1510 sqft – കാണാൻ അഴകാർന്ന, അതിലേറെ സൗകര്യവും ഉള്ള വീട്​

കാണാൻ അഴകാർന്ന, അതിലേറെ സൗകര്യവും ഉള്ള വീട്​
അധികം ചെലവ്  വരാതെ മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തിയ ഒരു വീട്​ വേണം  എന്നായിരുന്നു വീടിന്റെ ഓണർകൂടി ആയ ജോബി ജജോസിന്റെ ആവശ്യം. പുത്തൻഞ്ചിറ യില്‍‌  പതിനൊന്നര സെൻറ്​ ​നീളൻ ആകൃതിയുള്ള പ്ലോട്ടിൽ കുറഞ്ഞ സമയം കൊണ്ട്  സമകാലിക ശൈലിയിൽ  മനോഹരമായ വീടൊരുക്കിയാണ്​ എൻ.ആർ അസോസിയേറ്റ്​സ്​ ആ സ്വപ്​നം പൂർത്തിയാക്കിയത്​.
കൃത്യമായ രീതിയിൽ പ്ലാൻ ഡിസൈൻ ചെയ്തതുകൊണ്ട്, ഒട്ടും സ്​പേസ്​ വേസ്​റ്റ്​ വരാതെ 1510 ചതുരശ്രയടി വിസ്​തീർണത്തിലാണ് വീട്​ ഒരുക്കിയത്​.
 കാർപോർച്ച്,സിറ്റ് ഔട്ട്, ലിവിംഗ് ഏരിയ, ഡൈനിങ് സ്​പേസ്​, പ്രയർ ഏരിയ, മൂന്ന്​ കിടപ്പുമുറികൾ,  മൂന്ന് അറ്റാച്ഡ് ടോയ്ലറ്റ്, വാഷ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ്​ ഉൾപ്പെടുത്തിയത്​.
ലിവിങ് & ഡൈനിങ് ഏരിയ എൽ ആകൃതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്​  അകത്തള​ത്ത്​ വിശാലത തോനിപ്പിക്കുന്നതിന് പ്രധാന കാരണം ആയി.
ലിവിങ് റൂമിന്റെ ഒരു ഭാഗം ടി.വി യൂനിറ്റ്​ നൽകാൻ ചുമർ ഹൈലൈറ്റ്​ ചെയ്​ത്​ നിഷേ സ്സ്പേസും ടെക്സ്ചർ പൈന്റ് കൊടുത്തു. കൂടാതെ ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റ് ഉം കൊടുത്തത് ലിവിങ് റൂമിന്റെ ഭംഗി കൂട്ടുവാൻ സഹായിച്ചു.
ലിവിങ് & ഡൈനിങ്  ന്റ ഇടയിലുള്ള ഭാഗത്ത് ഭിത്തിയിൽ പ്രയർ യൂണിറ്റ് കൊടുത്തു.
ഡൈനിങ് സ്പേസിൽ സീലിങ് ന്റെ ഇരു വശത്തുമായി പർഗോള കൾ കൊടുത്തത് കൂടുതൽ വെളിച്ചം കിട്ടുവാൻ കാരണം ആയി, ഡൈനിങ് & പ്രയർ ഏരിയ ജിപ്സം സീലിങ് ചെയ്ത് ഫാൻസി ലൈറ്റ് കൾ കൊടുത്തത് ആകത്തളത്തിന് ഭംഗി കൂട്ടുവാൻ കാരണം ആയി. ഡൈനിങ്​ ഹാളിൽ കോക്കറി ഷെൽഫും കൂടാതെ അടുക്കളയിലേക്ക് ഒാപണിങ് കൊടുത്തു അവിടെ ബ്രേക്ക് ഫാസ്റ്റ് ടേബിൾ നൽകിയത്​ വേറിട്ട ഭംഗി നൽകുന്നു.
ബെഡ്റൂം കൾ എല്ലാം ഇളം നിറം ആണ് നൽകിയിരിക്കുന്നത്. കൂടാതെ മൂന്ന്‌ ബെഡ്റൂം ലും ഓരോ ഭിത്തി ഹൈലൈറ്റ് ചെയ്ത് , കബോർഡ് സ്പേസ് ഉം കൊടുത്തത് ബെഡ്റൂമുകൾ മനോഹരമാക്കി.
അടുക്കളയിൽ കബോർഡുകൾ നൽകി മാക്​സിമം സ്​റ്റോറേജ്​ സ്​പേസ്​ നൽകി. കബോർഡുകൾക്കും ഇളംനിറമാണ്​ ഉപയോഗിച്ചത്​.
അകത്തളത്തിൽ നിലത്ത്​ ​വെർടിഫൈഡ്​ ടൈലുകൾ ആണ് ഉപയോഗിചിരിക്കുന്നത്.
എക്സീറ്റിയറിന്റ ഭംഗിക്കായി സിറ്റൗ്ടിൽ തേക്ക്‌ മരം കൊണ്ട് പാനലിങ് പതിച്ച ഭിത്തിയും, ക്ലാഡിങ്​ പതിച്ച ഷോ വാളും, പർഗോളയും നൽകിയിട്ടുണ്ട്​. സിറ്റൗ്ടിൽ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇൗ വീടിന് വേണ്ട എല്ലാ വാതിലുകളും, ജനാലകളും തേക്ക് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.
*PROJECT FACT*
Location : PUTHENCHIRA
Area        : 1510 SQFT
Plot         : 11.5 Cent
Owner     : JOBY JOSE
Architect&
Construction : NR Associates
Email : nrassociatesnr@gmail.com
Phone : 9961990023, 9961990003