എന്താണ് സ്റ്റീൽ /ടി എം ടി -TMT ബാർസ്??

By Faisal Mohammed B. Tech (CIVIL)

സ്റ്റീൽ (REINFORCEMENT)

ഈ വിഷയത്തെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ പറയട്ടെ ഞാൻ ഒരു സിവിൽ സ്ട്രക്ക്ച്ചറൽ എഞ്ചിനീയർ അല്ല. അത് കൊണ്ട് തന്നെ സ്റ്റീൽ എന്ന സബ്ജെക്റ്റിനെ കുറിച്ചു പറയുമ്പോൾ തെറ്റുകൾ കയറി വരുവാൻ ഒരുപാടു ചാൻസ് കൂടുതലാണ്… എന്നിരുന്നാലും പരമാവധി പഠനം നടത്തിയാണ് ഒരു ശ്രമം നടത്തുന്നത് … തെറ്റുകൾ കണ്ടാൽ അത് ചൂണ്ടി കാണിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ലോഹമാണ് സ്റ്റീൽ.. കൺസ്ട്രക്ഷൻ മേഖലയുടെ നട്ടെല്ലായാണ് ഈ ലോഹം അറിയപ്പെടുന്നതു.. അത് കൊണ്ട് തന്നെ കൺസ്ട്രക്ഷൻ ചെയ്യുന്ന ഒരു ബിൽഡിംഗിന്റെ നില നിൽപ്പ് തീരുമാനിക്കുന്നതു നമ്മൾ ഉപയോഗിക്കുന്ന സ്റ്റീലിന്റെ ഗുണ നിലവാരം അനുസരിച്ചായിരിക്കും.

ഒരു വീട് അല്ലങ്കിൽ ഒരു ബിൽഡിങ് പണിയുമ്പോൾ നാം അധികം ചിന്തിക്കാതെ സെലക്ട്‌ ചെയ്യുന്ന ഒരു വസ്തുവാണ് സ്റ്റീൽ… പക്ഷെ നമ്മുടെ സ്വപ്‍ന വീടിന്റെ ഉറപ്പിന് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചു സെലക്ട്‌ ചെയ്യേണ്ട ഒരു വസ്തുവാണ് സ്റ്റീൽ എന്ന് പലരും ഓർക്കാർ ഇല്ലതാനും….

HISTORY OF STEEL REINFORCEMENT

15 ആം നൂറ്റാണ്ടിൽ തന്നെ സ്റ്റീൽ എന്ന വസ്തു വീട് പണികൾക്ക് ബലത്തിനായി ഉപയോഗിച്ചിരുന്നതായി ചരിത്രത്തിന്റെ താളുകളിൽ രേഖപെടുത്തിയിട്ടുണ്ട് . അതിനും ഒരുപാടു മുൻപ് ക്രിസ്തു വർഷം മുൻപേ സ്റ്റീൽ എന്ന വസ്തു മറ്റു പല കാര്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നതായി കാണാം… അത് കൊണ്ട് തന്നെ സ്റ്റീൽ എന്ന വസ്തുവിന്റെ പിതാവ് ആരന്നെ ചോദ്യത്തിന് ഒരു യഥാർത്ഥ ഉത്തരം നൽകാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.

1849 ൽ ഒരു ഫ്രഞ്ച് തോട്ടക്കാരൻ ആയിരുന്ന Mr ജോസഫ് മോനിയർ (Joseph Monier) ആണ് ആദ്യമായി സ്റ്റീൽ എന്ന വസ്തു ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കുന്നത്.

1853 ൽ ഫ്രാൻസോയിസ് കൊഗ്നെറ്റ് (Francois Coignet ) എന്ന വ്യക്തിയാണ് ആദ്യമായി സ്റ്റീൽ ഉപയോഗിച്ചുള്ള നാലു നില ബിൽഡിംഗ് പാരിസിൽ പണിയുന്നത് .

19 ആം നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേക്കും സ്റ്റീൽ ഉപയോഗിച്ചുള്ള കോൺക്രീറ്റ് ലോകം മുഴുവൻ പ്രചാരത്തിൽ എത്തിയിരുന്നു.

ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചാൽ രണ്ട് തരം സ്റ്റീൽ ബാർസാണ് വിപണിയിൽ ഉള്ളത്.

1. മിൽഡ് സ്റ്റീൽ ബാർസ് ( MILD സ്റ്റീൽ BARS)

IS 432 PART 1 പ്രകാരം നിർമിക്കുന്ന പരന്ന നിരപ്പോട് കൂടിയ നീളമുള്ള ബാറുകളാണ് മിൽഡ് സ്റ്റീൽ ബാറുകൾ..ഡിഫോർമിട് ബാറിനെ അപേക്ഷിച്ചു പെട്ടന്ന് വളക്കുവാനും കട്ട്‌ ചെയ്യുവാനും കഴിയും എന്നതാണ് ഈ ബാറിന്റെ ഗുണം .

TMT ബാറുകൾ പ്രചാരത്തിൽ വരും മുൻപ് വളരെ അധികം ഉപയോഗിച്ചിരുന്നു എങ്കിലും ഇപ്പോൾ താരതമ്യ കൺസ്ട്രക്ഷൻ വർക്കുകൾക്ക് നമ്മുടെ നാട്ടിൽ ഇത്തരം ബാറുകൾ ഉപയോഗിക്കുന്നത് വളരെ കുറവാണ്.. ഗ്രിപ്പുകൾ ഇല്ലാത്തതിനാൽ കോൺക്രീറ്റ്മായി ബോണ്ടിങ് കിട്ടില്ല എന്നതാണ് ഏറ്റവും വലിയ ന്യുനത.

2. ഡി ഫോമിഡ് സ്റ്റീൽ ബാർസ് (DEFORMED STEEL BARS)

IS 1786 പ്രകാരം നിർമിക്കുന്ന ഡിഫോമിഡ് സ്റ്റീൽ ബാറുകളാണ് നമ്മുടെ നാട്ടിൽ ഏറ്റവും അധികം ഉപയോഗിക്കുന്നത്… ഗ്രിപ്പിനു വേണ്ടി നീളത്തിലും, ചുറ്റും ( Lugs and Ribs ) ഉള്ളതിനാൽ കോൺക്രീറ്റ് സ്ട്രക്ക്ച്ചറിനു ഉയർന്ന ശക്തിയും ബോണ്ടിങ് പവറും ഭൂമി കുലുക്കത്തിൽ നിന്നുവരെ പ്രൊട്ടക്ഷൻ നൽകുവാനും ഡിഫോർമിടു ബാറുകൾക്ക് കഴിയുന്നു.

മിൽഡ് സ്റ്റീൽ ബാറിനെ അപേക്ഷിച്ചു ടെൻസിൽ സ്ട്രെങ്തും കൂടുക ഡി ഫോമിഡ് ബാറിനാണ്.

മൂന്നു തരം ഡി ഫോർമിഡ് സ്റ്റീൽ ബാറുകളാണ് പ്രധാനമായും കൺസ്ട്രക്ഷനു വേണ്ടി മാർക്കറ്റിൽ ഉള്ളത്

(ഇവിടെ പരാമർഷിക്കാത്തതുമായ സ്റ്റീൽ ബാറുകളുമുണ്ടാകാം )..

അവസാനത്തെ രണ്ടും നമ്മുടെ നാട്ടിൽ സാധാരണ കൺസ്ട്രക്ഷൻ വർക്കിൽ ഉപയോഗിക്കുന്നില്ല… ആയതിനാൽ അവ ഞാൻ എക്സ്സ്‌പ്ലൈൻ ചെയ്യുന്നില്ല…

1. TMT സ്റ്റീൽ ബാർസ്

2. ഹൈ സ്ട്രെങ്ത് ഡിഫോർമിഡ് സ്റ്റീൽ ബാർസ് (HSD)

3. സ്റ്റൈൻലെസ്സ് സ്റ്റീൽ ബാർസ്

1 TMT സ്റ്റീൽ ബാർസ്

(Thermo Mechanically Treated Bars)

പല സ്റ്റീൽ കമ്പനികളും പറയാറുണ്ട് അവരുടെ സ്റ്റീൽ TMT Fe 500 or Fe 500 D ഉണ്ടെന്ന് !! നമ്മളിൽ എത്ര പേർക്കറിയാം എന്താണ് ഈ TMT Fe 500 or TMT Fe 500 D???

തെർമോ മെക്കാനിക്കൽ ട്രീറ്റ്മെന്റ്” എന്നറിയപ്പെടുന്ന അതുല്യമായ മെറ്റലർജിക്കൽ പ്രക്രിയ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റീൽ ബാറുകളാണ് ടി എം ടി സ്റ്റീൽ ബാറുകൾ എന്ന് വിളിക്കുന്നത്‌ . കെട്ടിട നിർമ്മാണത്തിനും നിർമ്മാണ പ്രോജക്റ്റുകൾക്കുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഈ ടിഎംടി ബാറുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട് . Fe 500, Fe 500D, Fe 550 D എന്നിവ ഇന്ത്യയിലെ മികച്ച ടി‌എം‌ടി ബാറുകളാണ്. ഇതിൽ കുറവുള്ള Fe 450 ഉണ്ടങ്കിലും എപ്പോഴും Fe 500 ഓ Fe 500 D ഓ അതിനു മുകളിലോ ഉള്ള ബാറുകൾ സെലക്ട്‌ ചെയ്യുന്നതാണ് ഉത്തമം.

തെർമോ മെക്കാനിക്കൽ ട്രീറ്റഡ് എന്ന പേരിന്റെ ചുരുക്കമാണ് TMT.

കോൾഡ് ട്വിസ്റ്റഡ് ടെക്നോളജി (CTT) എന്നൊരു മെത്തേഡിലുടെ സ്റ്റീൽ വളരെയധികം ചൂടാക്കുകയും ശേഷം വളരെയധികം തണുപ്പിക്കുകയും ചെയ്യുന്നതിലൂടെ സ്റ്റീലിനു സ്ട്രെങ്ത് കൂടുന്നു… 180 ഡിഗ്രി വളച്ചാൽ പോലും പൊട്ടാത്ത വിധത്തിൽ സ്റ്റീലിനു ഫ്ലെക്സിബിൾ വരുത്തുവാൻ ഈ മെത്തേഡിലൂടെ കഴിയുന്നു…ഇത്തരം മെത്തോടിലൂടെ ഉണ്ടാക്കുന്ന സ്റ്റീലിനെയാണ് TMT ബാർസ് എന്ന് പറയുന്നത്…

ടി‌എം‌ടി ബാറുകളുടെ രാസഘടന

Fe 500 & Fe 500D യിൽ “Fe” എന്ന പദം ഇരുമ്പിനെ സൂചിപ്പിക്കുന്നു, ”500” എന്നത് N / mm2 ലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു, കൂടാതെ “D” അക്ഷരം സൂചിപ്പിക്കുന്നത് അത്തരം ബാറുകൾക്ക് ഉയർന്ന Ductility (വളക്കാൻ കഴിയുന്നതു) മൂല്യങ്ങളുണ്ടെന്നാണ്. TMT ബാറുകളിൽ സൾഫറിന്റെയും ഫോസ്ഫറസിന്റെയും ശതമാനം കുറവായിരിക്കും , സ്റ്റീലിൽ സൾഫർ, ഫോസ്ഫറസ് ശതമാനം കൂടിയാൽ അത്തരം സ്റ്റീലുകൾ നല്ലതായിരിക്കുകയില്ല .

Fe 500 D യുടെ വളക്കാനുള്ള (ഇലോഗെഷൻ) കഴിവ് 16% ഉണ്ടങ്കിൽ Fe 500 നു അത് 12% മാത്രമുള്ളു…

Fe 500 D യുടെ ടെൻസിൽ സ്ട്രെങ്ത് 565 Mpa ഉള്ളപ്പോൾ Fe 500 നു 545 മാത്രമാണ്.

ഇതൊക്കെ കൊണ്ട് തന്നെ നമ്മുടെ സ്വപ്ന ഭവനത്തിനു സ്റ്റീൽ വാങ്ങുമ്പോൾ Fe 500 D ഉള്ള സ്റ്റീൽ വാങ്ങുന്നതാണ് ഏറ്റവും നല്ലത്.

കരുത്ത്,

ഡക്റ്റിലിറ്റി,

വെൽഡിംഗ് കഴിവ്,

വളയാനുള്ള കഴിവ്

ഭൂകമ്പ പ്രതിരോധം,

ഉയർന്ന താപ പ്രതിരോധം,

കോൺക്രീറ്റ്നോട്‌ കൂടുതൽ ബോണ്ടിംഗ് ശക്തി,

പെട്ടന്ന് തുരുമ്പ് പിടിക്കില്ല etc ഇതെല്ലാം TMT ബാർസിന്റെ പ്രധാന ഗുണങ്ങളാണ്.

ഒരു സ്റ്റീൽ ബാറിന്റെ ബലം അറിയുവാൻ ഉള്ള ടെസ്റ്റുകൾ താഴെ പറയുന്നതാണ്

1, ടെൻഷൻ ടെസ്റ്റ്‌

2, ടോർഷൻ ടെസ്റ്റ്‌

3, ബെൻഡ് ടെസ്റ്റ്‌

4, റിബൻഡ് ടെസ്റ്റ്‌

5, ഹാർഡ്നെസ് ടെസ്റ്റ്‌

6, ഇമ്പാക്ട് ടെസ്റ്റ്‌

7, യീൽഡ് ടെസ്റ്റ്

ഒരു M3 കോൺക്രീറ്റിനു എത്ര കിലോ സ്റ്റീൽ വേണം എന്ന് ചോദിച്ചാൽ

ഇത് പല സ്ട്രക്ച്ചറിനും പല വിധത്തിലാകും , പക്ഷേ എന്നിരുന്നാലും സ്ലാബ് സ്ട്രക്ക്ച്ചറിനു മിനിമം 78.50 kg / M3 ൽ വേണം എന്നാണ് അനുശ്വാസിക്കുന്നത് , (1% (minimum needed) = (1/100) x 7850 (Density of steel) = 78.50 kg.

Leave a Comment

Your email address will not be published. Required fields are marked *