വീട് പണിക്ക് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ

By Sarath Chandran K, E veedu, Engineering consultant

വീടുപണിയുടെ ആദ്യഘട്ടം പ്ലോട്ട് സെലക്ഷനാണ് നല്ല ഉറപ്പുള്ളതും ഇലക്ട്രിസിറ്റി വാട്ടർ മുതലായവ സമീപത്ത് ലഭിക്കുന്നതും, ഗതാഗത സൗകര്യം ഉള്ളതും ആയ പ്ലോട്ട് ലഭിക്കുകയാണെങ്കിൽ നമുക്ക് ചെലവ് വളരെ ലാഭിക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിൽ പ്ലോട്ട് സെലക്ട് ചെയ്യുകയാണെങ്കിൽ നല്ലതാണ്.

ആ മണ്ണ് നമുക്ക് ജെസിബി ഉപയോഗിച്ച് മാറ്റുകയും ആ മണ്ണ് ഫൗണ്ടേഷൻ ഇടാൻ ഉപയോഗിക്കുകയും ചെയ്യാം.റോഡ് നിരപ്പിൽ നിന്നും താഴ്ന്ന പ്ലോട്ട് ആണെങ്കിൽ എയർ സർക്കുലേഷൻ കുറയാനും pollution കൂടാനും ചൂട് കൂടുതൽ ആവാനും സാധ്യതയുണ്ട്,

ദീർഘ ചതുരാകൃതിയിലോ അല്ലെങ്കിൽ സമചതുരാകൃതിയിലോ ഉള്ള വസ്തുവാണ് ഉത്തമം. കിഴക്കോട്ട് ദർശനമുള്ള വസ്തു ഏറെ ഉത്തമമാണ്. മുൻഗണന നോക്കുമ്പോൾ ആദ്യം കിഴക്ക് — പിന്നീട് മുൻഗണന വടക്ക് -പിന്നെ പടിഞ്ഞാറ്, ശേഷം തെക്ക്, എന്നിങ്ങനെയാണ്. വടക്ക്-കിഴക്ക് ഭൂമി ചെരിഞ്ഞു കിടക്കുന്നതും നല്ലതാണ് ഒഴിവാക്കാൻ സാധിക്കുമെങ്കിൽ ഒഴിവാക്കുക

ഒഴിവാക്കാൻ സാധിക്കുമെങ്കിൽ ഒഴിവാക്കുക

 1. വലിയ രണ്ട് വസ്തുക്കൾ ക്കിടയിൽ ഉള്ള ഭൂമി
 2. വളരെ ഉയർന്ന കെട്ടിടങ്ങൾക്കിടയിൽ ഉള്ള ഭൂമി
 3. കരിങ്കല്ലും ചെങ്കല്ലും നിറഞ്ഞതായി സ്ഥലം
 4. മലിനജല ചാനലുകൾക്ക് അടുത്തുള്ള ഭൂമി
 5. ചന്തക്ക് അടുത്തുള്ള ഭൂമി
 6. ഒറ്റപ്പെട്ട സ്ഥലങ്ങൾ
 7. ആരാധനാലയങ്ങൾ ഫാക്ടറികൾ എന്നിവയ്ക്ക് തൊട്ടടുത്തുള്ളവ

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

 1. neighborhood സോഷ്യൽ ആൻഡ് ഫ്രണ്ട്‌ലി ആയ, കമ്മ്യൂണിറ്റി ആൻഡ് പൊളിറ്റിക്കൽ സപ്പോർട്ട് ഉള്ള ഒരു സ്ഥലം ആയിരിക്കണം അത്യാവശ്യം പ്രൈവസി ഉള്ള സ്ഥലം ആയിരിക്കണം. സെലക്ട് ചെയ്യുന്നതിന് മുന്നേ അയല്പക്കക്കാരിൽ ഇൽ ചിലരോട് എങ്കിലും സംസാരിക്കുന്നത് അവിടുത്തെ അറ്റ്മോസ്ഫിയർ മനസ്സിലാക്കാൻ കൂടുതൽ നല്ലതാണ്
 2. നമ്മുടെ requirements അനുസരിച്ച് എത്ര സ്ക്വയർഫീറ്റ് വരും എന്ന് മനസ്സിലാക്കി അതിന് അനുയോജ്യമായ വസ്തു സെലക്ട് ചെയ്യുക* 1 cent — 435.6 sqft ആണ് വരുന്നത്, Rule പ്രകാരം മുൻഭാഗത് 3 m, സൈഡിൽ 1 m വീതവും,പുറകിൽ 1.5 m എന്നിങ്ങനെ അതിരിൽ നിന്നും ഫൗണ്ടേഷൻലേക്ക് വിടണം,* frontage കൂടുതലുണ്ടെങ്കിൽ കുറച്ചുകൂടി സ്ട്രക്ചറൽ അപ്പിയറൻസ് കിട്ടാൻ നല്ലതാണ്,ഈ കാര്യങ്ങൾ ഉൾക്കൊണ്ട് അതിലുപരി ബഡ്ജറ്റ് കണക്കാക്കി എത്ര സെന്റ് വേണമെന്ന് തീരുമാനിക്കുക,
 3. പബ്ലിക് ട്രാൻസ്പോർട്ടേഷൻ സ്കൂൾ മെഡിക്കൽ ഫെസിലിറ്റീസ് ഒരു നിശ്ചിത പരിധിക്കുള്ളിൽ ആയിരിക്കണം
 4. കൂടാതെ Water സപ്ലൈ,ഗ്യാസ്, ഇലക്ട്രിസിറ്റി, തുടങ്ങിയവ ലഭ്യമാണ് എന്ന് ഉറപ്പുവരുത്തണം.

സ്ഥലം രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 1. നമുക്ക് വസ്തു നൽകുന്ന ആളുടെ പേരിൽ തന്നെയാണ് ഭൂമി എന്ന് ഉറപ്പുവരുത്തുക ഒറിജിനൽ രേഖകൾ കണ്ടു മാനാസിലാക്കുക
 2. വീട് ഒരു സ്വപ്നമാണെന്ന് ഭംഗി വാക്ക് പറയാറുണ്ട്,.. സ്വപ്നം മാത്രമല്ല.. ഊർജമാണ്, ഒരുപാട് തലമുറകൾക്ക് കൈമാറാനുള്ളതാണ്.. കുടുംബങ്ങളുടെ എല്ലാ കാര്യങ്ങളിലും ഒരംഗം എന്ന പോലെ ആണ്…
  അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ കാര്യങ്ങൾ ഒക്കെയും പ്രതേകം ശ്രദ്ധിക്കുക,

ഇപ്പൊ നമ്മുടെ കയ്യിൽ നമ്മളൊരുപാട് ആഗ്രഹിച്ച വീടിനു വേണ്ട plot ആയി.. ഇനി സ്ഥലം ഒരുക്കാം അല്ലേ..

കേരള ഹോം കൺസ്ട്രക്ഷൻ ഡിസൈൻസും പ്ലാൻസിനും വേണ്ടി ഡൌൺലോഡ് ചെയൂ Kolo ആപ്പ്

Leave a Comment

Your email address will not be published. Required fields are marked *