ബാത്റൂമും പൗഡർ റൂമും വ്യത്യാസങ്ങൾ.ഇത്തരത്തിലുള്ള ഒരു തലക്കെട്ട് കേൾക്കുമ്പോൾ പലരും അത്ഭുതപ്പെടുമെങ്കിലും ഒരു സാധാരണ ബാത്റൂമിൽ നിന്നും വ്യത്യസ്തമായി നിർമ്മിക്കുന്ന ഹാഫ് ബാത്ത്റൂമുകളെയാണ് പൗഡർ റൂം എന്ന പേരിൽ അറിയപ്പെടുന്നത്.

പുറം രാജ്യങ്ങളിലെല്ലാം ഇവ വളരെയധികം പരിചിതമായ കാര്യമാണെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള ഒരു രീതി ഉണ്ടോ എന്നത് പലരും ചിന്തിക്കുന്ന കാര്യമായിരിക്കും.

എന്നാൽ നമ്മുടെ നാട്ടിലെ പല വീടുകളിലും ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം.

അതായത് ഒരു ബാത്റൂമിൽ നൽകേണ്ട കാര്യങ്ങളിൽ പകുതി ആക്സസറീസ് മാത്രം നൽകി നിർമ്മിക്കുന്നവയാണ് പൗഡർ റൂം അഥവാ ഹാഫ് ബാത്റൂം എന്ന പേരിൽ അറിയപ്പെടുന്നത്. ഹാഫ് ബാത്ത് റൂമുകളെ പറ്റി കൂടുതൽ മനസ്സിലാക്കാം.

ബാത് റൂമും പൗഡർ റൂമും വ്യത്യാസങ്ങൾ ഇവയെല്ലാമാണ്.

ഒരു സാധാരണ ബാത്റൂമിൽ ഉണ്ടാകുന്ന എല്ലാ സൗകര്യങ്ങളും പൗഡർ റൂം അല്ലെങ്കിൽ ഹാഫ് ബാത്റൂമുകളിൽ ഉണ്ടായിരിക്കില്ല.ഒരു വാഷ്ബേസിൻ,ടോയ്‌ലറ്റ് എന്നിവ മാത്രം നൽകിയാണ് പൗഡർ റൂമുകൾ സജ്ജീകരിക്കുന്നത്.

സ്ഥിരമായ ഉപയോഗം മുന്നിൽ കണ്ടു കൊണ്ട് നിർമ്മിക്കുന്നവയല്ല ഇത്തരം ബാത്ത് റൂമുകൾ എന്നതു കൊണ്ട് തന്നെ മിക്ക വീടുകളിലും താഴത്തെ നിലയിൽ ഗസ്റ്റ് റൂമിനോട് ചേർന്നായിരിക്കും ഇവ നൽകിയിട്ടുണ്ടാവുക.

സാധാരണ ബാത്റൂമിന് നൽകുന്ന അത്രയും വലിപ്പവും ഇവയ്ക്ക് ഉണ്ടായിരിക്കില്ല.

നമ്മുടെ നാട്ടിൽ ഡൈനിങ് ഏരിയയോട് ചേർന്ന് നൽകുന്ന കോമൺ ബാത്റൂമുകളിൽ മിക്കതും ഇതേ ഉദ്ദേശത്തോടു കൂടി നിർമിക്കുന്നവ തന്നെയാണ്.

സാധാരണ ബാത്റൂമുകളിൽ പ്രധാനമായും നാല് ആക്സസറീസ് ആണ് ഉപയോഗപ്പെടുത്തുന്നത്. അതായത് ടോയ്ലറ്റ്, സിങ്ക് അതിനോടൊപ്പം ചേർന്ന് ബാത്ത് ടബ്‌ നൽകുന്നുണ്ടെങ്കിൽ അത് അല്ലെങ്കിൽ ഒരു ഷവർ.

എന്നാൽ ആവശ്യങ്ങൾ അനുസരിച്ച് ഇവിടെ ഡ്രസ്സിംഗ് യൂണിറ്റ്, ഡബിൾ സിംഗ് എന്നിവയെല്ലാം ഉപയോഗപ്പെടുത്തുന്ന രീതികളും കണ്ടു വരുന്നുണ്ട്.

അതായത് ഹാഫ് ബാത്റൂമുകൾ നൽകുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ കുളിക്കാനുള്ള സൗകര്യങ്ങൾ നൽകേണ്ടതില്ല എന്നതാണ്.

നമ്മുടെ നാട്ടിലും പൗഡർ റൂമുകൾ ഉപയോഗപ്പെടുത്തുന്നുണ്ടോ?

സത്യത്തിൽ പഴയ വീടുകൾ തൊട്ട് പുതിയ വീടുകൾ വരെ എടുത്തു നോക്കിയാൽ നമ്മുടെ നാട്ടിലെ വീടുകളിലും ഹാഫ് ബാത്റൂമുകൾ ഇടം പിടിച്ചിട്ടുണ്ട് എന്ന കാര്യം മനസ്സിലാക്കാം.

അതായത് കുളിക്കാനുള്ള ആവശ്യത്തിനു വേണ്ടി നിർമ്മിക്കുന്നതല്ല ഇത്തരം ബാത്റൂമുകൾ.ടോയ്‌ലറ്റും, ഒരു വാഷ്ബേസിനും മാത്രം സെറ്റ് ചെയ്യുന്ന ഇത്തരം ഏരിയകൾ വ്യത്യസ്ത രീതിയിൽ ഡിസൈൻ ചെയ്തെടുക്കാനും സാധിക്കും.

വാഷ് ബേസിനോട് ചേർന്ന് ഒരു മിറർ സെറ്റ് ചെയ്ത് നൽകാം.

ചുമരിൽ നാച്ചുറൽ സ്റ്റോൺ അല്ലെങ്കിൽ ക്ലാഡിങ് വർക്കുകൾ നൽകി കൂടുതൽ ഭംഗിയാക്കാം. ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ അലങ്കാര ലൈറ്റുകൾ ആവശ്യമെങ്കിൽ നൽകാവുന്നതാണ്.

ഈയൊരു ഭാഗത്തോട് ചേർന്ന് ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകാനും സാധിക്കും. വ്യത്യസ്ത തീമുകൾക്ക് അനുസൃതമായി പെയിന്റ് തിരഞ്ഞെടുത്തും, കബോർഡുകൾ സെറ്റ് ചെയ്തും കൂടുതൽ ഭംഗിയാക്കാം.

വാഷ് ബേസിനോട് ചേർന്ന് ഒരു ടവ്വൽ ഹോൾഡർ, ഹാൻഡ് വാഷ് ഹോൾഡർ എന്നിവ നൽകാവുന്നതാണ്.

ഗസ്റ്റ് റൂമിനോട് ചേർന്ന് നൽകുന്ന ഒരു ഏരിയ ആയതു കൊണ്ട് തന്നെ അത്യാവിശ്യം നല്ല ക്വാളിറ്റിയിലുള്ള ബാത്റൂം ആക്സസറീസ് തന്നെ ഈയൊരു ഭാഗത്തേക്ക്‌ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഒരു സാധാരണ ബാത്റൂം സെറ്റ് ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി വളരെ കുറച്ച് സ്ഥലം മാത്രം ഉപയോഗപ്പെടുത്തിയും ഇവ നിർമ്മിച്ചു നൽകാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള വീടുകളിൽ രണ്ട് ബാത്റൂമുകൾ ഉണ്ടെങ്കിൽ അവയിൽ ഒന്നു മാത്രം കുളിമുറി ആയി നൽകിയും മറ്റേത് ഹാഫ് ബാത്റൂം രീതിയിലും നിർമ്മിച്ച് നൽകാവുന്നതാണ്.

ഗസ്റ്റ് ബെഡ്റൂമുകൾ, അല്ലെങ്കിൽ ലിവിങ് ഏരിയയോട് ചേർന്ന് വരുന്ന കോർണർ എന്നിവിടങ്ങളിലെല്ലാം പൗഡർ റൂം സെറ്റ് ചെയ്യാനുള്ള ഇടം കണ്ടെത്താൻ സാധിക്കും.

ബാത്റൂമും പൗഡർ റൂമും തമ്മിലുള്ള ഈ വ്യത്യാസങ്ങൾ മനസ്സിലാക്കി അവ നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാം.