ഡ്രസിങ് യൂണിറ്റും വ്യത്യസ്ത അറേഞ്ച്മെന്റ്സും.

ഡ്രസിങ് യൂണിറ്റും വ്യത്യസ്ത അറേഞ്ച്മെന്റ്സും.നമ്മുടെ നാട്ടിലെ വീടുകളിൽ ഡ്രസ്സിംഗ് ഏരിയയ്ക്ക് ഒരു പ്രത്യേക ഇടം നൽകി തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല.

സത്യത്തിൽ അവയുടെ ആവശ്യം എന്താണ് എന്ന് ചിന്തിച്ചിരുന്നവരായിരുന്നു കൂടുതൽ പേരും.

എന്നാൽ ഇന്റീരിയർ ഡിസൈനിന് പ്രാധാന്യം വർധിച്ചതോടു കൂടി ബാത്റൂമിനോട് ചേർന്ന് ഒരു ചെറിയ ഡ്രസ്സിംഗ് ഏരിയ കൂടി അറേഞ്ച് ചെയ്ത് നൽകാൻ മിക്ക ആളുകളും താൽപര്യപ്പെട്ട് തുടങ്ങി.

ഒരു ഡ്രസ്സിംഗ് ടേബിൾ, ചെയർ,മിറർ, ചെറിയ ഒരു ഷെൽഫ് എന്നിവയ്ക്ക് മാത്രം സ്ഥലം കണ്ടെത്തേണ്ട ഇത്തരം ഇടങ്ങൾ ഒന്നു മനസു വച്ചാൽ വ്യത്യസ്തമാക്കി മാറ്റാനായി സാധിക്കും.

ഡ്രസ്സിംഗ് ഏരിയ അറേഞ്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഡ്രസിങ് യൂണിറ്റും വ്യത്യസ്ത അറേഞ്ച്മെന്റ്സും ചെയ്യേണ്ട രീതികൾ.

ബാത്റൂമിനോട് ചേർന്ന് തന്നെ ഒരു സെപ്പറേഷൻ നൽകി സെറ്റ് ചെയ്യാവുന്ന ഏരിയയാണ് ഡ്രസ്സിംഗ് യൂണിറ്റ്.

കുളി കഴിഞ്ഞ് പ്രവേശിക്കുന്ന ഒരു ഇടം ആയതു കൊണ്ട് തന്നെ വെള്ളം പുറത്തേക്ക് ആകാതിരിക്കാനായി ഇറങ്ങുന്ന ഭാഗത്ത് തന്നെ വാട്ടർ റെസിസ്റ്റന്റ് ആയ മാറ്റ് സജ്ജീകരിച്ച് നൽകാവുന്നതാണ്.

ടവ്വൽ, മേയ്ക്കപ്പ് സാധനങ്ങൾ, ഹെയർ ഡ്രയർ, മാറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ സൂക്ഷിക്കാനായി ഇവിടെ ഒരു വാർഡ്രോബ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും ബാത്റൂമിനോട് ചേർന്ന് നൽകുന്ന ഒരു ഏരിയ ആയതു കൊണ്ട് തന്നെ ഈയൊരു ഭാഗത്തേക്ക് ഈർപ്പം കെട്ടി നിൽക്കാനുള്ള സാധ്യത കൂടുതലാണ്.

അതു കൊണ്ടു വാട്ടർ റെസിസ്റ്റന്റ് ആയ മെറ്റീരിയൽ ഉപയോഗപ്പെടുത്തി വാർഡ്രോബ് സെറ്റ് ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഉപയോഗിച്ച ടവ്വലുകൾ ഹാങ്ങ്‌ ചെയ്യാനായി വാർഡ്രോബിന് പുറത്തു തന്നെ ഒരു ഹാൻഡിൽ നൽകാവുന്നതാണ്.

സാധാരണയായി ഇവിടെ ഒരു മിറർ സെറ്റ് ചെയ്ത് നൽകാറുണ്ട് എങ്കിലും കുറച്ച് അലങ്കാരം ആഗ്രഹിക്കുന്നവർക്ക് ഇവിടെ ലേറ്റസ്റ്റ് മോഡലിൽ ഉള്ള എൽഇഡി ടൈപ്പ് അല്ലെങ്കിൽ ഡെക്കറേറ്റീവ് ടൈപ്പ് മിററുകൾ തിരഞ്ഞെടുക്കാം.

ആവശ്യത്തിന് വെളിച്ചം ലഭിക്കേണ്ട ഒരിടം ആയതു കൊണ്ട് തന്നെ മിററിന് താഴേക്ക് ലൈറ്റ് ലഭിക്കുന്ന രീതിയിൽ വേണം ബൾബ് സെറ്റ് ചെയ്ത് നൽകാൻ.

അലങ്കാരങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്

വീടിന്റെ ഇന്റീരിയർ വർക്കുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ആളുകൾ ഡ്രസ്സിംഗ് ഏരിയ സെറ്റ് ചെയ്ത് നൽകുന്ന ഭാഗങ്ങളിലും അത് നല്ല രീതിയിൽ ചെയ്യാനായി ആഗ്രഹിക്കും.

അത്തരം സാഹചര്യങ്ങളിൽ വീടിന്റെ മറ്റു ഭാഗങ്ങളിലെ തീമിനോട് യോജിക്കുന്ന രീതിയിൽ വാൾപേപ്പറുകൾ, പെയിന്റ് എന്നിവ നൽകി ഈ ഒരു ഭാഗം മനോഹരമാക്കാം.

സാധാരണ ലൈറ്റുകൾക്ക് പകരമായി അലങ്കാര ലൈറ്റുകൾ തിരഞ്ഞെടുത്തും,ഉപയോഗിക്കുന്ന ടേബിൾ ചെയർ എന്നിവയിൽ മോഡേൺ ടച്ച് കൊണ്ടു വന്നും വ്യത്യസ്ത പരീക്ഷിക്കാം.

ഇവിടെ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകുന്നത് വഴി പച്ചപ്പിന്റെ പ്രാധാന്യവും വർദ്ധിപ്പിക്കാം. ഇന്റീരിയർ യോജിക്കുന്ന രീതിയിലുള്ള പെയിന്റിംഗ്സ് തിരഞ്ഞെടുത്ത് ചുമരുകളിൽ ഫ്രെയിം ചെയ്ത് വെക്കാം.

സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ചെറിയ ഹോൾഡറുകൾ വ്യത്യസ്ത ആകൃതികളിൽ ഉള്ളവ നോക്കി തിരഞ്ഞെടുക്കാം. ചുമരിൽ ക്ലാഡിങ് വർക്ക് നൽകിയും, വ്യത്യസ്ത ടെക്സ്ചറുകൾ പരീക്ഷിച്ചും വാളിനെ ഹൈലേറ്റ് ചെയ്യിപ്പിക്കാം.

വാർഡ്രോബുകളിൽ വ്യത്യസ്ത തീമുകൾ പരീക്ഷിച്ചു നോക്കാൻ സാധിക്കുന്ന ഒരിടമായും ഇത്തരം ഭാഗങ്ങളെ മാറ്റിയെടുക്കാവുന്നതാണ്.

ഡ്രസിങ് യൂണിറ്റ് സെറ്റ് ചെയ്യുന്ന വാളിൽ വ്യത്യസ്ത പാറ്റേണിൽ ഉള്ള ടൈൽ സെറ്റ് ചെയ്ത് നൽകുന്നതും ഇവിടം വ്യത്യസ്തമാക്കാനുള്ള വഴികളാണ്.

നാച്ചുറൽ സ്റ്റോൺ ആണ് വാളുകളിൽ ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ കാഴ്ചയിൽ സമ്മാനിക്കുക ഒരു പ്രത്യേക ലുക്ക് തന്നെയായിരിക്കും.

ഡ്രസിഗ് ടേബിളിനോട് ചേർന്ന് ഒരു ചെയർ നൽകുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും.

സ്ഥിരമായി വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള ഒരിടം അല്ലാത്തതു കൊണ്ട് തന്നെ വാർഡ്രോബുകളുടെ വലിപ്പം കുറച്ച് കൂടുതൽ മനോഹരമാക്കാനുള്ള വഴികൾ പരീക്ഷിക്കാം.

ഡ്രസിങ് യൂണിറ്റും വ്യത്യസ്ത അറേഞ്ച്മെന്റ്സും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ്.