ബാത്റൂമിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്ന ചെടികൾ.കേൾക്കുമ്പോൾ അത്ര രസകരമായി തോന്നില്ല എങ്കിലും കാഴ്ചയിൽ ഭംഗി നിറയ്ക്കുകയാണ് ബാത്റൂമിനുള്ളിൽ പച്ചപ്പ് നൽകുന്ന ചെടികൾ.
പഴയകാല രീതികളിൽ നിന്നും ബാത്ത്റൂം എന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് ഇന്ന് വീടുകളിൽ ബാത്ത്റൂമുകൾക്ക് ഒരു പ്രത്യേക സ്ഥാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.
ബാത്ത്റൂമുകൾ ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നതിൽ ആളുകൾ കൂടുതൽ ശ്രദ്ധ പുലർത്തി തുടങ്ങിയിരിക്കുന്നു.
വീടിന്റെ മറ്റു ഭാഗങ്ങൾക്ക് നൽകുന്ന അലങ്കാരങ്ങളും ആഡംബരങ്ങളും ബാത്റൂമുകളിലും എങ്ങിനെ നൽകാം എന്നതാണ് പലരും ചിന്തിക്കുന്നത്.
അതിനായി ബാത്റൂമന്റെ വലിപ്പം കൂട്ടിയും ഉപയോഗിക്കുന്ന മെറ്റീരിയൽ ക്വാളിറ്റി വർധിപ്പിച്ചും വ്യത്യസ്ത രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ബാത്ത്റൂമുകൾ ക്ക് അലങ്കാരം നൽകാനായി ഉപയോഗപ്പെടുത്താവുന്ന ചെടികൾ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ബാത്റൂമിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്ന ചെടികൾ അറിഞ്ഞിരിക്കാം.
ബാത്റൂമിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനു വേണ്ടി മാത്രമല്ല ശുദ്ധ വായു ശ്വസിക്കുന്നതിന് വേണ്ടിയും ഇത്തരത്തിൽ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.
ഇന്നത്തെ കാലത്ത് വളരെയധികം അനുഭവപ്പെടുന്ന വായു മലിനീകരണം എന്ന പ്രശ്നത്തെ ഒരു പരിധി വരെ അകറ്റി നിർത്താനാണ് വീടിനകത്ത് ഇൻഡോർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
അതുകൊണ്ടുതന്നെ നല്ല വായു സഞ്ചാരം ലഭിക്കേണ്ട ബാത്റൂമിനകത്തും ഇത്തരത്തിലുള്ള ഇൻഡോർ പ്ലാന്റുകൾ നൽകുന്നതിൽ യാതൊരു തെറ്റുമില്ല.
അന്തരീക്ഷ മലിനീകരണം മൂലം വീടിനകത്തേക്ക് എത്തുന്ന അശുദ്ധ വായുവിനെ ശുദ്ധീകരിച്ച പുറത്തേക്ക് കളയുന്നതിനും, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി ഇൻഡോർ പ്ലാന്റുകൾ വീടിന്റെ ഏതു മുക്കിലും മൂലയിലും വരെ നൽകാം.
അതേസമയം എല്ലാ ഇൻഡോർ പ്ലാന്റ് കളും ബാത്റൂമിനകത്തേക്ക് തിരഞ്ഞെടുക്കാൻ അനുയോജ്യമായിരിക്കില്ല.
ഇവയിൽ ചിലത് വെള്ളം കൂടുതൽ തട്ടുന്ന ഇടങ്ങളിൽ വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.
സൂര്യപ്രകാശത്തിന്റെ അളവിലും ഈയൊരു വ്യത്യാസം ചെടികളിൽ കാണാൻ സാധിക്കും.ചില ചെടികൾക്ക് കൂടുതൽ സൂര്യപ്രകാശം ആവശ്യമായി വരാറുണ്ട്.
അത്തരം ചെടികൾ ബാത്റൂമിലേക്ക് തിരഞ്ഞെടുക്കുന്നത് അനുയോജ്യമല്ല.
ബാത്ത്റൂമിലേക്ക് തിരഞ്ഞെടുക്കാം ഈ ചെടികൾ
ബാത്റൂമിനുള്ളിൽ പച്ചപ്പ് നിറക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ് ബാംബു പ്ലാന്റ്. മണ്ണ്, പ്രകാശം എന്നിവ ആവശ്യമില്ലാത്തതു കൊണ്ടു തന്നെ ഇവ ബാത്ത്റൂമുകൾക്കത്ത് നൽകിയാൽ നല്ല രീതിയിൽ വളർച്ച ലഭിക്കുന്നതാണ്. എളുപ്പത്തിൽ വളർത്താവുന്നതും അതേസമയം കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നതുമായ മറ്റൊരു ഇൻഡോർ പ്ലാന്റ് ആണ് പീസ് ലില്ലി.
വെള്ള നിറത്തിലുള്ള പൂക്കൾ വിരിയുന്ന പീസ് ലില്ലി കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം ഈർപ്പത്തെ ആഗിരണം ചെയ്ത് ഫംഗസ് വളർച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ ഓക്സിജൻ നല്ലരീതിയിൽ പുറംതള്ളുന്ന ഒരു ചെടി എന്ന രീതിയിലും ഈർപ്പത്തെ ആഗിരണം ചെയ്ത് വളരുന്ന ചെടി എന്ന രീതിയിലും തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കറ്റാർ വാഴ.ഇവക്ക് നേരിട്ട് സൂര്യപ്രകാശം തട്ടുന്നത് ആവശ്യമില്ലാത്തതു കൊണ്ടു തന്നെ ബാത്ത്റൂമിന്റെ അന്തരീക്ഷത്തിൽ തഴച്ച് വളർന്നോളും. മാത്രമല്ല ഒരു സൗന്ദര്യവർദ്ധക പ്ലാന്റ് എന്ന രീതിയിലും കറ്റാർവാഴ ബാത്റൂമിൽ വളർത്തുന്നത് കൂടുതൽ ഉപകാരപ്പെടും.
ബോസ്റ്റൺ ഫെൺസ് , മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ.
ബാത്റൂമിനകത്ത് പച്ചപ്പ് നിറയ്ക്കാനായി തിരഞ്ഞെടുക്കാവുന്ന ഇൻഡോർ പ്ലാന്റുകൾ വീടിന്റെ മറ്റു ഭാഗങ്ങളിലേക്കും തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താനും സാധിക്കും എന്നത് മാത്രമല്ല മണി പ്ലാന്റിന്റെ പ്രത്യേകത മണ്ണ് ഇല്ലാതെയും ഈ ഒരു ചെടി എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. ബാത്റൂമിനകത്തെ ദുർഗന്ധം ഇല്ലാതാക്കുന്നതിനും ശുദ്ധവായു ലഭ്യത ഉറപ്പു വരുത്തുന്നതിനും മണി പ്ലാന്റ് നല്ല രീതിയിൽ വർക്ക് ചെയ്യുന്നു.
വീട്ടിനകത്ത് അടിഞ്ഞു കൂടിയിട്ടുള്ള വിഷപദാർത്ഥങ്ങളിൽ 90 ശതമാനത്തെയും പുറന്തള്ളാൻ സാധിക്കുന്ന പച്ച,വെള്ള എന്നിവ ഇടകലർന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ബാത്റൂമിന്റെ അകം മുഴുവൻ പച്ചപ്പിന്റെ പ്രതീതി ലഭിക്കുന്നതിനു വേണ്ടി തിരഞ്ഞെടുക്കാവുന്ന മറ്റൊരു ചെടിയാണ് ബോസ്റ്റൺ ഫെൺസ്. നിറയെ ഇലകൾ ഉള്ള ഒരു ചെടി എന്ന രീതിയിൽ മാത്രമല്ല കുറഞ്ഞ സൂര്യപ്രകാശത്തിലും വളർച്ച ലഭിക്കുന്ന ഒരു ചെടിയാണ് ഇത്.ബാത്റൂമിനകത്ത് ശുദ്ധ വായു നൽകുന്നതിലും ബാക്ടീരിയകളുടെ വളർച്ച ഇല്ലാതാക്കുന്നതിലും ഇവ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.
ബാത്റൂമിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്ന ചെടികൾ മറ്റ് പല രീതികളിലും ഗുണം ചെയ്യുമെന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ.