സ്ഥലം വാങ്ങുന്നതിനു മുൻപേ

By Mizhaab Ahamed, Admin @E veedu

ഒരു സുഹൃത്തിന്റെ അനുഭവമാണ് ഇങ്ങനെ ഒരു എഴുത്തിനു ആധാരം..
സംഭവം സിംപിൾ ആണ്..

വീട് വെക്കാൻ റെഡി ആയി, കയ്യിൽ കുറച്ചു ക്യാഷ് ഒക്കെ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ഇനി ഒരു ചെറിയ ഒരു പ്ലോട്ട് വാങ്ങി വീട് വെക്കാൻ പോകുന്നവരിലേക്ക് ചെറിയ ഒരു ശ്രദ്ധ ക്ഷണിച്ചോട്ടെ 👍

SITE SELECTION…..ൽ ഞമ്മൾ ബേസിക് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1. Low lying lands

2018 നു ശേഷം വന്ന മാറ്റം ആണ്. ലാൻഡ് ൽ വെള്ളം കയറുമോ, പ്രളയം, ബാധിക്കുന്ന സ്ഥലമാണോ എന്ന്..പ്രളയം വന്നതിനു ശേഷം ഗവണ്മെന്റ് ഒരു mapping ചെയ്തിട്ടുണ്ട്, അതിൽ flood affected area മാർക് ചെയ്തിട്ടുണ്ടാവും, അക്കാര്യം ഒന്ന് പ്ലോട്ട് തിരഞ്ഞടുക്കുന്നതിനു മുന്നേ ശ്രദ്ധിക്കുന്നത് നന്നാവും.

2. മറ്റൊന്ന് ഞമ്മളെ ബ്രോക്കർ &റിയൽ എസ്റ്റേറ്റ് മായി ബന്ധപെട്ട ചില നിഗൂഢതയെ കുറിച്ചാണ്.

സംഭവം എന്താണ് വെച്ചാൽ ഞമ്മൾ പ്ലോട്ട് വാങ്ങാൻ പോവുന്ന സമയം.അവർ മണ്ണടിച്ചു പ്ലോട്ട് സുന്ദര കുട്ടപ്പനാക്കി വെച്ചിട്ടുണ്ടാവും. ഓവർ മേക്കപ്പ് ആണേൽ ഒന്ന് സൂക്ഷിചെക്കണം. സംഭവം സിംപിൾ ആണ്.. ആ പ്ലോട്ട്ന്റെ ചെറിയ ഒരു ഹിസ്റ്ററി പരിശോധിക്കുക. പിൻകാലത്തു അവിടെ കുളമോ, കോറിയോ, കല്ലെടുക്കൽ, മറ്റോ നടന്നിട്ടുണ്ടോ എന്ന്.
അത് കൊണ്ട് ഒരു കല്യാണലോചന പോലെ അയൽവാസികളെ അടുത്ത് ചെറിയ രീതിയിൽ അനേഷിക്കുന്നത് നന്നാവും. ഇല്ലെങ്കിൽ . ആദ്യ കുഴിയെടുക്കുമ്പോ താഴോട്ടു താഴോട്ടു പോവുമ്പോ അറിയും പറ്റിയ അമളി
അത് കൊണ്ട് പ്ലോട്ട് ന്റെ 15 years history എടുക്കാൻ മറക്കരുത്. 👍
മേൽ പറഞ്ഞ പ്ലോട്ടിൽ വീട് വെച്ചാൽ കയ്യിലുള്ള ബഡ്ജറ്റിന്റെ മൂന്നിലൊന്നു foundation നു തന്നെ പോവും.. piller അടിച്ചു അടിച്ചു പോക്കറ്റ് കാലിയാകും..

3. മറ്റൊന്നാണ് ഏറ്റവും പ്രാധാനപ്പെട്ട ഒന്ന് പല ആളുകളും വിട്ടു പോകുന്ന ഒന്ന് വെള്ളത്തിന്റെ ലഭ്യത.

ഇത് പരിശോധിക്കാൻ simple ആണ്. Near by വരുന്ന വീടുകളിലെ വേനൽ കാലത്തെ കിണർ പരിശോദിച്ചാൽ വരൾച്ച രൂക്ഷമായി ബാധിക്കുന്ന പ്രദേശം ആണെന്ന് നമുക്ക് അറിയാൻ പറ്റും 👍

4- ഇനി ഒരു കൂട്ടരുണ്ട്. Slop ഉള്ള വെറൈറ്റി പ്ലോട്ട് തപ്പി നടക്കുന്നവർ, തട്ട് തട്ടായി വീട് വെച്ച് variety ആക്കാൻ.

Variety ക്കു ഇറങ്ങുമ്പോൾ പോക്കറ്റ് നോക്കുന്നത് നന്നാവും. 🙏ഇങ്ങനെ വീട് വെക്കുമ്പോൾ ഓരോ ലെവലിലും മണ്ണിനെ പിടിച്ചു കെട്ടാൻ വേണ്ടി വലിയ വലിയ retaining walls കെട്ടേണ്ടി വരും. കൺസ്ട്രക്ഷൻ കോസ്റ്റ് കയ്യിൽ നിക്കില്ല, ഫൌണ്ടേഷൻ ചിലവ് തന്നെ താങ്ങാൻ കഴിയില്ല.budget നുസരിച്ചു ഇത്തരം കാര്യങ്ങൾക്ക് മുതിരുക.

5 – ഇനി ചെറിയ പ്ലോട്ട് ആണേൽ, പ്രതേകിച്ചു പല ആളുകളും കോർണർ പ്ലോട്കൾ വാങ്ങാറുണ്ട്.

ബ്രോക്കർസ് ആണേൽ നല്ല ഡയലോഗ് ഉം അടിക്കും. രണ്ടും ഭാഗത്തു നിന്നും view. 😍എന്ന് പറഞ്ഞു തള്ളും, എന്നാൽ അതും കേട്ട് വാങ്ങുന്നതിന് മുന്നേ ഞമ്മൾ നോക്കേണ്ട കാര്യം എന്താന്നു വെച്ചാൽ.
പുതിയ rule അനുസരിച്ചു
റോഡിൽ നിന്ന് 3 മീറ്റർ വിടണം. കോർണർ പ്ലോട് ആണേൽ 2 ഭാഗത്തു നിന്നും 3 മീറ്റർ വീതം. അപ്പൊ അത്തരം പ്ലോട് കൾ വാങ്ങുമ്പോൾ ആദ്യം നിങ്ങളിലേക്ക് ഈ റൂൾ ഓർമ വരണം.

അത് പോലെ മറ്റു കാര്യങ്ങളാണ്. റോഡിന്റെ വീതി, വീടിന്റ പണി തുടങ്ങുമ്പോ മെറ്റീരിയൽ, വാഹന സൗകര്യങ്ങൾ, എന്നിവ പിന്നീട് ബുദ്ധിമുട്ടവരുത്.

ഇതൊക്കെ സിംപിൾ ആണേലും, ശ്രദ്ധിക്കുന്നത് നന്നായിരിക്കും..

Leave a Comment

Your email address will not be published. Required fields are marked *