വീട്ടിൽ ഒരു ഗസ്റ്റ് റൂം ആവശ്യമോ?ഒരു വീടെന്ന സ്വപ്നം പൂർത്തീകരി-ക്കപെടുമ്പോൾ എല്ലാ അർത്ഥത്തിലും ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ളത് ആവണമെന്നില്ല.

അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ വീടുകളിൽ ഒഴിഞ്ഞു കിടക്കുന്ന ഗസ്റ്റ് റൂമുകൾ. പലപ്പോഴും വീടുകളിൽ ആഡംബരത്തിന്റെ രൂപമായി ഗസ്റ്റ് റൂം എന്ന ഒരു കൺസെപ്റ്റ് കണ്ടുവ രുന്നുണ്ട്.

എന്നാൽ വല്ലപ്പോഴും വീട്ടിലേക്ക് വരുന്ന അതിഥിയെ കാത്ത് ഒരു ഗസ്റ്റ് റൂം വീടിന് ആവശ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

പലപ്പോഴും മറ്റുള്ളവരോട് പൊങ്ങച്ചം പറയുന്നതിന് വേണ്ടി മാത്രമായി ഒരു ഗസ്റ്റ് വും ഒരുക്കുമ്പോൾ അത് വീടുകളിൽ ചിലവ് കൂട്ടുന്നത് എങ്ങിനെയാണെന്ന് നമ്മളിൽ പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഗസ്റ്റ് റൂം നൽകണമെന്ന് നിർബന്ധമുണ്ടെങ്കിൽ സാധാരണ റൂമുകളിൽ നിന്നും വ്യത്യസ്തമായി ഗസ്റ്റ് റൂമിന് നൽകേണ്ട പ്രത്യേകതകൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീട്ടിൽ ഒരു ഗസ്റ്റ് റൂം ആവശ്യമോ?

സാധാരണ മുറികളിൽ നിന്നും വ്യത്യസ്തമായി അതിഥിക്ക് വേണ്ടി ഒരുക്കുന്ന മുറിക്ക് കുറച്ചധികം പ്രത്യേകതകൾ നൽകാവുന്നതാണ്.അതിഥിയെ സ്വീകരിക്കുന്നതിന് അനുയോജ്യമായ നിറങ്ങൾ വാൾ,ഇന്റീരിയർ എന്നിവയ്ക്കു വേണ്ടി തിരഞ്ഞെടുക്കാം.

ഡാർക്ക്‌ നിറങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരമായി ലൈറ്റ് നിറങ്ങളാണ് ഗസ്റ്റ് റൂമുകൾക്ക് കൂടുതൽ അനുയോജ്യം.

തിരഞ്ഞെടുക്കുന്ന കർട്ടനുകൾ ലൈറ്റ് നിറങ്ങളിൽ ഉള്ളതും അതേസമയം ഡബിൾ ലെയർ രൂപത്തിൽ ഉപയോഗപ്പെടുത്താവുന്തും തിരഞ്ഞെടുത്താൽ കൂടുതൽ നല്ലത്.

ഗസ്റ്റ് റൂമുകൾക്ക് ആന്റി ഫർണിഷിംഗ് ലുക്ക് നൽകുന്നത് അതിഥിയുടെ ശ്രദ്ധ പിടിച്ചു പറ്റൽ എളുപ്പമാക്കും.

ചുമരുകളിൽ ഒരു ഭാഗം മാത്രം ഹൈലൈറ്റ് ചെയ്യാനായി വാൾപേപ്പർ, ടെക്സ്ചർ വർക്കുകൾ എന്നിവ നൽകി കൂടുതൽ അട്രാക്റ്റീവ് ആക്കി മാറ്റാവുന്നതാണ്.

ബെഡിനോട് ചേർന്ന് ഒരു ചെറിയ ടേബിൾ നൽകി അവിടെ വെള്ളം വയ്ക്കാനുള്ള ഇടം,അലാം ക്ലോക്ക് സ്പേസ് എന്നിവ നൽകുന്നത് കൂടുതൽ ഉപകാരപ്രദമാകും.

ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

സാധാരണ ബെഡ്റൂമുകളിൽ നിന്നും വ്യത്യസ്തമായി ആവശ്യമുള്ള ഫർണിച്ചറുകൾ മാത്രം നൽകി കൊണ്ട് ഗസ്റ്റ് റൂം സെറ്റ് ചെയ്യാം. ഇതിനുള്ള പ്രധാന കാരണം സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ഒരു റൂം എന്ന നിലയിൽ ഗസ്റ്റ് റൂമിനെ കാണേണ്ടതില്ല എന്നത് തന്നെയാണ്. വാർഡ്രോബ്കൾ നൽകുമ്പോൾ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വലിപ്പം കുറച്ച് ഒരു നീറ്റ് ഡിസൈൻ ഫോളോ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

വീട്ടിൽ ഒരു ലൈബ്രറി സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടം ഗസ്റ്റ് റൂം തന്നെയാണ്. ഇതിനുള്ള പ്രധാന കാരണം മറ്റ് റൂമുകളിൽ സ്പേസ് കളയേണ്ടി വരുന്നില്ല എന്നതും അതേസമയം നല്ല രീതിയിൽ ബുക്ക്‌ ഷെൽഫ് നൽകാമെന്നുതും തന്നെയാണ്. ബെഡ്‌റൂമിന്റെ ഏതെങ്കിലും കോർണർ സൈഡിലായി സീറ്റിംഗ് അറേഞ്ച്മെന്റ് നൽകാവുന്നതാണ്.ബെഡ്റൂമിലേക്ക് ആവശ്യമായ ആർട്ട്‌ വർക്കുകൾക്കും നൽകാം ഒരു ആന്റീക് യൂണിക്ക് ലുക്. വീട്ടിൽ വരുന്ന അഥിതികൾക്ക് വേണ്ടി മാത്രം ഒരു സെറ്റ് ബെഡ്ഷീറ്റ് മാറ്റി വക്കുന്നത് മര്യാദയുടെ ഭാഗമാണ്. അവ കർട്ടനോട് ചേർന്ന് നിൽക്കുന്ന പാറ്റേൺ, നിറം എന്നുവയാണെങ്കിൽ കൂടുതൽ നല്ലത്.

വീട്ടിൽ ഒരു ഗസ്റ്റ് റൂം ആവശ്യമോ?അല്ലയോ എന്നത് ഓരോരുത്തരുടെയും താല്പര്യമാണെങ്കിലും അവ ഒരുക്കുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി ശ്രദ്ധ നൽകുന്നത് തീർച്ചയായും ഗുണം ചെയ്യും.