10 സെന്റിൽ 𝟏𝟑𝟓𝟎 Sqft മനോഹരമായ വീട്

Total plot 𝟏𝟎 𝐂𝐞𝐧𝐭
Total Area 𝟏𝟑𝟓𝟎 𝐬𝐪𝐟𝐭
Total cost 𝟐𝟑 𝐋𝐚𝐤𝐡𝐬

കൊല്ലം കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിലാണ് ആൽബർട്ട് സ്റ്റീഫന്റെ പുതിയ വീട്. ചെലവ് പരമാവധി കുറച്ച് മലയാളിത്തമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത്യാവശ്യം മുറ്റവും പിന്നിൽ പച്ചക്കറിത്തോട്ടത്തിനുള്ള സ്ഥലവും വേണം എന്നതായിരുന്നു മറ്റൊരാവശ്യം. ഇതിനനുസരിച്ചാണ് വീടിന്റെ സ്ഥാനം ക്രമീകരിച്ചത്.

ആദ്യ കാഴ്ചയിൽ രണ്ടുനില വീടാണെന്ന് തോന്നുമെങ്കിലും ഒരുനില വീടാണിത്. മേൽക്കൂര നിരപ്പായി വാർത്ത് ട്രസ് ചെയ്ത് ഓടുവിരിച്ചു. പഴയ ഓട് വാങ്ങി പോളിഷ് പോലും ചെയ്യാതെ പുനരുപയോഗിക്കുകയായിരുന്നു. പഴമയുടെ ഒരു ഫീൽ ഇതിലൂടെ ലഭിക്കുന്നു. ഫ്ലാറ്റ് റൂഫിനും മേൽക്കൂരയ്ക്കുമിടയിൽ പതിവിലും ഉയരം നൽകിയതിലൂടെ യൂട്ടിലിറ്റി സ്‌പേസിനും ഇടംലഭിച്ചു. അകത്തേക്ക് ചൂട് എത്തുന്നതും ഈ വിടവ് തടയുന്നു.

സിറ്റ്ഔട്ട്, സ്വീകരണമുറി, ഡൈനിങ് , അടുക്കള, മൂന്ന് കിടപ്പുമുറി എന്നിവയാണ് 1350 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

തറയോടാണ് നിലത്തു വിരിച്ചത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ. വീതിയുള്ള ജനാലകൾ നൽകിയതിനാൽ കാറ്റും വെളിച്ചവും ക്രോസ് വെന്റിലേഷനും സുഗമമാകുന്നു.

സ്ട്രക്ചറും ഫർണിഷിങ്ങും കിണറും ചുറ്റുമതിലും സഹിതം 23 ലക്ഷം രൂപയിൽ ഒതുക്കാനായി. സ്ട്രക്ചർ മാത്രം 17 ലക്ഷത്തിൽ ഒതുക്കി. ചുമര് തേക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ ചെലവ് രണ്ട് ലക്ഷം രൂപയോളം ഇനിയും കുറയുമായിരുന്നു.

ചെലവ്‌ കുറച്ച ഘടകങ്ങൾ

പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.

ചുവർ കെട്ടാൻ ഇന്റർലോക്ക് മഡ് ബ്ലോക്ക് ഉപയോഗിച്ചു.

ഫ്ലോറിങ്ങിനു ഒന്നിന് 16 രൂപ വിലയുള്ള തറയോട് വാങ്ങി.

ഒന്നര രൂപ നിരക്കിൽ പഴയ ഓട് വാങ്ങി മേൽക്കൂരയിൽ വിരിച്ചു.

വീട്ടുകാരുടെ അനുഭവങ്ങൾ

നല്ല നിറം കിട്ടാനായി പണിക്കാർ തറയോടിന് മുകളിൽ റെഡ് ഓക്സൈഡ് പൂശി. എന്നാൽ വീട്ടുകാർക്ക് ഇതിഷ്ടമായില്ല. പിന്നീട് ഓക്സൈഡ് മുഴുവൻ ഉരച്ചു കളയേണ്ടി വന്നു. ചുവരുകൾ തേയ്ക്കാതെ നിലനിർത്താനായിരുന്നു ആദ്യം പ്ലാൻ. മഴയുള്ള സമയത്ത് ഭിത്തി കെട്ടിയതിനാൽ ചുവരിൽ ഈർപ്പം നിറഞ്ഞു. അതോടെ ഭിത്തി മുഴുവനായി പ്ലാസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. എങ്കിലും വിചാരിച്ച ബജറ്റിനകത്ത് വീട് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു.

Project Facts
Location- Kundara, Kollam
Area- 1350 SFT
Plot- 10 cent
Budget- 23 Lakhs
Owner- Albert Stephen

Designer- Ajo V Pillai
Max interiors Kottarakara
Mob- 98461 94913

Leave a Comment

Your email address will not be published. Required fields are marked *