ബാത്ത്റൂമിലേക്ക് ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ ഇവ അറിഞ്ഞിരിക്കാം

എല്ലാ ബാത്റൂംമുകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് ക്ലോസറ്റ്. നിറത്തിലും, വലിപ്പത്തിലും, രീതിയിലും,വിലയിലും വ്യത്യസ്തത പുലർത്തുന്ന പലതരം ക്ലോസറ്റുകൾ ഇന്ന് വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ബാത്റൂമിലേക്കുള്ള ക്ലോസറ്റ് തെരഞ്ഞെടുപ്പ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്. ഇവ ഒന്ന് അറിഞ്ഞിരുന്നാൽ ഈ ഭാരിച്ച പണി ഒന്നും ലഘൂകരിക്കപ്പെട്ടേക്കാം

ക്ലോസറ്റ് തരങ്ങൾ

  • Oresa pan(സാധാരണ ഇന്ത്യൻ ക്ലോസറ്റ്)
  • European ( normal യുറോപ്യൻ ക്ലോസറ്റ്)
  • Wall mounded (ഭിത്തിയിൽ ഉറപ്പിക്കുന്ന ക്ലോസറ്റ്)
  • Siphonic
  • Suit.


തുടങ്ങിയവയാണ് ക്ലോസറ്റ് തരങ്ങൾ. 650-250000 രൂപ വരെയുള്ള ക്ലോസറ്റുകൾ വിപണിയിൽ ലഭ്യമാണ് .എന്നാൽ ഇവയിൽ എത് വെക്കണമെന്ന് മിക്കവാറും തീരുമാനിക്കുന്നത് അർകിടെക്ടാണ്.

പക്ഷെ ഇവ എങ്ങനെ ,എവിടെ ഫിറ്റ് ചെയണമെന്നും ഉപയോഗിക്കണമെന്നും ആർക്കും അറിയില്ല എന്നതാണ് സത്യം .എന്നാൽ നമ്മുടെ ഭക്ഷണ രീതിക്കും, ഉപയോഗത്തിനും നല്ലത് മേൽപറഞ്ഞ 1-3 വരെയുള്ള ക്ലോസറ്റുകളാണ് നല്ലത്. അതിൽ ഏറ്റവും നല്ലത്(ഫ്ലോർ വൃതിയാകുവാനും, കാണാൻ ഭംഗിയുള്ളതും, കുറഞ്ഞ സ്ഥലത്ത് ഒതുങ്ങിയതുമായത്) ഭിത്തിയിൽ ഉറപ്പിക്കുന്ന കോസ്റ്റാണ്.പിന്നെ കുടുതൽ ആളുകൾ ഇടതടവില്ലാതെ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഫ്ലഷ് ടാങ്കിനു പകരം ഫ്ലഷ് കോക്ക് ഉപയേഗിക്കണം.

ക്ലോസറ്റിന് വില ഏതാണ്ട് (കൺ സീൽഡ് ഫ്ലഷ് ടാങ്കോട് കുടി)12000-20000 വരെയാണ്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും ഫിറ്റ് ചെയ്യുന്നത് siphonic, suit തുടങ്ങിയ ക്ലോസറ്റുകളാണ്. ആദ്യമെ പറയട്ടെ ഇവയുടെ ഡിസൈൻ നമ്മുടെ ഭക്ഷണ രീതികും ഉപയോഗത്തിനും പറ്റിയതല്ല. കാരണം ഫോട്ടോയിൽ കണുന്നത് പേലെ അതിന്റെ ഡെലിവറി പൈപ്പിന്റെ ഡൈമിറ്റർ വെറും ഒന്നര ഇഞ്ച് മാത്രമാണ് എന്നാൽ മേൽ പറഞ്ഞതിന്റെ ഡെലിവറി പൈപ് മൂന്ന് ഇഞ്ചാണ്.

പിന്നെ ഇവ ഫിറ്റ് ചെയ്യുന്ന വെസ്റ്റ് പൈപിന് കുഴി എത്തുന്നതിന് മുന്നെ ഒരു extra traps കൊടുക്കണം. ഇല്ലങ്കിൽ ബാത്റൂമിൽ ദുർഗന്ധം ഒഴിവാവില്ല’ കാരണം സൈഫോണിക്ക് ഫങ്ങ്ഷൻ നടക്കണമെങ്കിൽ ക്ലോസറ്റ് ട്രാപ്പ് കഴിഞ്ഞയുടെനെ ഒരു എയർവെന്റിലേഷൻ സീറ്റ് കവറിന്റെ താഴ്ഭാഗത്ത് ഉണ്ടാകണം. ഇങ്ങനെ വരുമ്പോൾ കുഴിയിലുള്ള സ്മെൽ നേരെ റൂമിന്റെ അകത്തെക്ക് വരാം.പിന്നെ ഇതിന്റെ ഒട്ടുമിക്ക ഡിസൈനും ഫ്ലോറിൽ സ്ക്രൂ ചെയ്യാൻ കഴിയാത്തതിനാൽ ഒട്ടിക്കുക മാത്രമെ നിവർത്തിയുള്ളു. അത് തന്നെ നല്ല സിലികോണല്ലങ്കിൽ കാലക്രമേണ ഒരു കറുത്ത ഇച്ചിൽ വന്ന് വ്യത്തികേടാവുകയും ചെയ്യുന്നു.പിന്നെ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ലേഡീസ് ഉപയോഗികുന്ന നാപ്കിൻ പോലോത്ത വസ്തുക്കൾ ഒരു ക്ലോസറ്റിലും ഇട്ട് ഫ്ലഷ് ചെയ്യരുത്.