വീട് പണിയുമ്പോൾ പ്രായമായ പൗരന്മാരെ എങ്ങനെ പരിഗണിക്കാം

ഇന്ന് വയോജന ദിനം ! ലോകം നമ്മളേക്കാൾ കൂടുതൽ കണ്ട അവരോട് നമ്മൾ എന്ത് പറയാനാണ് എന്ന് ചിന്തിക്കാൻ വരട്ടെ, നമുക്ക് അവർക്ക് വേണ്ടി എന്തു ചെയ്യാമെന്നൊരു ചിന്ത, താഴത്തെ പോസ്റ്റിനോട് അനുബന്ധിച്ച് കുറിക്കുന്നത്… കയറി വരുന്നത് മുതൽ നമുക്ക് ഒന്നു നോക്കിയാലൊ… Gate അവർക്ക് തുറക്കാവുന്ന വലുപ്പത്തിലാക്കുക, sliding Gate ഒഴിവാക്കുക, Budget ഉള്ളവർ Automatic Gate ആക്കുക, മഴയുള്ളപ്പോഴും മറ്റും Gate അടയ്ക്കാൻ പോകുമ്പോഴുള്ള ബുദ്ധിമുട്ടും, മഴ നനഞ്ഞ് ഒരു ചെറിയ പനിയിൽ തുടങ്ങി …

സാധാരണയായി മലയാളി നിര്‍മിച്ചു കൂട്ടുന്ന ചില അബദ്ധങ്ങളെക്കുറിച്ച്

എത്ര പഠിച്ചാലും മലയാളികൾ മാറില്ല!!!!🙏 എല്ലാർക്കും വേണ്ടതു കുറഞ്ഞ റേറ്റ് ,ആഡംബരം (ക്വാളിറ്റി മാത്രം വേണ്ട ).പറയാതെ ഇരിക്കാൻ പറ്റാത്തതുകൊണ്ട് ഓർമിപ്പിക്കുന്നു കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി കടക്കെണിയില്‍ പെട്ടവരായിരിക്കും. തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം …

6 ലക്ഷത്തിൽ 350 സ്ക്വയർ ഫീറ്റിലുള്ള വീട്

ചെറിയ വീടുകൾ എന്നു കേൾക്കുമ്പോൾ , ലോ കോസ്റ്റ് വീടുകളാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ലോ കോസ്റ്റ് വീടുകളല്ല ബഡ്ജറ്റ് ഹോംസ് എന്ന ആശയത്തിൽ നിന്നു കൊണ്ടാണ് ഈ വീട്. പ്രമുഖ ആർക്കിടെക്ചർ ആൻഡ് കൺസ്ട്രക്ഷൻ സ്ഥാപനമായ തുഷാരം ഗ്രൂപ്പിന് വേണ്ടി എഞ്ചിനീയർ ശ്രീജിത്ത്‌ T. K ഈ വീട് ഡിസൈൻ ചെയ്തതും നിർമ്മിച്ചതും എന്തുകൊണ്ട് ഇത്തരമൊരു വീട് ? വീട് എന്നത് പലർക്കും താമസിക്കാനുള്ള ഒരു ഇടം മാത്രമല്ല . അത് ചെലവേറിയ ഒരു …

10 സെന്റ് പ്ലോട്ടിൽ 1930 Sqft മനോഹരമായ വീട്

എറണാകുളം മേക്കാടിനടുത്ത് വാപാലശേരിയിലാണ് ബാബുവിന്റെ പുതിയ വീട്. ആദ്യം 30 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എന്നാൽ ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്ന് ഡിസൈനർ വിലയിരുത്തിയത് അനുസരിച്ച് പഴയ വീട് പൊളിച്ചു പുതിയത് പണിയുകയായിരുന്നു. പഴയ വീടിന്റെ കല്ലും കട്ടകളുമെല്ലാം ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട് . പഴയ വീടിന്റെ മുന്നിലുണ്ടായിരുന്ന കിണർ അതേപടി നിലനിർത്തിയാണ് പുതിയ വീടിനും സ്ഥാനം കണ്ടത്. ചതുരാകൃതിയുടെ കമനീയതയിലാണ് എലിവേഷൻ. അമിത ആഡംബരങ്ങൾ ഒഴിവാക്കിയാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. സ്വാഭാവിക പ്രകാശം അകത്തെത്താൻ സ്ലോപ് …

വൈദ്യുതി രക്ഷാ ഉപകരണം : ELCB & RCCB തമ്മിലുള്ള വ്യത്യാസം

ELCB & RCCB തമ്മിലുള്ള വ്യത്യാസം. 1) സുരക്ഷ :- എന്തുകൊണ്ട് ELCB/RCCB ഉപയോഗിക്കുന്നു. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിത വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage) ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാധം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധി യാണ് ELCB അഥവ Earth Leakage Circuit Breaker ELCB പ്രധാനമായും രണ്ടുതരമുണ്ട്1️⃣വോൾട്ടേജ് ELCB2️⃣കറണ്ട് ELCB/ റെസിഡ്വല്‍ കറണ്ട് …

പ്ലബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

40 നിർദ്ദേശങ്ങൾ ആയി ഇവിടെ ചേർക്കുന്നു; by https://koloapp.in/users/1628365332 1) ഡീറ്റൈൽ ആയി പ്ലാൻ ചെയ്യുക. 2) ഫ്രഷ് വാട്ടർ, ഡ്രിങ്കിങ് വാട്ടർ എന്നിവ തരം തിരിച്ചു ലൈൻ ഡിസൈൻ ചെയ്യുക. പമ്പ് ലൈൻ ഉൾപ്പെടെ. 3)വേസ്റ്റ് വാട്ടർ, സോയിൽ വേസ്റ്റ് ലൈൻ (ക്ലോസേറ്റ് ലൈൻ ) എന്നിവ തരം തിരിച്ചു ലൈൻ ഇടുക. 4) വേസ്റ്റ് വാട്ടർ ലൈൻ ഭൂമിയിൽ ഇടുമ്പോൾ സ്ലോപ്പ് 1 മീറ്റർ ന് 1 cm എന്ന കണക്കിൽ സ്ലോപ്പ് നിർബന്ധം …

7 സെന്റിൽ 𝟏000 Sqft മനോഹരമായ വീട് @ മലപ്പുറം

Total Area 𝟏𝟎𝟎𝟎 𝐬𝐪𝐟𝐭Total Cost 𝟮𝟳 𝐋𝐚𝐤𝐡𝐬Total Plot 𝟳 𝐂𝐞𝐧𝐭 മലപ്പുറം മുള്ളൻപാറയിൽ വീതി കുറഞ്ഞ പ്ലോട്ടെന്ന വെല്ലുവിളിയെ മറികടന്ന് നിർമിച്ച സമീറിന്റെ വീടാണിത്. ഒറ്റനില വീട് മതി എന്ന ഗൃഹനാഥന്റെ ആഗ്രഹപ്രകാരം നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്, രണ്ടു ബെഡ്റൂമുകൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നു. ഏറെ വിസ്തൃതിയും സൗകര്യമുള്ളതുമായ മുറികൾ, കാറ്റും വെളിച്ചവും കടന്നു വരുന്ന അകത്തളങ്ങൾ എന്നിവ ഇൗ വീടിന്റെ പ്രത്യേകതകളാണ്. മിനിമൽ ശൈലിയിലൊരുക്കിയിരിക്കുന്ന വീട് 1000 സ്ക്വയർഫീറ്റിലാണുള്ളത്. ബജറ്റിനേക്കാൾ വെല്ലുവിളിയായി …

6സെന്റിൽ 2308 Sqft ഒരു കിടിലൻ വീട്

കഷ്ടിച്ച് 6 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ സ്ഥലപരിമിതി അനുഭവപ്പെടാത്ത ഒരു വീട് വേണം എന്നായിരുന്നു ഉടമസ്ഥനായ ശിവന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഇതിൻപ്രകാരമാണ് കൺസേൺ ആർക്കിടെക്ട് ടീം വീട് രൂപകൽപന ചെയ്തത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ബോക്സ് ആകൃതിയിൽ സ്ട്രക്ചർ നിർമിച്ചു. വെള്ള നിറമാണ് അകത്തും പുറത്തും നൽകിയത്. പുറംഭിത്തിയിൽ വേർതിരിവ് നല്കാൻ ഫണ്ടർമാക്സ്‌ പാനലിങ്ങും ക്ലാഡിങ്ങും നൽകി. ചെരിവുള്ള പ്ലോട്ടിന്റെ സ്വാഭാവിക നിലനിർത്തിയാണ് വീടുപണിതത്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ വിരിച്ചു. വെർട്ടിക്കൽ ഗാർഡനും നൽകിയിട്ടുണ്ട്. സിറ്റൗട്ട്, ലിവിങ്, …

10 സെന്റിൽ 𝟏500 Sqft മനോഹരമായ വീട്

Total cost 𝟮𝟱_Lakhs #PlanTotal plot 𝟭𝟬_centTotal area 𝟭𝟱𝟬𝟬_sqft രണ്ടുവർഷം മുൻപ്, ഡിസൈനറായ ഹിദായത് നിർമിച്ച സ്വന്തം വീടിന്റെ വിശേഷങ്ങൾ വീട് ചാനലിൽ വന്നിരുന്നു. 25 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ആ വീട് ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃശൂർ ചാവക്കാടുള്ള നിഷാദ്- ഷംല ദമ്പതികളും ആ വീട് കണ്ടിഷ്ടമായാണ് സ്വന്തം വീടിന്റെ പണി ഹിദായത്തിനെ ഏൽപിച്ചത്. അപ്പോഴേക്കും പ്ലാൻ വരച്ച് പണി തുടങ്ങിയിരുന്നു. പ്ലാനിൽ സമൂലമായ മാറ്റങ്ങൾ വരുത്തിയാണ് വീട്ടുകാരുടെ പോക്കറ്റ് ചോരാത്ത വീട് ഹിദായത്ത് നിർമിച്ചു …

10 സെന്റിൽ 𝟏𝟑𝟓𝟎 Sqft മനോഹരമായ വീട്

Total plot 𝟏𝟎 𝐂𝐞𝐧𝐭Total Area 𝟏𝟑𝟓𝟎 𝐬𝐪𝐟𝐭Total cost 𝟐𝟑 𝐋𝐚𝐤𝐡𝐬 കൊല്ലം കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിലാണ് ആൽബർട്ട് സ്റ്റീഫന്റെ പുതിയ വീട്. ചെലവ് പരമാവധി കുറച്ച് മലയാളിത്തമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത്യാവശ്യം മുറ്റവും പിന്നിൽ പച്ചക്കറിത്തോട്ടത്തിനുള്ള സ്ഥലവും വേണം എന്നതായിരുന്നു മറ്റൊരാവശ്യം. ഇതിനനുസരിച്ചാണ് വീടിന്റെ സ്ഥാനം ക്രമീകരിച്ചത്. ആദ്യ കാഴ്ചയിൽ രണ്ടുനില വീടാണെന്ന് തോന്നുമെങ്കിലും ഒരുനില വീടാണിത്. മേൽക്കൂര നിരപ്പായി വാർത്ത് ട്രസ് ചെയ്ത് ഓടുവിരിച്ചു. പഴയ ഓട് വാങ്ങി പോളിഷ് പോലും …