നെ വാർഡോബുകൾ, കർട്ടനുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്നത് കൂടുതൽ ഭംഗി നൽകുന്നതിനു സഹായിക്കും.

ഷട്ടർ ടൈപ്പ് കർട്ടനുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ റൂമിന് വലിപ്പമുള്ളതായി തോന്നാൻ സഹായിക്കും. തുണി ഉപയോഗിച്ചുള്ള കർട്ടനുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ അലക്കി വൃത്തിയാക്കാൻ എളുപ്പമാണ്. അതേസമയം ത്രെഡ് രൂപത്തിലുള്ള കർട്ടനുകൾ വാഷിംഗ് മെഷീനിൽ അലനായി സാധിക്കില്ല.

കട്ടിൽ അറേഞ്ച് ചെയ്യണ്ടത്

ബെഡ്റൂമിന്റെ നടു ഭാഗത്ത് വരുന്ന രീതിയിൽ കട്ടിൽ അറേഞ്ച് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. ബെഡ്റൂമിന്റെ വലിപ്പം മിനിമം 3*3 എന്ന സൈസ് എങ്കിലും നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

റൂമിന്റെ നടു ഭാഗത്തായി കട്ടിൽ സെറ്റ് ചെയ്യുമ്പോൾ രണ്ട് ഭാഗത്തേക്കും ഒന്നര അടി എങ്കിലും നടക്കാൻ ഉള്ള സ്ഥലമായി വിടാനായി ശ്രദ്ധിക്കണം.

സ്റ്റോറേജ് ടൈപ്പ് ബെഡുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ബെഡ്ഷീറ്റ് പോലുള്ള സാധനങ്ങൾ സ്റ്റോറേജ് ചെയ്യാൻ എളുപ്പമാകും.

അറ്റാച്ച്ഡ് ബാത്റൂം ആണ് ബെഡ് റൂമിന് ഉള്ളത് എങ്കിൽ ബാത്റൂം ഡോർ പ്രൈവസി ലഭിക്കുന്ന രീതിയിലാണ് നൽകിയിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുക. ബെഡിൽ നിന്നും നേരിട്ട് കാണുന്ന രീതിയിൽ ബാത്റൂം വരാത്ത രീതിയിൽ വേണം സെറ്റ് ചെയ്യാൻ.

സീലിംഗ് ഫാനുകൾക്ക് പകരമായി വാൾ ഫാനുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ വൃത്തിയാക്കാൻ എളുപ്പമായിരിക്കും.

അതല്ല എങ്കിൽ പൊടി അടിഞ്ഞുകൂടി അലർജി പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയുണ്ട്. വാർഡോബ് ഭിത്തിയോട് ചേർത്താണ് നൽകുന്നത് എങ്കിൽ ബെഡ്റൂം കൂടുതൽ വലിപ്പമുള്ളതാക്കി മാറ്റാം.

ബെഡ്റൂമിൽ വാൾപേപ്പർ അല്ലെങ്കിൽ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് വെള്ളം തട്ടുന്ന ഭാഗങ്ങളിൽ അല്ല എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ അവ പെട്ടെന്ന് കീറി പോകുന്നതിനുള്ള സാധ്യതയുണ്ട്. ബെഡ്റൂമിൽ സ്വിച്ച് നൽകുമ്പോൾ പുറത്തേക്കുള്ള എല്ലാ ലൈറ്റുകളും ഒരു സ്വിചി ലേക്ക് വരുന്ന രീതിയിൽ നൽകിയാൽ ഉപയോഗിക്കാൻ എളുപ്പമായിരിക്കും.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ബെഡ്റൂം കൂടുതൽ ഭംഗിയുള്ളതും, ചിട്ടയുള്ളതും ആക്കി സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.