ബാത്ത് റൂമിലെ ദുർഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ?

പല വീടുകളും നിർമ്മിക്കുന്നത് വലിയ പ്ലാനോടു കൂടിയാണ്. അതേ സമയം ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുകയുമില്ല. എന്നാൽ എല്ലാ വീടുകളിലും വില്ലനായി മാറുന്നത് ടോയ്‌ലറ്റുകളിൽ നിന്നും വരുന്ന ദുർഗന്ധമായിരിക്കും.

പലപ്പോഴും വീടിന്റെ ബാക്കി ഭാഗങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴും ബാത്റൂം നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കാൻ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

വീട്ടിലെ അംഗങ്ങൾ മാത്രം കൂടുമ്പോൾ ഇത് ഒരു പ്രശ്നമായി തോന്നാറില്ല എങ്കിലും വീട്ടിലേക്ക് ഒരു അതിഥി വരുമ്പോൾ അത് ഒരു വലിയ പ്രശ്നമായി മാറുന്നു.

പണ്ട് കാലങ്ങളിൽ വീടിനകത്ത് ടോയ്‌ലറ്റ് എന്ന ഒരു കൺസെപ്റ്റ് തന്നെ ഇല്ലായിരുന്നു.

വീട്ടിൽ നിന്നും കുറച്ചു ദൂരം മാറി ഒരു ടോയ്ലറ്റ് നൽകുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബാത്ത് റൂമിലെ ദുർഗന്ധം വീട്ടിനകത്തേക്ക് വരുമെന്ന പേടിയുടെ ആവശ്യവും ഉണ്ടായിരുന്നില്ല.

എന്നാൽ വീട്ടിനകത്ത് ടോയ്ലറ്റ് വന്നതോടു കൂടി ചെറിയ രീതിയിലുള്ള ഒരു ദുർഗന്ധം പോലും പരന്ന് എല്ലായിടത്തും എത്തുന്ന അവസ്ഥയായി.

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ബാത്ത് റൂമിലെ ദുർഗന്ധം ഇല്ലാതാക്കാൻ സാധിക്കും.

പണി പൂർണമായും കഴിഞ്ഞ ഒരു വീടാണ് എങ്കിൽ

പണി പൂർത്തിയായി കഴിഞ്ഞ ഒരു വീടിന്റെ ടോയ്‌ലറ്റുകളിൽ ചെയ്യുന്ന ഒരു വലിയ അബദ്ധം വെന്റിലേഷൻ നൽകേണ്ട ഭാഗത്ത് എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്തു നൽകുന്നു എന്നതാണ്.

അതിനോട് ചേർന്ന് തന്നെ ചെറിയ രീതിയിൽ ഷട്ടറുകൾ നൽകുകയോ അതല്ല എങ്കിൽ ഒരു ചെറിയ സ്പേസ് വിട്ട് നൽകുകയോ ചെയ്യാറുണ്ട്.

എന്നാൽ ഇവിടെ സംഭവിക്കുന്നത് എക്സോസ്റ്റ് ഫാൻ പുറത്തേക്ക് കൊണ്ടു പോകുന്ന വായുവിനെ അടുത്തുള്ള ജനാല വഴി വീണ്ടും അകത്തേക്ക് വലിച്ചെടുക്കുന്ന രീതിയാണ്.

ലൂവേഴ്സ് എന്ന് അറിയപ്പെടുന്ന ഇത്തരം ചെറിയ ഹോളുകൾ നമ്മുടെ നാട്ടിലെ ബാത്ത്റൂമുകൾക്ക് ഒട്ടും അനുയോജ്യമല്ല.

അതുകൊണ്ടുതന്നെ വായു നല്ല രീതിയിൽ പുറത്തേക്ക് പോയി ബാത്റൂമില സ്മെൽ പോകുന്നതിന് വേണ്ടി എക്സോസ്റ്റ് ഫാനുകൾ ശരിയായ ദിശയിൽ ഫിറ്റ് ചെയ്ത് നൽകുക എന്നതാണ്.

എക്സോസ്റ്റ് ഫാനിന്റെ സ്ഥലം മാറ്റി വയ്ക്കാനായി ഒരു കോർ കട്ടിങ് മെഷീൻ ഉപയോഗിച്ച് കൃത്യമായ അളവിൽ കട്ട് ചെയ്ത് സെറ്റ് ചെയ്യാവുന്നതാണ്.

ഹൈറ്റ് നല്കേണ്ട രീതി

സാധാരണയായി ഒരു വീടിന്റെ മറ്റ് മുറികളുടെ ഭിത്തികൾക്ക് എത്ര ഹൈറ്റ് നൽകുന്നുണ്ടോ അതേ അളവ് തന്നെയാണ് ടോയ്‌ലറ്റിന്റെ റൂമുകൾക്കും നൽകുന്നത്.

എന്നാൽ ഇവിടെ ഒരു ചെറിയ വ്യത്യാസം നൽകി ടോയ്ലറ്റ് റൂം മാത്രം കുറച്ചു താഴ്ത്തി നൽകുകയാണെങ്കിൽ ബാത്റൂം ശരിയായ രീതിയിൽ സജ്ജീകരിക്കാൻ സാധിക്കും.

റൂഫിൽ ഫാൾ സിലിങ് ചെയ്തു ലൈറ്റുകൾ നൽകാനും, വാട്ടർ ഹീറ്റർ ശരിയായ രീതിയിൽ ഫിറ്റ് ചെയ്തു നൽകാനും, ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കാനും ഇത് സഹായിക്കുന്നു. എക്സോസ്റ്റ് ഫാൻ സീലിങ്ങിന് മുകളിൽ ആയി നൽകുമ്പോൾ ടോയ്‌ലറ്റിന് അകത്തേക്ക് ശബ്ദം ഉണ്ടാകുന്ന അവസ്ഥ വരില്ല.കൂടാതെ ടോയ്‌ലറ്റിനകത്ത് യാതൊരുവിധ സ്മെല്ലും കെട്ടി നിൽക്കുന്ന അവസ്ഥയും ഉണ്ടാകില്ല. മറ്റൊരു കാര്യമാണ് എക്സോസ്റ്റ് ഫാനിന് വേണ്ടി ഒരു പ്രത്യേക സ്വിച്ച് നൽകാതെ ബാത്റൂമിന് അകത്തെ ലൈറ്റും, എക്സോസ്റ്റ് ഫാൻ സ്വിച്ചും ഒന്നായി നൽകുക എന്നത്. അങ്ങിനെ ചെയ്യുന്നത് വഴി ഒരാൾ ബാത്റൂമിലേക്ക് കയറുമ്പോൾ തന്നെ എക്സോസ്റ്റ് ഫാനും വർക്ക് ചെയ്തു തുടങ്ങും.

പുതിയതായി വീട് നിർമ്മിക്കുമ്പോൾ

പുതിയതായി വീട് നിർമ്മിക്കുമ്പോൾ എക്സോസ്റ്റ് ഫാൻ എവിടെ നൽകണമെന്നത് ബ്രിക്ക് വർക്കുകൾ ചെയ്യുമ്പോൾ തന്നെ തീരുമാനിക്കുക. അങ്ങിനെ ചെയ്യുമ്പോൾ പുറത്തേക്ക് പോകുന്ന പൈപ്പുകൾ കൃത്യമായ അളവിൽ തന്നെ കൊണ്ടു പോകാനായി സാധിക്കും.

എക്സ്ഹോസ്റ്റ് ഫാനുകൾ തന്നെ വ്യത്യസ്ത മോഡലുകളിൽ ഉള്ളത് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ലീഫുകൾ ഓട്ടോമാറ്റിക്കായി അടയുന്നതും, അല്ലാത്തവയും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ഓട്ടോമാറ്റിക് ആയി ലീഫുകൾ അടയില്ല എന്ന് തോന്നുകയാണെങ്കിൽ ഒരു മോസ്കിറ്റോ നെറ്റ് ഉപയോഗിച്ച് കവർ ചെയ്ത് നൽകുന്നതാണ് കൂടുതൽ നല്ലത്. അല്ലയെങ്കിൽ അതുവഴി പാറ്റ, കൊതുക് പോലുള്ള പ്രാണികൾ വീട്ടിനകത്തേക്ക് പ്രവേശിക്കാൻ ഉള്ള സാധ്യത കൂടുതലാണ്.

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ബാത്ത് റൂമിലെ ദുർഗന്ധം ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.