ബാത്ത്റൂമിനും മാറ്റങ്ങൾ അനിവാര്യമാണ് .

ബാത്ത്റൂമിനും മാറ്റങ്ങൾ അനിവാര്യമാണ്. ഒരു വീടിനെ സംബന്ധിച്ച് വളരെയധികം വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ബാത്റൂം.

പണ്ടു കാലങ്ങളിൽ വീടിനോട് ചേർന്ന് ബാത്ത്റൂം എന്ന സങ്കൽപ്പമേ ഉണ്ടായിരുന്നില്ല.

വീട്ടിൽ നിന്നും ഒരു നിശ്ചിത ദൂരം മാറി മാത്രം നൽകിയിരുന്ന ബാത്ത്റൂമുകൾ വീടിനകത്ത് ഇടം പിടിച്ചതോടെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ കുറവായി പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു വീടിന്റെ അടുക്കള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൃത്തിയോടെയും, ഭംഗിയോടെയും സൂക്ഷിക്കേണ്ട ഇടമായി അടുക്കളയെ കണക്കാക്കാം.

മാത്രമല്ല ബാത്റൂം വൃത്തിയാക്കാൻ എല്ലാ കാലത്തും എല്ലാവർക്കും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. ചെറിയ വീടുകളിൽ മാത്രമല്ല വലിയ രീതിയിൽ പണം മുടക്കി ആഡംബരം നിറക്കുന്ന വീടുകളിലും അവസ്ഥ മറ്റൊന്നല്ല.

ബാത്ത്റൂമുകൾക്ക് എന്തിനാണ് ഇത്രയും വലിയ പ്രാധാന്യം എന്നാണ് പലരുടെയും മൊഴി.

എന്നാൽ വൃത്തിയോടെയും ഭംഗിയോടെ യും ബാത്ത്റൂമുകൾ സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ബാത്ത്റൂമിനും മാറ്റങ്ങൾ അനിവാര്യമാണ്.

അത്യാവശ്യം പണം മുടക്കി നിർമ്മിക്കുന്ന വീടുകളിൽ തീർച്ചയായും ബാത്റൂ മുകളിൽ നൽകേണ്ട ഒന്നാണ് ഡ്രൈ ഏരിയ വെറ്റ് ഏരിയ എന്നിവ തമ്മിൽ വേർതിരിച്ച് നൽകുന്നത്.

ഇങ്ങിനെ ചെയ്യുന്നത് വഴി ബാത്റൂ മുകളിൽ തെന്നി വീണ് ഉണ്ടാകുന്ന അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കും.

പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ കുറച്ചധികം പണം ചിലവഴിച്ചാണെങ്കിലും ബാത്റൂമിൽ പാർട്ടീഷൻ ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

പല വീടുകളിലും കണ്ടു വരുന്ന മറ്റൊരു വലിയ അബദ്ധമാണ് ബാത്ത്റൂമുകൾക്ക് നൽകുന്ന ചെറിയ വിൻഡോകൾ.

പലപ്പോഴും വീട്ടുകാരുടെ സ്വകാര്യതയെ മാനിച്ചാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നത് എങ്കിലും ബാത്റൂമിന് ആവശ്യത്തിന് വൃത്തി ഇല്ലാതാകുന്നതും, ദുർഗന്ധം നിലനിൽക്കുന്നതിനും ഉള്ള കാരണങ്ങൾ ഇവയൊക്കെ തന്നെയാണ്.

എത്ര വൃത്തിയാക്കിയാലും വൃത്തിയാകാത്ത ബാത്ത്റൂമുകളിൽ ഇത്തരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ എളുപ്പത്തിൽ ഭംഗിയാക്കി എടുക്കാവുന്നതാണ്.

ഡ്രൈ ഏരിയയും, വെറ്റ് ഏരിയയും വേർതിരിച്ച് നൽകുകയാണെങ്കിൽ പ്രായമായ ആളുകൾക്ക് വെറ്റ് ഏരിയ കുറച്ചു കൂടി ശ്രദ്ധയോടെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന് മാത്രമല്ല ധൈര്യത്തോട് കൂടി ബാത്റൂമിലേക്ക് പ്രവേശിക്കാനും സാധിക്കും.

സാധാരണ ഒരു ബാത്റൂം വൃത്തിയാക്കുന്നതിന് എടുക്കുന്നതിന്റെ പകുതി സമയം മാത്രം എടുത്ത് തന്നെ ബാത്റൂം ക്ലീനിംഗ് തീർക്കാനായി സാധിക്കും.

ഗ്ലാസ് നൽകി പാർട്ടീഷൻ ചെയ്യുന്നത് പകൽ സമയത്ത് നല്ല രീതിയിൽ വായുസഞ്ചാരവും വെളിച്ചവും ബാത്റൂമിലേക്ക് ലഭിക്കുന്നതിന് സഹായിക്കും.

വിൻഡോ കളുടെ വലിപ്പം കൂട്ടി നൽകിയാലും ഇത്തരത്തിൽ പ്രകാശ ലഭ്യത കൂട്ടാനും വായുസഞ്ചാരം വർദ്ധിപ്പിക്കാനും ഒരു പരിധി വരെ സാധിക്കും.

കൂടുതൽ പേരും ചിന്തിക്കുന്ന കാര്യങ്ങൾ

കാര്യമൊക്കെ ശരിയായിരിക്കും എന്നാൽ ബാത്റൂമിനകത്ത് ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിവ വേർതിരിച്ച് നൽകാൻ താൽപര്യമുണ്ടെങ്കിലും അതിനു വരുന്ന ചിലവാണ് പലരെയും പുറകോട്ട് വലിക്കുന്ന കാര്യം. അതേസമയം വീടിന്റെ ആഡംബരത്തിനായി ചിലവഴിക്കുന്ന തുകയുടെ ഒരു ഭാഗം മാത്രം മാറ്റി വെച്ചാൽ സുരക്ഷിതമായ ബാത്ത്റൂമുകൾ നിർമ്മിക്കാം എന്നത് പലരും ചിന്തിക്കുന്നില്ല. വീട് പണിക്ക് ആവശ്യമായ പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ഇത്തരത്തിൽ വേർ തിരിച്ചു നൽകാൻ പ്ലാൻ ഉണ്ടെങ്കിൽ അതിനാവശ്യമായ കാര്യങ്ങൾ ചെയ്തു തുടങ്ങാവുന്നതാണ്.

മറ്റു പലരും പറയുന്ന കാര്യം ബാത്റൂമിലെ വിൻഡോകൾക്ക് വലിപ്പം കൂട്ടി നൽകിയാൽ അത് സ്വകാര്യതയ്ക്ക് ഭീഷണി ആകില്ലേ എന്നതാണ്. അത് വെറും ഒരു മണ്ടൻ ആശയം മാത്രമാണ്. വീടിനകത്തെ ബെഡ് റൂമുകൾക്ക് ലഭിക്കുന്ന സ്വകാര്യത തന്നെ ബാത്ത്റൂമിലും ലഭിക്കും അത് ഒരു വിൻഡോ വലിപ്പം കൂടുന്നത് വഴി മാറ്റം വരുന്നില്ല. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് ചെറിയ വിൻഡോകൾ,എക്സോസ്റ്റ് ഫാൻ എന്നിവ നൽകിയാലും അവ സ്വകാര്യതയ്ക്ക് ഭീഷണി സൃഷ്ടിക്കില്ലേ എന്ന കാര്യം.

വിൻഡോയുടെ വലിപ്പം കൂട്ടുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ബാത്റൂം വിൻഡോകൾ വലിപ്പം കൂട്ടി നൽകുന്നതു കൊണ്ട് ബാത്റൂമിനകത്തെ ദുർഗന്ധം ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കും. വിൻഡോ വലുതാണ് നൽകുന്നത് എങ്കിൽ അകത്തേക്ക് തുറക്കുന്ന രീതിയിൽ വേണം സെറ്റ് ചെയ്തു നൽകാൻ.ഇവ ഉപയോഗിക്കാൻ എളുപ്പമാണ് എന്ന് മാത്രമല്ല സ്ഥലപരിമിതി പ്രശ്നങ്ങളും കുറയ്ക്കാൻ സാധിക്കും.സ്ലൈഡിങ് വിൻഡോ പരീക്ഷിക്കുന്നതതിലും തെറ്റില്ല. ബാത്ത്റൂമുകൾ ക്ക് വേണ്ടി ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത വിൻഡോകൾ, ഡോറുകൾ എന്നിവ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ബാത്റൂം വിൻഡോക്ക് പുറത്തായി നെറ്റ് അടിച്ചു നൽകുകയാണെങ്കിൽ ചെറിയ ജീവികൾ, കൊതുക് എന്നിവയുടെ ശല്യം ഒഴിവാക്കാൻ സാധിക്കും. ബാത്റൂം വെറ്റ് ഏരിയയിലേക്ക് എപ്പോഴും നല്ല രീതിയിൽ ഗ്രിപ്പ് ഉള്ള ടൈൽ നോക്കി വേണം തിരഞ്ഞെടുക്കാൻ . നല്ല രീതിയിൽ വെള്ളം വലിച്ചെടുക്കുന്ന രീതിയിലുള്ള മാറ്റ് നോക്കി വേണം ബാത്റൂമിൽ നിന്നും പുറത്തിറങ്ങുന്ന ഭാഗത്തേക്ക് തിരഞ്ഞെടുക്കാൻ.

ബാത്ത്റൂമിനും മാറ്റങ്ങൾ അനിവാര്യമാണ് അത് മനസ്സിലാക്കി ചെയ്താൽ പലതുണ്ട് ഗുണം.