ഫ്ളോറിങ് | ടൈൽസ്

By Sarath Chandran K, E veedu, Engineering consultant

വീടിന്റ ഫ്ളോറിങ് എന്ന് കേൾക്കുമ്പോ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന മൂന്നു മെറ്റീരിയൽസ് ഇവയാണ് 1)ടൈൽസ് 2)മാർബിൾ 3)ടൈൽസ്.. ഇതിൽ സാധാരണക്കാർ അധികമായും തിരഞ്ഞെടുക്കുന്നത് ടൈൽസ് ആണ്. എന്നാൽ അധികമാർക്കും എങ്ങേനെയാണ് ഒരു നല്ല ടൈൽ തിരഞ്ഞെടുക്കേണ്ടതെന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും അറിയില്ല. ഇക്കാരണം കൊണ്ട് തന്നെ പല അബദ്ധങ്ങളും സംഭവിക്കാറുമുണ്ട്.

ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 7 കാര്യങ്ങള്‍!

Tile photo shared by Noushad (https://koloapp.in/posts/1613891626)

ടൈൽ സെലെക്ഷൻ

ടൈലുകള്‍ ഇല്ലാത്ത വീടുകള്‍ തീര്‍ച്ചയായും കുറവായിരിക്കും. നിരവധി തരങ്ങളിലും ഡിസൈനുകളിലും ലഭ്യമായതിനാല്‍ ടൈലുകള്‍ ഉപയോഗിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.ഈ ഇനത്തില്‍ പെടുന്ന മറ്റു ഉല്‍പന്നങ്ങളെ അപേക്ഷിച്ച്, ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത് ടൈലുകളിലാണെന്ന് ഒരു പക്ഷേ പറയാനാവും.

ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ :

1. ടൈലുകള്‍ വാങ്ങുന്നതിനു മുമ്പ് അത് എവിടെ ഉപയോഗിക്കാനുള്ളതാണെന്ന വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.ഇന്‍ഡോര്‍ / ഔട്ട്‌ഡോര്‍, ബെഡ് റൂം, ലിവിംങ് റൂം, കിച്ചണ്‍ തുടങ്ങിയ ഏരിയകളിലേക്ക് വ്യത്യസ്ത ടൈലുകള്‍ ഉപയോഗിക്കാം. വീട്ടില്‍ കൂടുതല്‍ ആളുകള്‍ പെരുമാറുന്ന ഭാഗത്ത് കൂടുതല്‍ ഉറപ്പുള്ള ടൈലുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

2. ഏതു തരം ടൈല്‍ ആണു ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് നിശ്ചയിക്കുക.ബ്രിക്ക്, കോണ്‍ക്രീറ്റ്, സെറാമിക്, മൊസൈക്, ഗ്ലാസ് തുടങ്ങിയ തരത്തിലുള്ള ടൈലുകള്‍ ലഭ്യമാണ്. നിങ്ങളുടെ അഭിരുചിക്കും ആവശ്യകതക്കും ഉതകുന്ന് തരത്തിലുള്ള തരം ടൈലുകള്‍ വാങ്ങുക.

3. ചെറിയതും ഇരുണ്ടതുമായ റൂമുകള്‍ക്ക് ലൈറ്റ് കളേഴ്‌സ് ടൈലുകള്‍ തിരഞ്ഞെടുക്കാവുന്നത്. ഇത് റൂം കൂടുതല്‍ വിശാലത തോന്നിക്കാനും റൂമിനുള്ളില്‍ കുറച്ചു കൂടി പ്രകാശിതമാക്കാനും ഉപകരിക്കും.

4. താല്‍ക്കാലിക സാമ്പത്തിക നേട്ടത്തിനു വേണ്ടി ടൈലുകളുടെ ഗുണമേന്മയില്‍ കോംപ്രമൈസ് ചെയ്യാതിരിക്കുക. ഗുണമേന്മ കുറഞ്ഞവ ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

5. ഉദ്ദേശിച്ചതിനേക്കാള്‍ ഒരു 5%10% കൂടുതല്‍ വാങ്ങാന്‍ ശ്രമിക്കുക.ഇത് കൊണ്ട് ടൈലുകള്‍ പതിക്കുന്ന അവസരത്തില്‍ ഉണ്ടാവുന്ന പൊട്ടലുകള്‍ കൊണ്ട് ടൈലുകള്‍ തികയാത്ത അവസ്ഥ ഒഴിവാക്കാനാവും.ചില അവസരങ്ങളില്‍ നിങ്ങള്‍ വാങ്ങിയ അതേ ബാച്ച് / ഷേഡുകളിലുള്ള ടൈലുകള്‍ കിട്ടിയെന്നു വരില്ല.ആ പ്രശ്‌നം ഒഴിവാക്കാനും ഇത് കൊണ്ട് സാധിക്കും.ഉപയോഗിക്കാത്ത ടൈല്‍ ബോക്‌സുകള്‍ തിരിച്ചു കൊടുക്കാനും കഴിയുന്നതാണ്.

6. യോജിച്ച ടൈല്‍ ഗ്രൗട്ട് ഉപയോഗിക്കുക.

7. ഫ്‌ളോറില്‍ കൂടുതല്‍ ടൈല്‍ കട്ടിംഗ് ആവശ്യമുണ്ടെങ്കില്‍ വലിയ ടൈലുകള്‍ക്കു പകരം ചെറിയ ടൈല്‍സ് ഉപയോഗിക്കാം.ഇത് ഒരു ഫ്‌ളോ കിട്ടാന്‍ സഹായിക്കും

കേരള ഹോം കൺസ്ട്രക്ഷൻ ഡിസൈൻസും പ്ലാൻസിനും വേണ്ടി ഡൌൺലോഡ് ചെയൂ Kolo ആപ്പ്.

Leave a Comment

Your email address will not be published. Required fields are marked *