ചോർച്ച !!!ചോർച്ച !!!!!ചോർച്ച.ഒഴിവാക്കാൻ വാർക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം

By Mizhaab, E veedu 

ചോർച്ച ഒഴിവാക്കാൻ 10 കാര്യങ്ങൾ

  • ബ്രാൻഡഡ് സിമെൻറ് വേണം സെലക്ട് ചെയ്യാൻ. അധികം പഴകാത്ത സിമെൻറ് ഉപയോഗിക്കണം . പഴക്കം കൂടുംതോറും സിമെൻറ് ബലം കുറയ്ക്കും.
  • വാർക്കക്കുള്ള സ്റ്റീൽ തുരുമ്പെടുത്തതാകരുത്. കമ്പി പാകുമ്പോൾ എൻജിനീയറുടെ മേൽനോട്ടത്തിൽ കൃത്യമായ സൈസിലുള്ള കമ്പി കൃത്യമായ രീതിയിൽ ചെയ്യണം.കവറിങ് ബ്ലോക്ക് വെക്കണം .
  • പുഴ മണൽ ഉപ്പു രസം ഇല്ലാത്തതാനെന്നു ഉറപ്പു വരുത്തണം. എം-സാൻഡ് / പാറപൊടി ആണെങ്കിൽ നല്ല ഗ്രേഡഡ് മണൽ ആയിരിക്കണം.
  • മെറ്റലിൻറെ സൈസ് ചെക്ക് ചെയ്തു ഉറപ്പിച്ചതിനു ശേഷം മാത്രമേ വാങ്ങാവൂ.
  • ക്ലോറിൻ കലരാത്ത വെള്ളം ഉപയോഗിക്കണം . വെള്ളം വളരെ കൃത്യമായി അളന്നു വേണം ഉപയോഗിക്കാൻ. വെള്ളം കൂടിയാലും കുറഞ്ഞാലും ബലക്കുറവ് ഉണ്ടാകാനും ചോർച്ച ഉണ്ടാകുന്നതും സാധ്യതയുണ്ട് .
  • വെള്ളത്തിൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് കൂട്ടുന്നത് നല്ലതാണ്.
  • കോൺക്രീറ്റ് ചെയ്ത ഉടൻ അതിനു മുകളിലൂടെ നടക്കാൻ പാടില്ല. ചെറിയ ഇളക്കം പോലും ക്രാക്ക് ഉണ്ടാക്കാൻ ഇട വരുത്തും.
  • കോൺക്രീറ്റ് ചെയ്യുമ്പോൾ ഗാപ് ഉണ്ടാക്കാൻ പാടില്ല. ഒറ്റ സ്റ്റെപ്പിൽ തന്നെ കോൺക്രീറ്റ് കമ്പ്ലീറ്റ് ചെയ്യണം. ഉള്ളിൽ വിടവുകൾ ഉണ്ടാവാകാത്തവിധം ഇടിച്ചുറപ്പിക്കുകയോ കോമ്പ്രെസർ കൊണ്ട് ഉറപ്പിക്കുകയോ വേണം.(use viberator)
  • കോൺക്രീറ്റിനു ശേഷമുള്ള പ്ലാസ്റ്ററിങ് അധികം വൈകിക്കാതെ ചെയ്യേണ്ടതാണ്, അല്ലെങ്കിൽ പ്ലാസ്റ്ററിങ് കോൺക്രീറ്റിമായി സെറ്റ് ആകാതെ വരികയും പിന്നീട് പൊളിഞ്ഞു പോകുകയും ചെയ്യും. പ്രോപ്പർ ആയുള്ള ചെരിവ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • വാട്ടർ curing 14day minimum.

Leave a Comment

Your email address will not be published. Required fields are marked *