വീട് പണി തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Sarath Chandran K, E veedu, Engineering consultant

2850 Sqft House by Tomy (https://koloapp.in/posts/1625122866)

പൊതുവേ നമുക്കുചുറ്റും നടക്കുന്ന കുറച്ചു കാര്യങ്ങൾ നോക്കിയാലോ,വീട് പണി തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വീട് വെക്കാൻ പോകുന്ന മലയാളികൾ ചെയ്യുന്നത്.. സത്യത്തിൽ ഇതല്ലേ പലരും ചെയ്യുന്നത് ആഗ്രഹങ്ങളും ബഡ്ജറ്റും രണ്ടുവഴിക്ക്

ആഗ്രഹങ്ങളും യാഥാർത്ഥ്യവും നമ്മുടെ കയ്യിലുള്ള സേവിങ് സും നമ്മുടെ ആവശ്യങ്ങളും ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു

ഇതിൽ ഏതെങ്കിലുമൊന്നിൽ അഥവാ ആഗ്രഹത്തിൽ മാത്രം കുടുങ്ങി പോകുമ്പോഴാണ് നമ്മൾ വീടിൻ ഒപ്പം ബാധ്യതയുടെ വീട് കെട്ടിപ്പൊക്കുന്നത് മലയാളിയുടെ വീട് എന്ന ആഗ്രഹം

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് അവിടെയുള്ള ആളുകൾ ആയി ഇടപഴകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യമുണ്ട് മലയാളികൾക്ക് എല്ലാ ആഗ്രഹങ്ങൾ എന്നപോലെ വീട് എന്ന ആഗ്രഹവും കുറച്ചു വലുതാണ്..

ലാളിത്യമാണ് വീടിന്റെ മെയിൻ എന്ന് പറയുന്നവർ പൊതുവേ സ്വന്തം വീടുവയ്ക്കുമ്പോൾ ഭാരിച്ച ഭാധ്യതകൾക്കു പിറകെ പോകാറുണ്ട്, ട്രഡീഷണൽ വീടുകൾ ആണ് നമുക്ക് നല്ലത് എന്ന് പറയുന്നവരും പൊതുവേ വീടുവയ്ക്കുമ്പോൾ കണ്ടംബറി വീട് വെക്കാറുണ്ട്, സ്വന്തം ബഡ്ജറ്റും ആവശ്യങ്ങളും നല്ലപോലെ വ്യക്തതയുള്ള പലരും വീട് വെക്കുമ്പോൾ അത് ഇരട്ടി ആക്കാറുണ്ട്… സത്യം പറഞ്ഞാൽ ഒരു ഭൂരിഭാഗം ആളുകൾക്കും വീട് മറ്റുള്ളവരെ കാണിക്കാനും അവരുടെ താല്പര്യങ്ങൾ കൊണ്ട് വന്ന് നല്ലത് പറയിക്കാനും അതിനപ്പുറം, എനിക്കിഷ്ടപ്പെടുന്ന പോലെ എന്റെ ബഡ്ജറ്റിൽ വീട് വെച്ചാൽ ആളുകൾ അത് അംഗീകരിക്കുമോ എന്ന ഭയത്തിൽ ചെയ്യുന്നവരുമാണ്.

പലരും ആദ്യം ചെയ്യുന്നത്, നമ്മൾ ആദ്യം ചെയ്യേണ്ടത്

അതേ… Sqft rate എത്രയാ.?.

ആഗ്രഹം തുടങ്ങിയ അന്ന് മുതൽ നമ്മൾ പൊതുവേ ചെയ്യാറുള്ള ഒരു കാര്യം സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണെന്ന് ചോദിക്കുകയാണ്, നമുക്ക് പരിചയമുള്ള കോൺട്രാക്ട്മാരോടും സോഷ്യൽ മീഡിയയിൽ കാണുന്ന കോൺട്രാക്ടർമാരോടും ഒക്കെ നമ്മൾ ഈ ചോദ്യം ആവർത്തിച്ചു ചോദിക്കുന്നു… Sqft rate എത്രയാ..? ഇതിൽ നിന്നും കിട്ടുന്നത്

സ്ക്വയർ ഫീറ്റ് റേറ്റ് എന്നുള്ള ഒരു കാര്യം ഇല്ല എന്ന് ആദ്യം തന്നെ മനസ്സിലാക്കുക, 1200 രൂപയ്ക്ക് വർക്ക് ചെയ്തു തരാം എന്ന് പറയുന്നവരെ വിശ്വസിച്ചു റേറ്റ് കുറവാണല്ലോ എന്ന് പറഞ്ഞ് വർക്ക് കൊടുക്കുന്നതും 1800 രൂപ 2000 രൂപ ഒക്കെ പറയുന്നവരെ അയ്യോ കൂടുതലാണോ എന്ന് പറയുന്നതും പൊതുവേ കാണാറുണ്ട്, ഇങ്ങനെ സംഭവിക്കുന്നത് പലപ്പോഴും സോഷ്യൽ മീഡിയ വഴിയാണ്, 1250 രൂപയ്ക്ക് വർക്ക് ചെയ്തു തരാം എന്ന് പറയുന്ന ഒരു കമ്പനി 2000 രൂപയ്ക്ക് വർക്ക് ചെയ്ത ഒരു വീടിന്റെ ഫോട്ടോ ഇട്ട് അതിനുമുകളിൽ 1200 രൂപ sqft റേറ്റ് എന്ന് എഴുതുന്നു, സ്വാഭാവികമായും ആ പരസ്യത്തിൽ ആകർഷിക്കപ്പെടുന്ന ഒരു കസ്റ്റമർ ആഗ്രഹിക്കുന്നത് അതുപോലെയുള്ള ഒരു വീട് ആയിരിക്കും, സ്ക്വയർ ഫീറ്റ് റേറ്റ് 1250 എന്ന് കണ്ടത് കൊണ്ട് മാത്രം ആ ഒരു കസ്റ്റമർ അവരെ കോൺടാക്ട് ചെയ്യുന്നു,

എന്നാൽ ഒരിക്കലും പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇത്തരത്തിൽ കിട്ടുകയില്ല എന്നതാണ് യാധാർഥ്യം ഇത്തരത്തിൽ പറ്റിക്കപെടുന്നു കഥകൾ നിരവധിയാണ്,

Plan send ചെയ്യാമോ…?

മറ്റൊരു പ്രധാന കാര്യം പ്ലാൻ സെന്റ് ചെയ്യാമോ എന്ന് ചോദ്യമാണ്,

നമ്മുടെ സ്ഥലം നീളം വീതി ദിശ അതിലുപരി നമ്മുടെ ആവശ്യങ്ങൾ അത് നമ്മുടെ മാത്രമാണ്, 5 സെന്റിൽ 1000 സ്ക്വയർ ഫീറ്റ് ഉള്ള 10 പ്ലാനുകൾ ഉണ്ടെങ്കിൽ ആ പത്ത് പ്ലാനുകളും വ്യത്യസ്തങ്ങൾ ആയിരിക്കും… കാരണം അത് അങ്ങനെയാണ്,

ഇനി നിങ്ങൾക്ക് ഏതെങ്കിലും വീടുകൾ കണ്ടു ഇഷ്ടപ്പെട്ടാൽ, ആ വീടിന്റെ എലിവേഷൻ നമുക്ക് റഫറൻസ് ആയി എടുക്കാവുന്നതാണ്,

ആദ്യം ചെയ്യേണ്ടത്.. എങ്ങനെ തുടങ്ങാം..

നമ്മുടെ ആവശ്യങ്ങളെ കുറിച്ചും നമ്മുടെ ബഡ്ജറ്റിനെ കുറിച്ചും വ്യക്തമായ ഒരു ധാരണ ഉണ്ടാക്കുക, ശേഷം ഇതിനെ അടിസ്ഥാനപ്പെടുത്തി ഒരു പ്ലാൻ തയ്യാറാക്കുക, ഞാൻ നേരത്തെ പറഞ്ഞപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും വീടുകൾ ഉണ്ടെങ്കിൽ എലിവേഷൻ ചെയ്യുന്ന സമയത്ത് നമുക്ക് റഫറൻസ് എടുക്കാവുന്നതാണ്, ശേഷം കോൺട്രാക്ടറെ എൽപ്പിക്കുകയാണെങ്കിൽ, നമ്മുടെ വീടിന് അവരുടെ estimation വാങ്ങുക, മെറ്റീരിയൽ ക്വാളിറ്റി എന്നിവ ഡീറ്റെയിൽ ആയിട്ട് ചെക്ക് ചെയ്യുക, അവർ ചെയ്ത വർക്കുകൾ പോയി കാണുക പറ്റുമെങ്കിൽ ആ വീട്ടുടമയുടെ കൂടെ അല്പനേരം ചിലവഴിക്കുക, ഈ കോൺട്രാക്ടർ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പിന്നീട് ഒരു ആലോചന വേണ്ടിവരില്ല,

കുറച്ചു മണിക്കൂറുകൾ മതി ഇങ്ങനെ ചെയ്യാൻ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം.. മാറ്റിവെച്ചു കൂടെ കാരണം ഒരിക്കൽ മാത്രം പണിയുന്ന നമ്മുടെ സ്വപ്ന വീടല്ലേ…?

കേരള ഹോം കൺസ്ട്രക്ഷൻ ഡിസൈൻസും പ്ലാൻസിനും വേണ്ടി ഡൌൺലോഡ് ചെയൂ Kolo ആപ്പ്.

Leave a Comment

Your email address will not be published. Required fields are marked *