വീടിൻറെ മറ്റു ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പോലെയല്ല പ്ലംബിംഗ്. കാരണം ജീവിതത്തിൽ അടിസ്ഥാനമായ വെള്ളത്തിൻറെ ലഭ്യതയും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഘടകമാണ് അത്. അതുപോലെ തന്നെ മാലിന്യജല സംസ്കരണം.
അങ്ങനെ നോക്കുമ്പോൾ പ്ലംബിങ്ങുമായി ബന്ധപ്പെട്ട് എന്തായാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്ലംബിങ്ങുമായി (Plumbing) ബന്ധപ്പെട്ട 40 നിർദേശങ്ങൾ:
- 1) ഡീറ്റൈൽ ആയി പ്ലാൻ ചെയ്യണം.
- 2) ഫ്രഷ് വാട്ടർ, ഡ്രിങ്കിങ് വാട്ടർ എന്നിവ തരം തിരിച്ചു ലൈൻ ഡിസൈൻ ചെയ്യുക. പമ്പ് ലൈൻ ഉൾപ്പെടെ.
- 3)വേസ്റ്റ് വാട്ടർ, സോയിൽ വേസ്റ്റ് ലൈൻ (ക്ലോസേറ്റ് ലൈൻ ) എന്നിവ തരം തിരിച്ചു ലൈൻ ഇടുക.
- 4) വേസ്റ്റ് വാട്ടർ ലൈൻ ഭൂമിയിൽ ഇടുമ്പോൾ സ്ലോപ്പ് 1 മീറ്റർ ന് 1 cm എന്ന കണക്കിൽ സ്ലോപ്പ് നിർബന്ധം ആയും ചെയ്യുക.
- 5) ബാത്‌റൂമിൽ നിന്നും പുറത്തു വന്നു മെയിൻ ലൈൻ ആയി കണെക്ഷൻ കൊടുക്കുന്ന ഭാഗത്തു ചേമ്പർ നിർബന്ധം ആയും പണിയുക.
6) 5 mtr ന് ഒന്ന് അല്ലെങ്കിൽ 10 mtr ന് ഒന്ന് എന്ന കണക്കിൽ എങ്കിലും സോയിൽ, വേസ്റ്റ് വാട്ടർ ലൈൻ ന് ക്ലീൻ ഔട്ട് സെറ്റ് അല്ലെങ്കിൽ ഇൻസ്‌പെക്ഷൻ ചേമ്പർ കൊടുക്കണം.
7) ഡ്രൈനേജ് ലൈൻ അതു സോയിൽ ആയാലും വേസ്റ്റ് വാട്ടർ ആയാലും Elbow 90* ഒഴിവാക്കി പകരം Elbow 45* അല്ലെങ്കിൽ 90 * Bend കൊടുക്കണം.
8) ബാത്‌റൂമിൽ ഫ്ലോർ ട്രാപ് നിർബന്ധം ആയും ചെയ്യുക. അതു Multi floor Trap തന്നെ ഉപയോഗിക്കുക.
9) Wash ബേസിൻ , സിങ്ക് എന്നിവക്ക് ഫ്ലോർ ട്രാപ് വഴി വേസ്റ്റ് വാട്ടർ ലൈൻ ലിങ്ക് ചെയ്യുക. ഇല്ലെങ്കിൽ വേസ്റ്റ് വാട്ടർ സോക്സ് പിറ്റിൽ നിന്നും ഉള്ള ദുർഗന്ധം വീടിനുള്ളിൽ നിറയും.
10) രണ്ടു ടോയ്ലറ്റ് ഒരു ഭിത്തിയുടെ ഇരു ഭാഗത്തു വന്നാൽ പോലും ടോയ്ലറ്റ് ഔട്ട് മെയിൻ ലൈൻ ആയി ലിങ്ക് ചെയ്യുന്നത് ചേമ്പർ മുഘേന ആയിരിക്കണം. അതിനു വേറെ വേറെ പൈപ്പ് ലൈൻ ഇടുകയും വേണം.
11) ഫസ്റ്റ് ഫ്ലോർ ഏരിയ യിൽ ടോയ്ലറ്റ് പണിയുമ്പോൾ സങ്കൻ സ്ലാബ് ഇൽ ഒരു 3/4 ” ഇഞ്ച് പൈപ്പ് Floor ഹോൾസ്
ഇട്ട് ഡ്രിപ്പിംഗ് ലൈൻ കൊടുക്കുക. അതു വെറുതെ ടോയ്ലറ്റ് ഭിത്തിയുടെ പുറത്തു ഓപ്പൺ ആയി കാണുന്ന രീതിയിൽ ചെയ്യുക. ഇതിന്റ ആവിശ്യം എന്തെന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ബാത്‌റൂമിൽ ഫ്ലോർ ലീക്ക് വന്നാൽ 90% വരെ മെയിൻ സ്ലാബിൽ അല്ലെങ്കിൽ താഴേക്കു ഉള്ള ഫ്ലോറിൽ നനവ് പടരുന്നത് തടയാൻ സാധിക്കും.
12) ഫസ്റ്റ് ഫ്ലോർ ബാത്‌റൂമിൽ പ്ലബിങ് ലൈൻ ഇടുന്നതിനു മുന്നേയും, ലൈൻ ഇട്ടതിനു ശേഷം വും ആയി 2 തവണ ആയി പ്രഫഷണൽ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്യുക.
13) പ്രഷർ വാട്ടർ ലൈൻ പ്രഷർ പമ്പ് ഉപയോഗിച്ചും വേസ്റ്റ് വാട്ടർ ലൈൻ ഗ്രാവിറ്റി ഫോഴ്സ് രീതിയിലും വാട്ടർ ലീക്ക് ടെസ്റ്റ് ചെയ്യുക. മിനിമം 6 മണിക്കൂർ സമയം എടുത്തു ടെസ്റ്റ് ചെയ്യുക. ഭാവിയിൽ ഉണ്ടാകുന്ന വാട്ടർ leakage പ്രശ്നം 95% ഒഴിവാക്കാൻ സാധിക്കും.
14) പ്ലബിങ് പൈപ്പ് എടുക്കുമ്പോൾ ബ്രാൻഡഡ് എടുക്കുക. എന്നാൽ പോലും ശ്രദ്ധിക്കേണ്ട കാര്യം ആണ് ഏത് ബ്രാൻഡ് പൈപ്പ് എടുത്താലും അതിനു ആ ബ്രാൻഡ് ന്റെ തന്നെ ഫിറ്റിംഗ്സ് എടുക്കുക. വേറെ ഒരു കമ്പനി യുടെ ഐറ്റം ഉപയോഗിക്കരുത്.
കൂടാതെ പൈപ്പ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന സോൾവ്ന്റ് ASTM പൈപ്പ് ആണേൽ അതിനു ASTM സോൾവ്ന്റ്, SWR ആണേൽ UPVC സോൾവ്ന്റ്, CPVC ആണേൽ CPVC സോൾവ്ന്റ് തന്നെ ഉപയോഗിക്കുക.
15)സാനിറ്ററി ഐറ്റംസ് എടുക്കുമ്പോൾ ഒരുപാട് പണം ചിലവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശരാശരി 15 വർഷം ആണ് ഒരു വീട്ടിൽ ബാത്‌റൂമിൽ ഒരേ സാനിറ്ററി ഉപയോഗിക്കുന്നത്. വളരെ ചുരുക്കം ആളുകൾ അതിലും കൂടുതലും ഉപയോഗിക്കുന്നുണ്ട്.
16) ടോയ്‌ലെറ്റിൽ പരമാവധി വാൾ മൗണ്ട് ക്ലോസേറ്റ് ഉപയോഗിക്കുക. ഫ്ലോർ ക്ലീനിങ് 100% ചെയ്യാൻ സാധിക്കും. പ്രത്യേകിച്ച് പകർച്ച വ്യാധികൾ ഉയർന്നു വരുന്ന ഈ സമയത്ത് ഈ രീതി ആണ് അഭികാമ്യം.
17) സ്ത്രീകൾ സാനിട്ടറി പാഡ് കൾ ക്ലോസേറ്റ് ഇൽ ഇട്ട് ഫ്ളഷ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
18)സെപ്റ്റിക് ടാങ്കിനു പ്രത്യേകം സോക്സ് പിറ്റ് കൊടുക്കുക. കിച്ചൻ വേസ്റ്റ് വാട്ടർ ന് പ്രത്യേകം സോക്സ് പിറ്റ് കൊടുക്കുക. ബാത്‌റൂമിൽ നിന്നുള്ള വേസ്റ്റ് വാട്ടർ ന് സെപ്പറേറ്റ് സോക്സ് പിറ്റ് കൊടുക്കണം. ഈ രീതിയിൽ ആണ് ലേ ഔട്ട് തയ്യാർ ചെയ്യേണ്ടത്.
19)വാൾ മൗണ്ട് ക്ലോസേറ്റ് ഉപയോഗിക്കുമ്പോൾ കൺസീൽഡ് ഫ്ളഷ് ടാങ്ക് ഹാഫ് ഫ്രെയിം ടൈപ്പ് മിനിമം ഉപയോഗിക്കുക. അതിന്റെ ഫ്രെയിം സ്ട്രക്ചർ ഇൽ ഉള്ള ത്രെഡ്ഡ് റോഡ് ഇൽ ക്ലോസേറ്റ് മൗണ്ട് ചെയ്യുക.
20)കൺസീൽഡ് ഫ്ളഷ് ടാങ്ക് ഹാഫ് ഫ്രെയിം ഉപയോഗിക്കുമ്പോൾ ഭിത്തി വെട്ടി പൊളിക്കാതെ ലെഡ്ജ് വാൾ കെട്ടി ഫിനിഷ് ചെയ്യുക.
Credit – fb group