വീട് പണിയുമ്പോളും പുനർനിർമ്മിക്കുമ്പോളും ഏറ്റവും അധികം തലവേദന സൃഷ്ടിക്കുന്ന ഏരിയ ആണ് ബാത്റൂം. ബാത്റൂം നിർമ്മാണവും പ്ലാനിങ്ങും ബാത്റൂമിലേക് ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതും ആയി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം
ബാത്റൂം നിർമാണം ഇവ അറിഞ്ഞിരിക്കാം
ബാത് റൂം സ്ഥാനം കൃത്യമായി നിർണയിച്ചതിന് ശേഷം ഏതൊക്കെ ഐറ്റംസ് ആണ് നിങ്ങൾക്ക് വേണ്ടത് എന്നും, അത് ഏത് മോഡൽ ആണ് വേണ്ടത് എന്നും, തീരുമാനിച്ച ശേഷം മാത്രമേ പ്ലംബിങ് വർക്ക് ചെയ്യാൻ തുടങ്ങാവൂ
ബാത്റൂം പണിയുമ്പോൾ സധാരണ വീടിന് ഉണ്ടാകാറുള്ള ഫ്ലോർ ലെവലിനേക്കാൾ ബാത്റൂമിലെ തറ എപ്പോഴും താഴ്ന്ന രീതിയിലായിരിക്കണം അതിൻറെ ഫിനിഷിങ് വർക്ക് അടക്കം വരേണ്ടത് . അല്ലാത്തപക്ഷം ബാത്റൂമിലെ വെള്ളം മുറിക്കകത്തേക്ക് കയറുവാനുഉള്ള സാധ്യത വളരെ കൂടുതലാണ്.
- ബാത്റൂമിലേക്ക് പ്രഥാനമായും നാല് തരം പൈപ്പ് ആണ് ഉണ്ടാകാറുള്ളത്
- ക്ലോസെറ്റ് വേസ്റ്റ് സെപ്റ്റിക് ടാങ്കിലേക്ക് പോവാനുള്ള പൈപ്പ്
- സോപ്പ് കലർന്ന വേസ്റ്റ് വെള്ളം പുറത്തെ സോക് പിറ്റിലേക്ക് പോകാനുള്ള പൈപ്പ്
- വാഷ്ബേസിൻറെ വേസ്റ്റ് വാട്ടർ പോകുവാനുള്ള പൈപ്പ്
- ക്ലോസറ്റ്ലേക്കും, വാഷ്ബേസിനിലേക്കും, ഷവറിലേക്കും, ഹീറ്ററിലേക്കും, ഫോസെറ്റ്ലേക്കും ശുദ്ധജലം വരുവാനുള്ള പൈപ്പുകൾ
ഹീറ്റർ ,ഡ്രയർ തുടങ്ങിയ ഏതൊക്കെ ഇലക്ട്രിക് ഐറ്റംസ് ആണ് ബാത്റൂമിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിച്ചതിനു ശേഷം പോയിൻറ് ഇടുകയും ആ പോയിൻറ് ലേക്ക് വയർ വലിക്കാനുള്ള പൈപ്പ് കൺസീൽഡ് ചെയ്യുകയും ചെയ്യുക
ടൈൽസിന്റെ ഇടയിലൂടെ വെള്ളം ലീക്കായി ബാത് റൂം കുളമാകാതെ ഇരിക്കാൻ സങ്കേൻ സ്ലാബിൽ നിന്നും പുറത്തേക്ക് ഒരു ഇഞ്ചിൻറെ പൈപ്പ് കൊടുക്കാൻ മറക്കരുത്
ബാത്റൂമിലെ ഫ്ലോറിലെ പൈപ്പുകൾ മുഴുവൻ മറയത്തക്ക രീതിയിൽ കോൺക്രീറ്റ് ചെയ്യുക
ബാത് റൂം ഫ്ലോറിലേക്കും മികച്ച വാട്ടർ റിപ്പല്ലെന്റ് ചേർന്ന മിശ്രിതം നന്നായിട്ട് സ്പ്രേ ചെയ്ത് പിടിപ്പിക്കേണ്ടതാണ്
സിമൻറ്റും, നല്ല വാട്ടർപ്രൂഫിങ് കോമ്പൗണ്ടും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടത് ഭാവിയിൽ വെള്ളം ഭിത്തികളിൽ പിടിക്കുന്നത് തടയും
ബാത് റൂം പുനർനിർമാണം ഇവ അറിഞ്ഞിരിക്കാം
ഡ്രൈ സോണും വെറ്റ് സോണും (നനയുന്നതും അല്ലാത്തതും ആയ ഇടങ്ങൾ) ആദ്യമേ തിരിക്കണം. ഇതിൽ സാനിറ്ററി വെയറുകൾ വരുന്ന സ്ഥലം ഏതൊക്കെ അല്ലാതത്ത് ഏതൊക്കെ എന്ന് സ്പോട്ട് ചെയ്ത് മാർക്ക് ചെയ്യുക. കൊച്ച് ക്യാബിനറ്റുകൾ ചെയ്യാനാഗ്രഹിക്കുന്നു എങ്കിൽ അത് നിർണയിക്കുക. അതുപോലെ വാഷ് ബേസിനും മിററും തുടങ്ങിയവ. ഇതെല്ലാം നിര്ണയിക്കൊമ്പോൾ ആവശ്യത്തിനുള്ള വായുസഞ്ചാരം ഉറപ്പ് വരുത്തുന്ന രീതിയിൽ
പഴയ ബാത്രൂം പൊളിക്കുക്കുമ്പോൾ സാനിറ്ററി വെയറുകൾ, ഫിറ്റിങ്സ്, പ്ലംബിങ്, ടൈൽസ് തുടങ്ങിയവയിൽ ഏതെല്ലാം പുനരുപയോഗം ചെയ്യുന്നു എന്ന് ആദ്യമേ തീരുമാനിക്കണം. ആങ്ങനെയുള്ളവ ഭദ്രമായി സൂക്ഷിച്ചു വേണം ഇളക്കിയെടുക്കാൻ.ആയിരിക്കണം.