കോഴിക്കോട്, നടുവട്ടം 5.25 സെന്റിൽ 2200 Sqft മനോഹരമായ വീട്

Total Plot 𝟓.𝟐𝟓 𝐜𝐞𝐧𝐭
Total Area 𝟐𝟐𝟎𝟎 𝐬𝐪𝐟𝐭

കോഴിക്കോട് ജില്ലയിലെ നടുവട്ടം എന്ന സ്ഥലത്താണ് പ്രവാസിയായ റഊഫിന്റെ പുതിയ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് വീടിന്റെ ഹൈലൈറ്റ്. വെറും 5.25 സെന്റിലാണ് ഈ വീട് നിർമിച്ചത്. എന്നിട്ടും രണ്ടു കാർ പാർക്ക് ചെയ്യാൻ പാകത്തിൽ മുറ്റമുണ്ട്. അകത്തളങ്ങൾ വിശാലവുമാണ്.

ചെറിയ പ്ലോട്ടിൽ പരമാവധി കാഴ്ച ലഭിക്കാനായി മേൽക്കൂര നിരപ്പായും ചരിച്ചും വാർത്തു. ബാൽക്കണിയുടെ ഭാഗത്തെ ഭിത്തിയിൽ ഗ്രൂവ് നൽകി നീല ടെക്സ്ചർ പെയിന്റ് കൊണ്ട് ഹൈലൈറ്റ് ചെയ്തു. മുറ്റം താന്തൂർ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, പ്രെയർ ഏരിയ , ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സ്വകാര്യത നൽകി സ്വീകരണമുറി വേർതിരിച്ചു. അവിടെ നിന്നും പ്രവേശിക്കുന്നത് ഡൈനിങ് ഹാളിലേക്കാണ്‌. ഇത് ഓപ്പൺ പ്ലാനിൽ ഒരുക്കിയതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു.

സ്‌റ്റെയറിന്റെ ഭാഗം ഡബിൾ ഹൈറ്റിലാണ്. ഇവിടെ എയർ വെന്റുകൾ നൽകി. ചൂട് വായു ഇതിലൂടെ പുറത്തേക്ക് പോകുന്നതിനാൽ വീടിനകത്ത് സുഖകരമായ കാലാവസ്ഥ നിലനിൽക്കും. വുഡ്+ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് സ്റ്റെയർ. പടികളിലും തടിയാണ് വിരിച്ചത്.

ഗ്രാനൈറ്റാണ് പൊതുവിടങ്ങളിൽ വിരിച്ചത്. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്. അക്കേഷ്യ കൊണ്ടാണ് ലിവിങ്ങിലെ ഫർണിച്ചറുകൾ. കട്ടിലും ജനലും തേക്ക് കൊണ്ട് നിർമിച്ചു.

ഒരു വശത്തു ബെഞ്ച് കൺസെപ്റ്റിലുളള ഊണുമേശയാണിവിടെ. ഊണുമുറിയിൽ നിന്നും ചുറ്റുമതിലിനോട് ചേർന്ന് ചെറിയ പാഷ്യോയും ഒരുക്കിയിട്ടുണ്ട്.

കിടപ്പുമുറികളിൽ ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി. സ്റ്റോറേജ് സുഗമമാക്കാൻ വാഡ്രോബുകൾ നൽകി. മൂന്നു കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ടോയ്‍ലറ്റും ക്രമീകരിച്ചു.

പ്ലൈവുഡ്+ഓട്ടോ പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. വീടിന്റെ പിന്നിലുള്ള വർക്കേരിയ എക്സ്റ്റെൻഡ് ചെയ്ത് വർക്കിങ് കിച്ചനും സൗകര്യമൊരുക്കി.

രാത്രിയിൽ ഹൈലൈറ്റർ വിളക്കുകൾ തെളിയുമ്പോൾ വീട് കാണാൻ മറ്റൊരു ലുക്കാണ്. പകൽ കണ്ട വീട് അല്ല ഇതെന്ന് തോന്നിപ്പോകും..എന്തായാലും ഫലപ്രദമായ പ്ലാനിങ്ങിലൂടെ സ്ഥലപരിമിതിയെ ,മറികടക്കാം എന്നുള്ളതിന് നല്ലൊരു മാതൃകയാണ് ഈ വീട്

Location- Naduvattom, Calicut

Area- 2200 SFT

Plot- 5.25 cent

Owner- Raoof

Design- Fayis fayis Muhammed
Corbel Architecture, Calicut
Mob- 90610 88111

Leave a Comment

Your email address will not be published. Required fields are marked *